
തിരുവനന്തപുരം : കെഎസ്ആര്‍ടിസിക്ക് വീണ്ടും പുതിയ ബസുകള്‍. ഷോട്ട് ഡിസ്റ്റന്‍സ് ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് സര്‍വീസുകള്‍ക്കുള്ള ബസുകളാണ് കെഎസ്ആര്‍ടിസി പുതിയയതായി ഉള്‍പ്പെടുത്തുന്നത്. ഇതുവരെ കെഎസ്ആര്‍ടിസി നിരത്തിലിറക്കിയിട്ടുള്ള ബസുകളില്‍ നിന്നും വ്യത്യസ്തമായ പച്ച നിറത്തിന്റെ കോംപിനേഷനിലാണ് ലിങ്ക് ബസുകള്‍ നിരത്തിലിറക്കുക.
പുതിയ ബസുകള്‍ സര്‍വീസിന് സജ്ജമായെന്നും ഉടന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. ഫെയ്‌സ്ബുക്കില്‍ ഫോട്ടോയുള്‍പ്പെടെ പങ്കുവച്ചായിരുന്നു പ്രതികരണം.
വരുമെന്ന് പറഞ്ഞു, വന്നു…
ഇനിയും വരും,
കാത്തിരിക്കാം
ഉദ്ഘാടനദിനത്തിനായ്… എന്നാണ് മന്ത്രിയുടെ കുറിപ്പ്.
അശോക് ലെയ്ലാന്‍ഡിന്റെ 10.5 മീറ്റര്‍ ഷാസിയിലാണ് ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് ബസ് തയ്യാറാക്കിയിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രകാശ് എസ്എം കണ്ണപ്പ ഓട്ടോമൊബൈല്‍സാണ് ബസുകളുടെ ബോഡി ഒരുക്കിയിരിക്കുന്നത്. ടൂറിസ്റ്റ് ബസുകളില്‍ നല്‍കുന്ന വേഗാ ബോഡി പുതിയ ബസ് നിര്‍മിച്ചിരിക്കുന്നത്.
3.8 ലിറ്റര്‍ എച്ച് സീരീസ് നാല് സിലണ്ടര്‍ ടര്‍ബോ ഡിഐ എന്‍ജിനാണ് ബസിനുള്ളത്. 150 പിഎസ് പവറും 450 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്റെ കരുത്ത്. ആറ് സ്പീഡ് ഓവര്‍ ഡ്രൈവ് ഗിയര്‍ബോക്സ്, കേബിള്‍ ഷിഫ്റ്റ് സംവിധാനം, എയര്‍ അസിസ്റ്റ് ക്ലെച്ച് എന്നിവയും ബസിന്റെ പ്രത്യേകതയാണ്. 3ഃ2 ലേഔട്ടില്‍ 50 മുതല്‍ 55 സീറ്റുകള്‍ വരെ ബസിന് നല്‍കാം. പുതുതായി എത്തിയ ബസുകളുടെ ഉദ്ഘാടനം ഓഗസ്റ്റ് 21-ന് മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.