ബലാത്സംഗക്കേസ്: റാപ്പർ വേടനെ കണ്ടെത്താനാകാതെ പൊലീസ്

Spread the love

തൃശൂർ∙ റാപ് ഗായകൻ ഹിരൺദാസ് മുരളിയുടെ ഫോൺ (വേടൻ–30) വീട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പീഡനക്കുറ്റം ചുമത്തി തൃക്കാക്കര പൊലീസ് വേടനെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. വേടൻ എവിടെയാണെന്ന് കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. കേസിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച വേടൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ഹർജി 18നു പരിഗണിക്കും.

 

വിവാഹ വാഗ്ദാനം നൽകി നിരന്തരം പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. വിവാഹം കഴിക്കുമെന്നു വിശ്വസിപ്പിച്ചു 2021 ഓഗസ്റ്റ് ഒന്നിനും 2023 മാർച്ച് 31നും ഇടയിൽ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തെന്നു പരാതിക്കാരി മൊഴി നൽകി. മറ്റു യുവതികളുമായുള്ള അടുപ്പത്തിനു തടസ്സമാണെന്നു പറഞ്ഞാണ് ഒഴിവാക്കിയതെന്നും മാനസികമായി തകർന്ന താൻ തൊഴിൽ ചെയ്യാനും സാധാരണ ജീവിതം നയിക്കാനും സാധിക്കാത്ത നിലയിലെത്തിയെന്നും മൊഴിയിൽ വ്യക്തമാക്കിയിരുന്നു.

 

കോഴിക്കോട്ട് മെഡിക്കൽ കോളജിൽ പിജിക്കു പഠിക്കുമ്പോൾ 2021ൽ സമൂഹമാധ്യമം വഴിയാണു വേടനെ പരിചയപ്പെട്ടത്. കോഴിക്കോട് കോവൂർ റോഡിലെ ഫ്ലാറ്റിലെത്തിയ വേടൻ ബലം പ്രയോഗിച്ചു പീഡിപ്പിച്ചെങ്കിലും വിവാഹം കഴിക്കുമെന്ന് ഉറപ്പു നൽകി സ്നേഹത്തോടെയും കരുതലോടെയും പെരുമാറിയെന്നാണു പരാതിക്കാരി പറയുന്നത്. ബന്ധം തുടർന്നതായും നാലു വട്ടം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും മൊഴിയിലുണ്ട്. 10 വർഷം കഠിനതടവു മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പ് 376 പ്രകാരമുള്ള പീഡനക്കുറ്റം അടക്കം പൊലീസ് ചുമത്തിയിട്ടുണ്ട്.

  • Related Posts

    ‘ഇപ്പോള്‍ ഞാന്‍ ഇവിടെ ഇരിപ്പുണ്ട്, നാളെ ഉണ്ടാകുമോന്ന് അറിയില്ല!’; അറംപറ്റിയത് പോലെ നവാസിന്റെ വാക്കുകള്‍

    Spread the love

    Spread the loveമലയാളികള്‍ക്ക് സുപരിചതമായ മുഖമായിരുന്നു കലാഭവന്‍ നവാസ്. മിമിക്രി വേദിയില്‍ നിന്നുമാണ് നവാസ് സിനിമയിലെത്തുന്നത്. സിനിമയിലും ടെലിവിഷനിലുമെല്ലാം നിറഞ്ഞു നിന്നിരുന്ന താരം. നടനായും മിമിക്രി കലാകാരനായും ഗായകനായുമെല്ലാം നവാസ് കയ്യടി നേടിയിട്ടുണ്ട്. അത്രമേല്‍ സുപരിചിതനായൊരു വ്യക്തിയുടെ വിയോഗത്തിന്റെ വേദനയിലാണ് മലയാളികളും.…

    പോസ്റ്റ് ഓഫിസിൽ പാഴ്സൽ സീൽ ചെയ്യുന്നതിനിടെ പുക; കവറിനുള്ളിൽ എയർഗൺ പെല്ലറ്റുകൾ,കേസ്

    Spread the love

    Spread the loveപത്തനംതിട്ട∙ ഇളമണ്ണൂർ പോസ്റ്റ് ഓഫിസിൽ വന്ന പാഴ്സലിൽ സീൽ ചെയ്യുന്നതിനിടെ പുക ഉയർന്നത് പരിഭ്രാന്തിക്കിടയാക്കി. ചെറിയ ശബ്ദവും പുകയും ഉണ്ടായതോടെ ജീവനക്കാർ പാഴ്സൽ പുറത്തേക്ക് എറിഞ്ഞു. എയർഗണ്ണിൽ ഉപയോഗിക്കുന്ന പെല്ലറ്റുകളാണ് പാഴ്സലിലുള്ളതെന്നു പൊലീസ് പരിശോധനയിൽ കണ്ടെത്തി.   ഇളമണ്ണൂർ…

    Leave a Reply

    Your email address will not be published. Required fields are marked *