തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ സ്ഫോടനം; തൊഴിലാളികൾക്ക് പരിക്ക്

Spread the love

 

 

തൃശൂർ: തൃശൂരിൽ വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ സ്ഫോടനം. തൃശൂർ മുണ്ടത്തിക്കോടാണ് സ്ഫോടനമുണ്ടായത്. തൃശൂർ പൂരത്തിന് തിരുവമ്പാടി ഭാഗത്തിന് വേണ്ടി വെടിക്കെട്ട് ഒരുക്കുന്ന പുരയിലാണ് സ്ഫോടനമുണ്ടായത്. ഇപ്പോഴും സ്ഫോടന ശബ്ദമുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. നാൽപ്പത് പേർക്ക് പരിക്കേറ്റുവെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എട്ടുപേരുടെ നില ഗുരുതരമാണ് എന്നാണ് വിവരം.

 

സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു.

 

സാമ്പിൾ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുള്ള ഒരുക്കങ്ങൾ നടന്ന തിരുവനമ്പാടിയുടെ വെടിക്കെട്ട് പുരയിലാണ് സ്ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. പരിക്കേറ്റവരിൽ ലൈസൻസിയായ മുണ്ടത്തിക്കോട് സതീശ് ഉൾപ്പെടെയുളളവർ ഉണ്ടെന്നാണ് വിവരം.

  • Related Posts

    ഹെൽമറ്റ് ഇല്ലാതെ പിടിയിലായോ? ഫൈനിൽ ഡിസ്‌കൗണ്ട് ഉണ്ട്; ഓഫറുമായി മോട്ടോർ വാഹന വകുപ്പ്

    Spread the love

    Spread the loveകൊച്ചി : ഹെൽമെറ്റില്ലാതെ വണ്ടിയോടിച്ച് 500 രൂപ പിഴ ലഭിച്ചവർക്ക് ഇനി പകുതിപൈസ നൽകി രക്ഷപ്പെടാം. പഴയ ട്രാഫിക് നിയമലംഘനങ്ങളിലെ പിഴ തീർപ്പാക്കാൻ ഓഫറുമായി മോട്ടോർ വാഹനവകുപ്പിന്റെ ആംനസ്റ്റി സ്‌കീം 2026.   ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കുന്നതടക്കമുള്ള ട്രാഫിക്…

    പാമ്പിൻ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ടു നടന്നു; കടിയേറ്റ തൊഴിലാളി ആശുപത്രിയിൽ

    Spread the love

    Spread the loveഎടവണ്ണ (മലപ്പുറം)∙ പാമ്പിൻ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്ന അതിഥിത്തൊഴിലാളിയെ പാമ്പ് കടിയേറ്റ് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ഒതായിയിലാണ് സംഭവം. അസം സ്വദേശിയായ ബിനോയ്ക്കാണ് (30) കടിയേറ്റത്. ഇയാളുടെ താമസസ്ഥലത്തിന് സമീപത്ത്…

    Leave a Reply

    Your email address will not be published. Required fields are marked *