
മേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ കൈയ്യിൽ കയറി പിടിച്ച കേസിൽ മുപ്പൈനാട് താഴെ അരപ്പറ്റ ചോലക്കൽ വീട്ടിൽ സി.കെ. വിനോദിന് (49) കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ രണ്ട് വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
2022 ഫെബ്രുവരി മാസത്തിലാണ് ഈ കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ മേപ്പാടി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന വി.പി. സിറാജ് ആണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി. ബബിത ഹാജരായി.