‘കേക്ക് കഴിച്ചാണ് പപ്പ അവശനായത്’; വയോധികന്റെ മരണത്തിൽ പരാതി, കല്ലറ തുറന്ന് പോസ്റ്റ്‌മോർട്ടം

Spread the love

ആലപ്പുഴ: വയോധികന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയെത്തുടർന്ന് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുന്നു. ചെങ്ങന്നൂർ സ്വദേശിയായ യേശുദാസന്റെ(74) മൃതദേഹമാണ് കല്ലറയിൽനിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുന്നത്. പുലിയൂർ ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിലെ കല്ലറയാണ് തുറക്കുന്നത്.

 

മാർച്ച് 20-നാണ് യേശുദാസൻ മരിച്ചത്. എന്നാൽ, മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പ്രവാസിയായ മരുമകൾ ലീനയുടെ പരാതി. യേശുദാസന്റെ സഹോദരൻ ഗബ്രിയേൽ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്നും ഇവർ ആരോപിക്കുന്നുണ്ട്.

 

മരണസമയത്ത് യേശുദാസൻ ഛർദിച്ച് അവശനിലയിലായിരുന്നുവെന്നും ശരീരം കടുംനീല നിറത്തിലായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു. മാത്രമല്ല, യേശുദാസനെ ആശുപത്രിയിൽ കൊണ്ടുപോയതൊന്നും തന്നെയോ വിദേശത്തുള്ള മകളെയോ മറ്റുബന്ധുക്കളെയോ അറിയിച്ചില്ലെന്നും ലീന പറഞ്ഞു.

 

യേശുദാസന്റെ പേരിലുള്ള സ്വത്ത് സഹോദരന്റെ പേരിലാക്കി ആധാരം രജിസ്റ്റർചെയ്ത് 90 ദിവസത്തിനിടെയാണ് മരണം സംഭവിച്ചതെന്നാണ് ലീനയുടെ ആരോപണം. മരണത്തിന് പിന്നാലെ സഹോദരൻ തങ്ങളെ വീട്ടിൽനിന്ന് പുറത്താക്കിയെന്നും ഒരു ആധാരത്തിൽ വീട്ടുജോലിക്കാരിയാണ് സാക്ഷിയായി ഒപ്പിട്ടിട്ടുള്ളതെന്നും ഇവർ പറയുന്നു.

 

വീട്ടുജോലിക്കാരി ഉണ്ടാക്കിനൽകിയ കേക്ക് കഴിച്ചതിന് ശേഷമാണ് യേശുദാസൻ അവശനിലയിലായതെന്നാണ് മരുമകളുടെ ആരോപണം. വിഷം ഉള്ളിൽച്ചെന്നാണ് മരണം സംഭവിച്ചതെന്ന് സംശയമുണ്ടെന്നും ഇവർ പറയുന്നു.

 

യേശുദാസന് ഒരു മകനും ഒരു മകളുമാണുള്ളത്. മകൻ 2017-ൽ മരിച്ചിരുന്നു. മകൾ യുകെയിലാണ്. പിതാവിന്റെ മരണത്തിൽ യുകെയിലുള്ള മകൾക്കും പരാതിയുണ്ടെന്നാണ് മരുമകളായ ലീന മാധ്യമങ്ങളോട് പറഞ്ഞത്. തുടർന്നാണ് ചെങ്ങന്നൂർ പോലീസിൽ പരാതി നൽകിയതെന്നും ഇവർ വ്യക്തമാക്കി.

  • Related Posts

    ഹെൽമറ്റ് ഇല്ലാതെ പിടിയിലായോ? ഫൈനിൽ ഡിസ്‌കൗണ്ട് ഉണ്ട്; ഓഫറുമായി മോട്ടോർ വാഹന വകുപ്പ്

    Spread the love

    Spread the loveകൊച്ചി : ഹെൽമെറ്റില്ലാതെ വണ്ടിയോടിച്ച് 500 രൂപ പിഴ ലഭിച്ചവർക്ക് ഇനി പകുതിപൈസ നൽകി രക്ഷപ്പെടാം. പഴയ ട്രാഫിക് നിയമലംഘനങ്ങളിലെ പിഴ തീർപ്പാക്കാൻ ഓഫറുമായി മോട്ടോർ വാഹനവകുപ്പിന്റെ ആംനസ്റ്റി സ്‌കീം 2026.   ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കുന്നതടക്കമുള്ള ട്രാഫിക്…

    പാമ്പിൻ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ടു നടന്നു; കടിയേറ്റ തൊഴിലാളി ആശുപത്രിയിൽ

    Spread the love

    Spread the loveഎടവണ്ണ (മലപ്പുറം)∙ പാമ്പിൻ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്ന അതിഥിത്തൊഴിലാളിയെ പാമ്പ് കടിയേറ്റ് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ഒതായിയിലാണ് സംഭവം. അസം സ്വദേശിയായ ബിനോയ്ക്കാണ് (30) കടിയേറ്റത്. ഇയാളുടെ താമസസ്ഥലത്തിന് സമീപത്ത്…

    Leave a Reply

    Your email address will not be published. Required fields are marked *