
മാനന്തവാടി : വയനാട് മാനന്തവാടിയിൽ മണൽ നികത്തലിൽ നടപടിയെടുത്ത വില്ലജ് ഓഫീസറെ തൊണ്ടർനാട് വില്ലേജ് ഓഫീസിലേക്ക് സ്ഥലം മാറ്റി. പിന്നാലെ വില്ലേജ് ഓഫീസർക്ക് വയൽ നികത്തൽ മാഫിയയുടെ ഫോണിലൂടെയുള്ള ഭീഷണി സംഭാഷണവും പുറത്ത് വന്നു. തന്നെ ഭീഷണിപ്പെടുത്തിയ വയൽ നികത്തൽ മാഫിയാ സംഘത്തിന് എതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് വിലേജ് ഓഫീസർ മാനന്തവാടി തഹസിൽദാർക്ക് കത്ത് നൽകിയെങ്കിലും തഹസിൽദാർ ഇത് വരെയും കത്ത് പൊലീസിന് കൈമാറിയിട്ടില്ല എന്നാണ് അറിവ്. രാഷ്ട്രീയ- വയൽ നികത്തൽ മാഫിയയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് വില്ലേജ് ഓഫീസർ തഹസിൽദാർക്ക് നൽകിയ പരാതി പൊലീസിന് കൈമാറാത്തത് എന്ന് പറയപ്പെടുന്നു.
“ഞങ്ങളുടെ കൂടെ ആരാണെന്ന് കൂടി നിനക്ക് അറിയാതെയാവണ്ട, അടുത്തത് താങ്കളെ കാസർഗോഡേക്ക് സ്ഥലമാറ്റും, ഒരുങ്ങിയിരുന്നോ, നേരിട്ട് തന്നെ വന്ന് കാണുമെന്നും” മാണ് വയൽ നികത്തൽ സംഘ തലവന്റെ ഫോണിലൂടെയുള്ള ഭീഷണി.
മാനന്തവാടി വള്ളിയൂർക്കാവിൽ അനധികൃതമായി വയൽ നികത്തുകയായിരുന്ന ജെ സി ബി അടക്കമുള്ള വാഹനങ്ങൾ കണ്ടു കെട്ടുകയും നടപടി എടുക്കുകയും ചെയ്ത മാനന്തവാടി വില്ലേജ് ഓഫീസർ രാജേഷ് എസ് രാജേഷ് കുമാറിന് എതിരെയാണ് മണൽ നികത്തൽ മാഫിയയുടെ ഭീഷണി.
കഴിഞ്ഞ ഒൻപത് മാസം മുൻപാണ് രാജേഷ് കുമാർ മാനന്തവാടി വില്ലേജ് ഓഫീസറായി ചുമത്ത ഏറ്റെടുത്തത്. ചുമതല ഏറ്റെടുത്തത് മുതൽ മാനന്തവാടി വില്ലേജ് ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന ഒട്ടേറെ അനധികൃത പ്രവർത്തനങ്ങളിൽ നടപടി എടുത്തിരുന്നു. മാനന്തവാടി വില്ലേജ് ഓഫിസിലെ ചിലർ തന്നെ ഇത്തരം മാഫിയാ സംഘങ്ങൾക്ക് ഒത്താശ ചെയ്തു നൽകിയിരുന്നു എന്നാണ് പറയപ്പെടുന്നത്. പുതിയ വില്ലേജ് ഓഫീസർ വന്നതോടെ ഇത്തരം ഇടപാടുകൾ നടക്കാതെയായി. മാനന്തവാടി വില്ലേജ് ഓഫീസിലെ പല ഇടപാടുകളും ചില ജീവനക്കാർ തന്നെ വയൽ നികത്തൽ മാഫിയാ സംഘങ്ങൾക്ക് ചോർത്തി നൽകിയിരുന്നതായും സംസാരമുണ്ട്.
വില്ലേജ് ഓഫീസറെ തന്നെ നേരിട്ട് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടും, വില്ലേജ് ഓഫീസർ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി തഹസിൽദാർക്ക് പരാതി നൽകിയെങ്കിലും ഈ പരാതി വതഹസിൽദാർ പൊലീസിന് കൈമാറാത്തതിൽ പരക്കെ പ്രതിഷേധം ഉയരുന്നുന്നുണ്ട്.
എന്തായാലും ഈ സംഭവത്തോടെ അനധികൃത വയൽ നികത്തൽ മാഫിയയും- രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ടുമാണ് വെളിച്ചത്ത് വരുന്നത്.