പ്രവാസികളുടെ ശ്രദ്ധയ്ക്ക്: പാസ്പോർട്ട് അപേക്ഷയിൽ മാറ്റവുമായി ഇന്ത്യൻ കോൺസുലേറ്റ്; സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ

Spread the love

ദുബായ്∙ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പുതിയ പാസ്പോർട്ട് അപേക്ഷാ നിയമവുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. സെപ്റ്റംബർ ഒന്ന് മുതൽ അപേക്ഷകർക്ക് പുതിയ ഫോട്ടോ മാനദണ്ഡങ്ങൾ നിർബന്ധമാക്കും. ഇതോടെ, മിക്ക അപേക്ഷകർക്കും പാസ്‌പോർട്ട് അപേക്ഷ സമർപ്പിക്കുമ്പോൾ പുതിയ ഫോട്ടോയെടുക്കേണ്ടിവരും.

 

ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചുള്ള ഫോട്ടോകളാണ് ഇനിമുതൽ ആവശ്യം. ആഗോളതലത്തിൽ യാത്രാരേഖകൾക്ക് ബയോമെട്രിക്, ഐഡന്റിറ്റി മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന സ്ഥാപനമാണ് ഐസിഎഒ.

 

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നൽകിയ നിർദ്ദേശത്തെ തുടർന്നാണ് ഈ മാറ്റം. പാസ്‌പോർട്ട് സേവാ പോർട്ടൽ വഴി എല്ലാ എംബസികൾക്കും കോൺസുലേറ്റുകൾക്കും ഇതു സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. സെപ്റ്റംബർ ഒന്ന് മുതൽ ഐസിഎഒ മാനദണ്ഡങ്ങൾ പാലിക്കുന്ന ഫോട്ടോകളുള്ള പാസ്‌പോർട്ട് അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രസ് വിങ് അറിയിച്ചു. ഇത് ഐസിഎഒയുടെ രാജ്യാന്തര യാത്രാ നിയമങ്ങളുടെ ഭാഗമാണെന്നും വ്യക്തമാക്കി. അബുദാബിയിലെ ഇന്ത്യൻ എംബസിയും ഈ പുതിയ നിയമം ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

പുതിയ പാസ്‌പോർട്ട് ഫോട്ടോ മാനദണ്ഡങ്ങൾ

∙630×810 പിക്സൽ വലുപ്പമുള്ള കളർ ഫോട്ടോ.

∙വെള്ള പശ്ചാത്തലം നിർബന്ധം.

∙തലയും തോളും വ്യക്തമായി കാണണം, മുഖം ഫ്രെയിമിന്റെ 80-85% ഭാഗം ഉൾക്കൊള്ളണം.

∙മുഖം മുഴുവനായും നേരെ നോക്കി, കണ്ണുകൾ തുറന്നിരിക്കണം, ഭാവങ്ങൾ സ്വാഭാവികമായിരിക്കണം.

∙മുടി കണ്ണുകൾ മറയ്ക്കാൻ പാടില്ല. വായ അടച്ചിരിക്കണം.

∙മുഖത്ത് നിഴലുകളോ, ചുവപ്പ് നിറത്തിലുള്ള കണ്ണുകളോ, ഫ്ലാഷിന്റെ പ്രതിഫലനങ്ങളോ ഉണ്ടാകരുത്.

∙ശരീരത്തിലെ തൊലിയുടെ നിറം സ്വാഭാവികമായി തോന്നണം.

∙തല ഫ്രെയിമിന്റെ മധ്യഭാഗത്ത് തലമുടിയുടെ മുകൾഭാഗം മുതൽ താടി വരെ ഉൾക്കൊള്ളണം.

∙ഏകദേശം 1.5 മീറ്റർ അകലെ നിന്ന് ഫോട്ടോ എടുക്കണം. അവ്യക്തമായതോ ഡിജിറ്റലായി മാറ്റങ്ങൾ വരുത്തിയതോ ആയ ഫോട്ടോകൾ സ്വീകാര്യമല്ല.

∙കണ്ണട ഒഴിവാക്കണം.

∙മതപരമായ കാരണങ്ങളാൽ തല മറയ്ക്കുന്ന വസ്ത്രങ്ങൾ അനുവദനീയമാണ്, എന്നാൽ മുഖം മുഴുവനായി കാണണം.

∙നവജാത ശിശുക്കളുടെ ഫോട്ടോ പുറത്ത് നിന്നെടുക്കണം

 

പുതിയ നിയമത്തെക്കുറിച്ച് കോൺസുലേറ്റിന്റെ വെബ്‌സൈറ്റിലും അവരുടെ ഔട്ട്‌സോഴ്‌സ്ഡ് പാസ്‌പോർട്ട് സേവനദാതാക്കളായ ബിഎൽഎസ് ഇന്റർനാഷനലിനെയും അറിയിച്ചിട്ടുണ്ട്. എന്നാൽ, നിലവിൽ ബിഎൽഎസ് വെബ്സൈറ്റിൽ പഴയ മാനദണ്ഡങ്ങൾ തന്നെയാണുള്ളത്. ബിഎൽഎസ് കേന്ദ്രങ്ങളിൽ 30 ദിർഹം അധികമായി നൽകിയാൽ ഫോട്ടോ എടുക്കാനുള്ള സൗകര്യം ലഭ്യമാണ്. പക്ഷേ, നവജാത ശിശുക്കളുടെ ഫോട്ടോ എടുക്കാൻ ഇവിടെ സൗകര്യമില്ല. അതിനാൽ, കുട്ടികൾക്ക് പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന രക്ഷിതാക്കൾ ഐസിഎഒ മാനദണ്ഡങ്ങൾ പാലിക്കുന്ന ഫോട്ടോകൾ പുറത്തുനിന്ന് എടുക്കണം. 15 ദിർഹം മുതൽ 25 ദിർഹം വരെ മാത്രമാണ് പുറത്തുള്ള സ്റ്റുഡിയോകൾ ഫോട്ടോയ്ക്ക് വാങ്ങിക്കുന്നത്.

  • Related Posts

    പങ്കാളിയുടെ ഭീഷണി, 2024ൽ അച്ഛൻ വാനിലടച്ച കുട്ടിയ്ക്ക് മോചനം, നഗ്നനും നടക്കാനുമാകാതെ ഒൻപതുകാരൻ

    Spread the love

    Spread the loveപാരീസ്: ഒന്നരക്കൊല്ലത്തോളം അച്ഛൻ വാനിൽ പൂട്ടിയിട്ടിരുന്ന ഒൻപതുകാരനെ പോലീസ് രക്ഷപ്പെടുത്തി. നവംബർ 2024 മുതൽ ഫ്രാൻസിലെ കിഴക്കൻ ഭാഗത്തുള്ള ഹാഗൻബാക്കിലാണ് സംഭവം. കുട്ടിയെ നഗ്നനായും ഗുരുതരമായി പോഷകാഹാരക്കുറവോടെയുമാണ് കണ്ടെത്തിയത്. നീണ്ടകാലം വാനിൽത്തന്നെ കഴിഞ്ഞതിനാൽ നടക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിരുന്നു. ചവറുകൂനയുടെ…

    ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം; പത്ത് ദിവസത്തെ ചന്ദ്ര യാത്ര കഴിഞ്ഞ് ഒറൈണ്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി

    Spread the love

    Spread the loveന്യൂയോര്‍ക്ക്: ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേര്‍ന്ന് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. അമ്പത്തിനാല്…

    Leave a Reply

    Your email address will not be published. Required fields are marked *