മുണ്ടത്തിക്കോട് ദുരന്തം; പരിശോധനയില്‍ നാല് ശരീര ഭാഗങ്ങള്‍ കൂടി കണ്ടെത്തി; മൊബൈല്‍ ഫോണ്‍ അവശിഷ്ടങ്ങളും കണ്ടെത്തി
തൃശൂർ: വെടിക്കെട്ട്പുര ദുരന്തം നടന്ന മുണ്ടത്തിക്കോട് സംയുക്ത പരിശോധനയില്‍ നാല് ശരീര ഭാഗങ്ങള്‍ കൂടി കണ്ടെത്തി. ശരീര ഭാഗങ്ങള്‍ ഇന്നും കണ്ടെത്തിയെന്ന് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് പറഞ്ഞു. 10 മൊബൈല്‍ ഫോണ്‍ അവശിഷ്ടങ്ങളും കണ്ടെത്തി. സംഭവ സമയത്ത് 37…
മിന്നാതെ ‘മിന്നല്‍’; സര്‍ക്കാരിന്‍റെ പുതിയ ബ്രാന്‍ഡി പ്രഖ്യാപനത്തില്‍ ഒതുങ്ങി
സർക്കാരിന്റെ സ്വന്തം ബ്രാൻഡിയായ മിന്നൽ മാജിക് ഉടൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന മദ്യ ഉപഭോക്താക്കൾക്ക് നിരാശ. കൊട്ടിഘോഷിച്ച് രണ്ട് മാസം മുൻപ് നിര്‍മാണോദ്ഘാടന മാമാങ്കം നടന്നെങ്കിലും ഒരു കുപ്പി ബ്രാൻഡി പോലും വിപണിയിലെത്തിക്കാനായില്ല. അടിസ്ഥാന സൗകര്യം ഉറപ്പാക്കാതെ തട്ടിക്കൂട്ട് ഉദ്ഘാടനം നടത്തിയതിന് ശേഷമാണ്…
പീരിയഡ്സ് വേദന പോലും അങ്ങേര് സഹിക്കില്ല, തട്ട് ഇത്ര താഴുമെന്ന് കരുതിയില്ല’; അഖില്‍ മാരാരെ എയറിലേക്ക് വിട്ട് ലക്ഷ്മി മേനോന്‍
ബിഗ് ബോസ് താരവും തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അഖില്‍ മാരാര്‍ പ്രസവത്തെക്കുറിച്ച് പറഞ്ഞത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. സ്ത്രീകള്‍ ആസ്വദിച്ച് ചെയ്തിരുന്ന കാര്യമായിരുന്നു പ്രസവമെന്നും, ആശുപത്രികള്‍ വന്നതോടെയാണ് അത് സങ്കീര്‍ണമായതെന്നുമാണ് അഖില്‍ മാരാര്‍ പറഞ്ഞത്. പിന്നാലെ അഖില്‍ മാരാര്‍ക്കെതിരെ വിമര്‍ശനവുമായി നിരവധി…
എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു; കടിയേറ്റത് വീടിനകത്ത് ഉറങ്ങിക്കിടക്കവെ
തിരുവനന്തപുരം ∙ ചിറയിൻകീഴ് അഴൂർ ഗ്രാമപഞ്ചായത്തിൽ അഴൂർ ക്ഷേത്രം വാർഡിൽ എട്ടു വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. മൂലയിൽ കമ്പിക്കകം വീട്ടിൽ ദിലീപ് – അനു ദമ്പതികളുടെ മകൻ ദിക്ഷനാണ് ഇന്നലെ, വീടിനകത്തു ഉറങ്ങിക്കിടക്കവെ മൂർഖൻ പാമ്പിന്റെ കടിയേറ്റു മരിച്ചത്. ഇന്നു രാവിലെ…
സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ
ന്യൂഡൽഹി∙ ഐഐടി ബിരുദധാരിയും സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ മകളുമായ യുവതി കൊല്ലപ്പെടുന്നതിനു മുൻപ് ബലാത്സംഗത്തിന് ഇരയായെന്ന് കണ്ടെത്തൽ. യുവതിയുടെ കൊലപാതകത്തിൽ വീട്ടുജോലിക്കാരനായിരുന്ന രാഹുലിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു. ദ്വാരകയിലുള്ള ഒരു ഹോട്ടലിൽ നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സിവിൽ സർവീസ്…
നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്
ഹരിയാന∙ ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ദിവ്യാങ്കയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സിനിമാലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലെ ബാലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക, ഹരിയാൻവി സംഗീത രംഗത്തെ തന്റെ സംഭാവനകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.…
തമിഴ്നാട്ടിലും ബംഗാളിലും ഇന്ന് വോട്ടെടുപ്പ്; പോളിങ് തുടങ്ങി
ചെന്നൈ / കൊൽക്കത്ത ∙ തമിഴ്നാടും ബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടർമാർ വിധിയെഴുതും. ബംഗാളിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് 152 മണ്ഡലങ്ങളിലാണ്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.…
ലബനീസ് പത്രപ്രവർത്തക അമൽ ഖലീലിനെ വധിച്ച് ഇസ്രയേൽ; രക്ഷാപ്രവർത്തനം തടസപ്പെടുത്തി
ബെയ്റൂട്ട് ∙ തെക്കൻ ലബനനിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെട്ടു. ലബനീസ് സൈനിക വക്താവും അമൽ ജോലി ചെയ്തിരുന്ന ‘അൽ-അഖ്ബാർ’ പത്രവുമാണ് മരണവാർത്ത സ്ഥിരീകരിച്ചത്. അമലിനൊപ്പമുണ്ടായിരുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ സൈനബ് ഫറജിന് ആക്രമണത്തിൽ പരുക്കേറ്റു. …
സഹോദരൻമാർക്ക് പാമ്പുകടിയേറ്റ വീട്ടിൽ വീണ്ടും പാമ്പ്; കണ്ടെത്തിയത് ശംഖുവരയനെ
കൊടകര (തൃശൂർ) ∙ സഹോദരൻമാർക്ക് പാമ്പുകടിയേറ്റ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്. വീട്ടിലെ ഹാളിൽ നിലത്തുകിടന്ന് ഉറങ്ങിയ കാവുങ്ങൽ സിൽജോയുടെ മക്കളായ അൽജോ (8), അനോഷ് (10) എന്നിവർക്കാണ് 19ന് പാമ്പുകടിയേറ്റത്. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി…
പതിനേഴുകാരനെ പീഡിപ്പിച്ചു; 36 കാരിക്കെതിരെ പോക്‌സോ കേസ്
കാസര്‍കോട്: പതിനേഴുകാരനെ യുവതി പീഡിപ്പിച്ചതായി പരാതി. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനേഴുകാരന്റെ പരാതിയില്‍ മുപ്പത്തിയാറുകാരിക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. സംഭവം നടന്നത് രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അങ്ങോട്ടേക്ക് കൈമാറി. ഹൊസ്ദുര്‍ഗ് പൊലീസ്…
















