ലഹരിക്കച്ചവടം; യാത്രയ്ക്ക് ആഡംബര കാറുകൾ, നായ്ക്കളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച സഹോദരങ്ങൾ പിടിയിൽ, 30 ഗ്രാം എംഡിഎംഎ
കോഴിക്കോട് ∙ വിൽപനയ്ക്ക് എത്തിച്ച 30 ഗ്രാം എംഡിഎംഎയുമായി രണ്ടു സഹോദരങ്ങൾ അടക്കം മൂന്നു പേർ പിടിയിൽ. ഇവർ താമസിക്കുന്ന വീട്ടിലെ വാതിലിനു സമീപം കാവൽ നിർത്തിയ നായ്ക്കളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊടൽ…
‘തലയോട്ടി നൽകിയത് തിമ്മരോടി; എടുത്തത് റബ്ബർ തോട്ടത്തിൽ നിന്ന്’: നിർണായക വെളിപ്പെടുത്തൽ
ബെംഗളൂരു ∙ ധർമസ്ഥല കേസിൽ ആക്‌ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമ്മരോടിക്കെതിരെ കേസിലെ നിർണായക സാക്ഷിയായ ചിന്നയ്യയുടെ മൊഴി. തലയോട്ടി നൽകിയത് തിമ്മരോടിയാണെന്നാണ് ചിന്നയ്യയുടെ മൊഴി. തലയോട്ടി എടുത്തത് തിമ്മരോടിയുടെ റബ്ബർ തോട്ടത്തിൽ നിന്നായിരുന്നുവെന്നും ചിന്നയ്യ വെളിപ്പെടുത്തി. റബ്ബർ…
പ്രവാസികളുടെ ശ്രദ്ധയ്ക്ക്: പാസ്പോർട്ട് അപേക്ഷയിൽ മാറ്റവുമായി ഇന്ത്യൻ കോൺസുലേറ്റ്; സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ
ദുബായ്∙ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പുതിയ പാസ്പോർട്ട് അപേക്ഷാ നിയമവുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. സെപ്റ്റംബർ ഒന്ന് മുതൽ അപേക്ഷകർക്ക് പുതിയ ഫോട്ടോ മാനദണ്ഡങ്ങൾ നിർബന്ധമാക്കും. ഇതോടെ, മിക്ക അപേക്ഷകർക്കും പാസ്‌പോർട്ട് അപേക്ഷ സമർപ്പിക്കുമ്പോൾ പുതിയ ഫോട്ടോയെടുക്കേണ്ടിവരും. ഇന്റർനാഷനൽ സിവിൽ…
പണവും കാറും ആവശ്യപ്പെട്ടു, സ്ത്രീധനത്തിന്റെ പേരിൽ മർദനം, ആസിഡ് കുടിപ്പിച്ചു: യുവതിക്ക് ദാരുണാന്ത്യം
ലക്നൗ ∙ ഉത്തർപ്രദേശിലെ അംരോഹ ജില്ലയിൽ ഭർതൃവീട്ടുകാർ നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ചതിനെ തുടർന്ന് 23 വയസ്സുകാരി മരിച്ചു. ദിദൗലി പൊലീസ് സ്റ്റേഷൻ പരിധിയിലെ കലഖേദ ഗ്രാമത്തിൽ പർവേസ് എന്ന യുവാവിന്റെ ഭാര്യയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഒരു വർഷം മുൻപായിരുന്നു ഇരുവരുടേയും…
യുവാവിനെ തട്ടിക്കൊണ്ടുപോയി; പിന്നിൽ എട്ടംഗസംഘം, മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പൊലീസ്
കോഴിക്കോട് ∙ നടക്കാവ് ജവഹർ നഗറിനു സമീപം പുലർച്ചെ ഒരു മണിയോടെ തട്ടിക്കൊണ്ടു പോയ യുവാവിനെ മണിക്കൂറുകൾക്കുളളിൽ കണ്ടെത്തി. വയനാട് പടിഞ്ഞാറത്തറ സ്വദേശി റമീസിനെയാണ് തട്ടിക്കൊണ്ടു പോയത്. കക്കാടംപൊയിലിൽ നിന്ന് ആറു കിലോമീറ്റർ അകലെ ഒറ്റപ്പെട്ട വീട്ടിൽ നിന്നാണ് റമീസിനെ പൊലീസ്…
വയോധിക സ്വയം വെട്ടി മരിച്ചു
മാനന്തവാടി: പയ്യമ്പള്ളിയില്‍ വയോധിക സ്വയം വെട്ടി മരിച്ചു. മുട്ടന്‍കര പൂവ്വത്തിങ്കല്‍ ചാക്കോയുടെ ഭാര്യ മേരി (67) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴേ മുക്കാലോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ഭര്‍ത്താവ് ചാക്കോ പള്ളിയില്‍ പോയി തിരികെ വന്നപ്പോള്‍ വീടിന്റെ ഇരു വാതിലുകളും…
ഇന്ത്യയ്ക്ക് എതിരായ അധിക തീരുവ ആനയെ എലി മുഷ്ടി ചുരുട്ടി ഇടിക്കുന്നത് പോലെ
വാഷിങ്ടൻ ∙ ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തിയെ പോലെയാണ് യുഎസ് ഇന്ത്യയ്‌ക്കെതിരെ പെരുമാറുന്നതെന്ന് യുഎസ് സാമ്പത്തിക വിദഗ്ധൻ റിച്ചാർഡ് വുൾഫ്. ഐക്യരാഷ്ട്ര സംഘടനയുടെ അഭിപ്രായത്തിൽ ഇന്ത്യ ഇപ്പോൾ ഭൂമിയിലെ ഏറ്റവും വലിയ രാജ്യമാണ്. ഇന്ത്യ എന്തുചെയ്യണമെന്ന് യുഎസ് പറയുന്നത് ആനയെ എലി…
ചുരം വഴി ചെറിയ വാഹനങ്ങൾ ഓടി തുടങ്ങി
വൈത്തിരി :താമരശ്ശേരി ചുരത്തിൽ മഴ പിന്നോട്ട് നിന്നതിനാൽ ഇന്നലെ അർദ്ധ രാത്രി മുതൽ ചുരം വഴി ചെറിയ വാഹനങ്ങൾ മാത്രം കടത്തി വിടാൻ ആരംഭിച്ചു. ഇരു ഭാഗങ്ങളിലേക്കും വാഹനങ്ങൾ കടത്തി വിടുന്നുണ്ട്. വലിയ ഭാരമേറിയ വാഹനങ്ങൾ ഒന്നും തന്നെ കടത്തി വിടുകയില്ല.
റേഷൻ കാർഡിൽ ഭാര്യയുടെ ചിത്രമില്ല; പകരം ‘ബീയർ കുപ്പി’ ! പരാതിയുമായി നിർമാണത്തൊഴിലാളി
അസംഘടിത നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ പേര് റജിസ്റ്റർ ചെയ്യാൻ ഇ–റേഷൻ കാർഡ് ഡൗൺലോഡ് ചെയ്ത മധുര ചിന്നപ്പൂലംപെട്ടി സ്വദേശി തങ്കവേൽ ഞെട്ടി. റേഷൻ കാർഡിൽ ഭാര്യ ജയപ്രിയയുടെ ചിത്രത്തിന്റെ സ്ഥാനത്തുള്ളതു ‘ബീയർ കുപ്പി’. വിവാഹിതയായ മകളുടെ പേര് ഏതാനും ദിവസം…
മദ്യപിച്ചതിന്റെ ഷെയർ ചോദിച്ചത് ഇഷ്ടപ്പെട്ടില്ല, അടിപിടി വൈരാഗ്യമായി; വിവേകിന്റെ കൊലപാതകത്തിനു പിന്നിൽ സാമ്പത്തിക തർക്കം
കൊച്ചി ∙ കളമശ്ശേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയതിനു പിന്നിൽ സാമ്പത്തിക തർക്കമെന്ന് പൊലീസ്. കളമശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന ഞാറയ്ക്കൽ കിഴക്കേപ്പാടം നികത്തിതറ വീട്ടിൽ വിനോദിന്റെ മകൻ വിവേകാണ് (25) ഇന്നലെ രാത്രി കൊല്ലപ്പട്ടത്. കളമശേരിയിൽ താമസിക്കുന്ന ഇയാളുടെ സുഹൃത്തുക്കൾ കൂടിയായ വാട്ടേക്കുന്നം മനോളിപ്പറമ്പ്…
















