മുള്ളൻകൊല്ലി പഞ്ചായത്തിൽ സുരഭി കവലയിൽ അനധികൃതമായി നടത്തിയിരുന്ന കേവ് റിസോർട്ട് പഞ്ചായത്ത് അധികൃതർ പൂട്ടിച്ചു

Spread the love

പുൽപ്പള്ളി : മുള്ളൻകൊല്ലി പഞ്ചായത്തിൽ സുരഭി കവലയിൽ യാതൊരു ലൈസൻസും എടുക്കാതെ അനധികൃതമായി നടത്തിയിരുന്ന കേവ് റിസോർട്ട് മുള്ളൻകൊല്ലി പഞ്ചായത്ത് അധികൃതർ പൂട്ടിച്ചു. പഞ്ചായത്തിന്റെ ലൈസൻസോ, ടൗൺഷിപ്പ് NOC യോ മറ്റ് യാതൊരു രേഖകളും ഇല്ലാതെ 45 ഓളം റിസോർട്ട് ഫ്ളോട്ടുകൾ ആണ് നടത്തിയിരുന്നത്. ഒരു വർഷത്തോളമായി അനധികൃതമായി നിർമ്മാണ പ്രവർത്തികൾ ഇവിടെ നടക്കുകയായിരുന്നു. 500 സ്ക്വയർ ഫീറ്റ് ഉള്ള സാധാരണക്കാരന്റെ ഒരു വീടിന് അപേക്ഷ വെച്ചാൽ ലഭിക്കാൻ ദിവസങ്ങൾ എടുക്കുമ്പോൾ ആണ് യാതൊരു രേഖയുമില്ലാതെ ഈ പ്രവർത്തി മുഴുവൻ നടത്തുവാൻ സാധിച്ചത്. അന്വേഷിക്കേണ്ട ഉദ്യോഗസ്ഥരെ വേണ്ടപോലെ കണ്ടിട്ടാണ് ഈ നിർമ്മാണം നടക്കുന്നതാണ് എന്നാണ് നാട്ടുകാരുടെ സംശയം. 50ൽ കൂടുതൽ പ്ലോട്ടുകൾ വിറ്റത് ആയിട്ടാണ് അറിയാൻ കഴിയുന്നത്. 15 ലക്ഷം ചെലവ് വരുന്ന 250 സ്ക്വയർ ഫീറ്റ് മാത്രം ഉള്ള പ്ലോട്ടുകൾ ഏകദേശം ഒരുകോടി 10 ലക്ഷം രൂപയ്ക്കാണ് ആളുകൾക്ക് വിൽക്കുന്നത്. വിദേശങ്ങളിൽ ഇരിക്കുന്ന ആളുകളാണ് ഇത് വാങ്ങി കൂട്ടിയിട്ടുള്ളത്. യാതൊരു രേഖയും ഇല്ലാതെ നിർമ്മാണം പൂർത്തീകരിച്ചവയാണ് ഈ ജനങ്ങളെ കബളിപ്പിച്ച് വിറ്റിരിക്കുന്നത്. അന്വേഷണം നടത്തി പ്ലോട്ടുകൾ മേടിച്ചവർക്ക് നോട്ടീസ് കിട്ടിക്കഴിയുമ്പോൾ മാത്രമേ രേഖകളില്ലാത്ത പ്ളോട്ടുകൾ ആണ് ഇവർ മേടിച്ചതെന്ന് മനസ്സിലാക്കുകയുള്ളൂ. പാതിരാത്രി കാലങ്ങളിലും വലിയ ഒച്ചത്തിൽ ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചും പരിസരവാസികൾക്ക് ബുദ്ധിമുട്ടും ഉണ്ടാകുന്നുണ്ട്. യാതൊരു രേഖയും ഇല്ലാത്ത പ്ലോട്ടുകളാണ് വൻ വിലകൊടുത്ത മേടിച്ച ആളുകൾ കബളിപ്പിക്കപ്പെടുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

  • Related Posts

    ബത്തേരിയില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് അപകടം: നിരവധി പേര്‍ക്ക് പരിക്ക്

    Spread the love

    Spread the loveബത്തേരിയില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് അപകടം: നിരവധി പേര്‍ക്ക് പരിക്ക്.മൈസൂര്‍ റോഡില്‍ എടത്തറ ഓഡിറ്റോറിയത്തിന് സമീപമാണ് അപകടമുണ്ടായത്.അപകടത്തില്‍ പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാ ര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ പത്ത് മണിയോടെയാണ് സംഭവം.

    മീനങ്ങാടിയിൽ വാഹനാപകടം:ഒരാൾക്ക് പരിക്ക്

    Spread the love

    Spread the loveവയനാട്:മീനങ്ങാടിയിൽ വാഹനാപകടത്തിൽ മാക്സ് ക്യാബ് ഗുഡ്‌സ് ഡ്രൈവർ ചുള്ളിയോട് സ്വദേശി മിദ്ലാജിന് പരിക്കേറ്റു . നിയന്ത്രണം വിട്ട മാക്‌സ് ക്യാബ് ഗുഡ്സ് നിർത്തിയിട്ട കാറിലും മറ്റൊരു ഗുഡ്‌സിലും ഇടിച്ചാണ് അപകടം.   ക്യാബിനിടയിൽ കാൽ കുടുങ്ങിയ മിദ്ലാജിനെ ഫയർഫോഴ്സ്…

    Leave a Reply

    Your email address will not be published. Required fields are marked *