പാട്ട് പാടാനും ഡാൻസ് ചെയ്യാനും നിർബന്ധിച്ചു, അറിയില്ലെന്ന് പറഞ്ഞതോടെ മർദനം; സീനിയർ വിദ്യാർഥികൾക്കെതിരെ പരാതി

Spread the love

കോഴിക്കോട് ∙ പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദിച്ച് സീനിയർ വിദ്യാർഥികൾ. അത്തോളി ജിവിഎച്ച്എസ്എസിലെ വിദ്യാർഥിയായ മുഹമ്മദ് അമീനാണ് മർദനമേറ്റത്. പാട്ട് പാടാനും ഡാൻസ് ചെയ്യാനും സീനിയർ വിദ്യാർഥികൾ അമീനെ നിർബന്ധിച്ചു. പാടാൻ അറിയില്ലെന്ന് അമീൻ പറഞ്ഞതോടെയാണ് മർദനം തുടങ്ങിയത്.

വിദ്യാർഥിയെ അടിച്ചുവീഴ്ത്തിയ സംഘം ചവിട്ടി പരുക്കേൽപ്പിച്ചതായാണ് ആരോപണം. ഒരാഴ്ച മുൻപാണ് മുഹമ്മദ് അമീൻ സ്കൂളിൽ അഡ്മിഷനെടുത്തത്. റാഗിങ്ങിനിടെ ഇടവഴിയിൽ വച്ചായിരുന്നു മർദനമെന്ന് രക്ഷിതാക്കൾ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. പരുക്കേറ്റ മുഹമ്മദ് അമീൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *