പണവും കാറും ആവശ്യപ്പെട്ടു, സ്ത്രീധനത്തിന്റെ പേരിൽ മർദനം, ആസിഡ് കുടിപ്പിച്ചു: യുവതിക്ക് ദാരുണാന്ത്യം

Spread the love

ലക്നൗ ∙ ഉത്തർപ്രദേശിലെ അംരോഹ ജില്ലയിൽ ഭർതൃവീട്ടുകാർ നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ചതിനെ തുടർന്ന് 23 വയസ്സുകാരി മരിച്ചു. ദിദൗലി പൊലീസ് സ്റ്റേഷൻ പരിധിയിലെ കലഖേദ ഗ്രാമത്തിൽ പർവേസ് എന്ന യുവാവിന്റെ ഭാര്യയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഒരു വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം. സ്ത്രീധനത്തിന്റെ പേരിലായിരുന്നു മർദനം.

 

10 ലക്ഷം രൂപയും കാറും ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ യുവതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി അവരുടെ വീട്ടുകാർ പറയുന്നു. ഓഗസ്റ്റ് 11ന്, ഭർതൃ വീട്ടുകാർ യുവതിയെ നിർബന്ധിച്ച് ആസിഡ് കുടിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി 17 ദിവസമാണ് ജീവനു വേണ്ടി പോരാടിയത്. വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന യുവതി ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.

 

യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പർവേസും വീട്ടുകാരും ഉൾപ്പെടെ ഏഴു പേർക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

 

ഗ്രേറ്റർ നോയിഡയിൽ അടുത്തിടെ നടന്ന സ്ത്രീധന മരണകേസിനു തൊട്ടുപിന്നാലെയാണ് പുതിയ സംഭവം. സിർസ ഗ്രാമത്തിലെ 26 വയസ്സുള്ള നിക്കി ഭാട്ടി എന്ന യുവതിയെ ഭർതൃവീട്ടിൽ തീകൊളുത്തി കൊന്നതായാണ് ആരോപണം. ഭർത്താവിന്റെ കുടുംബത്തിലെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

  • Related Posts

    ആദ്യരാത്രിയിൽ വധു ആവശ്യപ്പെട്ടത് 90 ലക്ഷം; വരനെയും വീട്ടുകാരെയും പൂട്ടിയിട്ടു, സ്വർണവുമായി മുങ്ങി

    Spread the love

    Spread the loveലക്നൗ ∙ വിവാഹത്തിനു ശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ വധു, ആദ്യരാത്രിയിൽ വരനോട് ആവശ്യപ്പെട്ടത് 90 ലക്ഷം രൂപ. പണം നൽകാതെ ശാരീരിക ബന്ധത്തിനു സമ്മതിക്കില്ലെന്ന് യുവതി നിലപാടെടുത്തതോടെ തർക്കം രൂക്ഷമായി. തനിക്ക് വിവാഹത്തിൽ താൽപര്യമില്ലെന്നും സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ്…

    വിജയ് ഒരു സിനിമയിൽ കൂടി അഭിനയിച്ചേക്കും; നടന് പൂക്കളെ പേടിയെന്ന പരിഹാസം വ്യാപകം

    Spread the love

    Spread the loveചെന്നൈ ∙ 500 കോടിയോളം രൂപ ചെലവിട്ടു നിർമിച്ച ജനനായകൻ തിയറ്ററിൽ എത്തുന്നതിനു മുൻപു ചോർന്നതോടെ നിർമാതാക്കളുടെ നഷ്ടം നികത്താൻ വിജയ് ഒരു ചിത്രത്തിൽ കൂടി അഭിനയിക്കുമെന്നു സൂചന. തിരഞ്ഞെടുപ്പിനു ശേഷം പുതിയ ചിത്രത്തിന്റെ ജോലി തുടങ്ങിയേക്കും. ജനനായകൻ…

    Leave a Reply

    Your email address will not be published. Required fields are marked *