‘മാങ്ങ നയതന്ത്രം’; പ്രധാനമന്ത്രി മോദിക്കായി ആയിരം കിലോ ‘ഹരിഭംഗ’ അയച്ച് മുഹമ്മദ് യൂനുസ്

Spread the love

ധാക്ക∙ ഇന്ത്യൻ സ്നേഹം തിരിച്ചുപിടിക്കാൻ ‘മാങ്ങ നയതന്ത്ര’വുമായി ബംഗ്ലദേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാമ്പഴങ്ങൾ അയച്ചിരിക്കുകയാണ് ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ആയിരം കിലോ ‘ഹരിഭംഗ’ മാമ്പഴമാണ് യൂനുസ് മോദിക്കായി അയച്ചിട്ടുള്ളത്. ‘അനുകൂല സാഹചര്യം’ ഉണ്ടായാൽ ബംഗ്ലദേശുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തയാറാണെന്ന വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് യൂനുസിന്റെ നടപടി.

 

മാമ്പഴമടങ്ങിയ കണ്ടെയ്നർ ഇന്ന് ഡൽഹിയിലെത്തുമെന്ന് ന്യൂഡൽഹിയിലെ ബംഗ്ലദേശ് ഹൈക്കമ്മിഷനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ത്രിപുര മുഖ്യമന്ത്രി മണിക് സാഹ എന്നിവർക്കും യൂനുസ് മാമ്പഴം അയച്ചിട്ടുണ്ട്. ഏപ്രിലിൽ ബാങ്കോക്കിൽ നടന്ന ബിംസ്റ്റ്ക് സമ്മേളനത്തിലാണ് മോദിയും യൂനുസും അവസാനമായി കണ്ടത്. ബംഗ്ലദേശിൽ ഹിന്ദുക്കളുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം വർധിച്ചതും ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കങ്ങൾ.

  • Related Posts

    കാമുകനുമായി ചേർന്ന് ഭർത്താവിനെ വെടിവെച്ചുകൊന്നു, കവർച്ചക്കിടെയെന്ന് മൊഴി, യുവതി കുടുങ്ങി

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിൽ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമം. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം. കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച 23 കാരിയായ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ്…

    മതപരിവർത്തനം ആരോപിച്ച് പാസ്റ്റർമാരെ അറസ്റ്റ് ചെയ്തു

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ രോഗശാന്തി ശുശ്രൂഷയുടെ മറവിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന പരാതിയിൽ രണ്ട് പെന്തക്കോസ്ത് പാസ്റ്റർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തം ഭരേല, വികാസ് ഭരേല എന്നിവരാണ് പിടിയിലായത്. സംഘപരിവാർ സംഘടനയായ ബജ്റംഗദൾ പ്രവർത്തകൻ ബ്രിജേഷ്…

    Leave a Reply

    Your email address will not be published. Required fields are marked *