ശരദ് പവാർ ആശുപത്രിയിൽ; നെഞ്ചിൽ അണുബാധയും നിർജലീകരണവും

Spread the love

മുംബൈ ∙ എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ (85) ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൻസറിനെ അതിജീവിച്ച പവാർ നെഞ്ചിലെ അണുബാധയെയും നിർജലീകരണത്തെയും തുടർന്നു കഴിഞ്ഞ 3 മാസത്തിനിടെ 2 തവണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.

 

ഇൗ മാസം ആദ്യവാരം രാജ്യസഭയിലേക്ക് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വീൽചെയറിൽ ഇരുന്നാണു സത്യപ്രതിജ്ഞ ചെയ്തത്.

 

അജിത് പവാറിന്റെ മരണത്തെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പ് ബാരാമതിയിൽ നാളെ നടക്കാനിരിക്കെ ശരദ് പവാറിനു വോട്ട് ചെയ്യാൻ കഴിഞ്ഞേക്കില്ല. 1967 മുതൽ പവാർ ബാരാമതിയിലെ വോട്ട് മുടക്കിയിട്ടില്ല. ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്നും പതിവ് പരിശോധനയ്ക്കായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ആണ് കുടുംബത്തിന്റെ വിശദീകരണം.

 

അതേസമയം, അജിത്തിന്റെ ഭാര്യയും ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാറിനായി ശരദ് പവാർ ആശുപത്രിയിൽ നിന്നു വോട്ട് അഭ്യർഥിച്ചു. എൻസിപി ശരദ് വിഭാഗമോ മറ്റു പ്രധാന പ്രതിപക്ഷ പാർട്ടികളോ സുനേത്രയ്ക്കെതിരെ സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. സ്വതന്ത്രരും ചെറുപാർട്ടികളും മാത്രമാണ് എതിരെ മത്സരിക്കുന്നത്.

 

  • Related Posts

    സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

    Spread the love

    Spread the loveന്യൂഡൽഹി∙ ഐഐടി ബിരുദധാരിയും സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ മകളുമായ യുവതി കൊല്ലപ്പെടുന്നതിനു മുൻപ് ബലാത്സംഗത്തിന് ഇരയായെന്ന് കണ്ടെത്തൽ. യുവതിയുടെ കൊലപാതകത്തിൽ വീട്ടുജോലിക്കാരനായിരുന്ന രാഹുലിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു. ദ്വാരകയിലുള്ള ഒരു ഹോട്ടലിൽ നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.…

    തമിഴ്നാട്ടിലും ബംഗാളിലും ഇന്ന് വോട്ടെടുപ്പ്; പോളിങ് തുടങ്ങി

    Spread the love

    Spread the loveചെന്നൈ / കൊൽക്കത്ത ∙ തമിഴ്നാടും ബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടർമാർ വിധിയെഴുതും. ബംഗാളിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് 152 മണ്ഡലങ്ങളിലാണ്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *