എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു; കടിയേറ്റത് വീടിനകത്ത് ഉറങ്ങിക്കിടക്കവെ

Spread the love

തിരുവനന്തപുരം ∙ ചിറയിൻകീഴ് അഴൂർ ഗ്രാമപഞ്ചായത്തിൽ അഴൂർ ക്ഷേത്രം വാർഡിൽ എട്ടു വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. മൂലയിൽ കമ്പിക്കകം വീട്ടിൽ ദിലീപ് – അനു ദമ്പതികളുടെ മകൻ ദിക്ഷനാണ് ഇന്നലെ, വീടിനകത്തു ഉറങ്ങിക്കിടക്കവെ മൂർഖൻ പാമ്പിന്റെ കടിയേറ്റു മരിച്ചത്. ഇന്നു രാവിലെ വീട്ടിൽ‌ നടത്തിയ പരിശോധനയിൽ മൂർഖൻ പാമ്പിനെ കിട്ടി.

 

വെളുപ്പിനു നാലു മണിക്ക് കുട്ടി പെട്ടെന്ന് ഉണര്‍ന്ന് കാലില്‍ എന്തോ കടിച്ചുവെന്ന് മാതാപിതാക്കളോടു പറയുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ കുട്ടിയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പാമ്പുകടിയേറ്റുവെന്നു തിരിച്ചറിഞ്ഞതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് വീടിനുള്ളില്‍നിന്നു മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്.

  • Related Posts

    ആ കുഞ്ഞ് ഉറങ്ങിയത് ഷീറ്റ് കെട്ടി മറച്ച കൂരയിൽ; ഇഷ്ടികയ്ക്കിടയിൽ ഒളിച്ചിരുന്ന മൂർഖൻ; ഡോക്ടർ തൊട്ടു നോക്കിയില്ലെന്ന് പിതാവ്

    Spread the love

    Spread the loveതിരുവനന്തപുരം ∙ മറ്റത്തൂരിൽ വീടിനുള്ളിൽ പാമ്പു കടിയേറ്റു കുട്ടി മരിച്ചതിന്റെ ഞെട്ടലിൽ നിന്നു കേരളം മാറിയിട്ടില്ല. അതിനിടെയാണ് ചിറയിൻകീഴിൽ‌ വീട്ടിൽ ഉറക്കത്തിൽ എട്ടു വയസുകാരൻ ദിക്ഷൽ മൂർഖന്റെ കടിയേറ്റ് മരിക്കുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ദിക്ഷലിനെ രക്ഷിക്കാനായില്ല. സ്വന്തം വീട്ടിൽ…

    വൻ ലഹരിമരുന്നു വേട്ട; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അടക്കം പിടിയിൽ

    Spread the love

    Spread the loveകോഴിക്കോട് ∙ പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്കു സമീപം വൻ ലഹരിമരുന്നു വേട്ട. രണ്ടു കിലോ എംഡിഎംഎയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ ‌കോഴിക്കോട് അടിവാരം സ്വദേശി ഫാത്തിമ നസ്‌റീൻ, മലപ്പുറം കൊണ്ടോട്ടി കച്ചേരിക്കൽ സ്വദേശി പി.കെ.ഷഫീഖ് (35) എന്നിവരാണ്…

    Leave a Reply

    Your email address will not be published. Required fields are marked *