വീടിന്റെ വാതിൽ തകർത്ത് വൻ കവർച്ച: 10 പവനും ഡയമണ്ട് കമ്മലുകളും പണവും മോഷ്ടിച്ചു

Spread the love

പന്തീരാങ്കാവ്∙ പെരുമണ്ണ പെരുമൺ പുറയിൽ വാടക വീടിന്റെ വാതിൽ തകർത്ത് വൻ കവർച്ച. കോട്ടായി താഴം പുവ്വാട്ടു പറമ്പ് റോഡിലെ ഇന്ദ്രപ്രസ്ഥം വീട്ടിലാണ് ദിവ്യയുടെ 10 പവൻ വരുന്ന ആഭരണങ്ങളും 2 ഡയമണ്ട് കമ്മലും മുപ്പതിനായിരത്തോളം രൂപയും മോഷണം പോയത്. മുകൾ നിലയിലെ വാതിൽ തകർത്ത നിലയിലാണ് . കോഴിക്കോട് ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറായ ദിവ്യയും കുടുംബവുമാണ് വീടിന്റെ മുകൾ നിലയിൽ വാടകക്ക് താമസിക്കുന്നത്. ഏപ്രിൽ 22 ന് വീട് പൂട്ടി സ്വദേശമായ തൃശൂരേക്ക് പോയി.

 

ഇന്നലെ സന്ധ്യയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീട്ടിനുള്ളിലെ അലമാരയും മേശയും തകർത്ത നിലയിലായിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന 10 പവനോളം സ്വർണാഭരണങ്ങളും രണ്ട് ഡയമണ്ട് കമ്മലുകളും മുപ്പതിനായിരത്തോളം രൂപയും മോഷണം പോയതായി ദിവ്യ പറഞ്ഞു. പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധനക്കെത്തി. വീട്ടുടമയായ റിട്ട: അധ്യാപിക ഭാമിനി വീടിന്റെ താഴെ നിലയിലാണ് താമസിക്കുന്നത്. ഈ മാസം 16 മുതൽ ഇവരും വീട്ടിൽ ഇല്ലായിരുന്നു.

  • Related Posts

    ‘ആന്റിവെനത്തില്‍ വീഴ്ച പാടില്ല, കൃത്യമായ ചികിത്സ നല്‍കണം’; ഡിഎംഒമാര്‍ക്ക് നിര്‍ദേശം

    Spread the love

    Spread the loveതിരുവനന്തപുരം: പാമ്പ് കടിയേറ്റ് വരുന്നവര്‍ക്ക് ആന്റിവെനം നല്‍കുന്നതില്‍ ആശുപത്രിയില്‍ വീഴ്ചവരരുതെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. പാമ്പ് കടിയേറ്റെന്ന സംശയത്തോടെ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കണം. ഇതില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ട്ര്‍ ഡിഎംഒമാര്‍ക്ക് നിര്‍ദേശം നല്‍കി.  …

    സ്റ്റേജിൽ നൃത്തം അവതരിപ്പിക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

    Spread the love

    Spread the loveകോഴിക്കോട് ∙ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി സ്റ്റേജിൽ നൃത്തം അവതരിപ്പിക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. പാലാഴി വാഴയിൽ എം.എൻ. ഷാജുവിന്റെ ഭാര്യ കെ.പി. ഷൈനി (52) ആണ് മരിച്ചത്. കോഴിക്കോട് പെരുമണ്ണ പയ്യടി മേത്തൽ ചിറക്കൽ ശിവഭഗവതി ക്ഷേത്രത്തിൽ…

    Leave a Reply

    Your email address will not be published. Required fields are marked *