കരടിയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്ക്

Spread the love

വയനാട്ടില്‍ കരടിയുടെ ആക്രമണത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയ മധ്യവയസ്‌കന് പരിക്ക്. തിരുനെല്ലി ബേഗൂര്‍ കാട്ടുനായ്ക്ക ഉന്നതിയിലെ കുമാരന്‍ ( 50) നേരേയാണ് കരടിയുടെ ആക്രമണമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലെ ദാസന്‍ഘട്ട ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ മുപ്പത്തിയാറ് കുളത്തിനടുത്താണ് ആക്രമണം ഉണ്ടായത്.

ഒപ്പമുണ്ടായിരുന്നവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ദാസന്‍ഘട്ട ഫോറസ്റ്റ് സെക്ക്ഷനിലെ വനപാലകരാണ് കുമാരനെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.വലതു കാലിന്പരിക്കേറ്റ കുമാരനെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

  • Related Posts

    ബിയർ കാൻ, ടൈറ്റാനിക് വീൽ, ലോട്ടസ് വീൽ… പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവം

    Spread the love

    Spread the loveകൽപറ്റ ∙ പൂത്തിരിയിലും പടക്കങ്ങളിലും പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവമായി. പടക്കങ്ങളിൽ കേമനായ ഗുണ്ടിനാണ് ഡിമാൻഡ് കൂടുതൽ. ചെറുതും വലുതുമായി വിവിധ തരം ഗുണ്ടുകൾ ഉണ്ട്. 70 രൂപ മുതൽ 300 രൂപ വരെയാണു ഗുണ്ട് പായ്ക്കറ്റിനു…

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    Leave a Reply

    Your email address will not be published. Required fields are marked *