ഇന്നും വിമാന സർവീസുകൾ മുടങ്ങും

ന്യൂഡൽഹി ∙ രാജ്യത്ത് ഇന്നും ആഭ്യന്തര – രാജ്യാന്തര വിമാന സർ‌വീസുകൾ താറുമാറാകും. സർവീസുകൾ മുടങ്ങുമെന്ന് ഇൻഡിഗോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ഇന്നലെ രാത്രി വൈകിയും ഇന്നും പ്രതിഷേധം തുടരുകയാണ്. അടിയന്തര യാത്രകൾക്കായി എത്തുന്നവർക്ക് വരെ മണിക്കൂറുകളാണ് വിമാനത്താവളത്തിൽ…

ഓട്ടോ പിന്നോട്ട് ഉരുണ്ടു; പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ തലയിടിച്ച് വീണ് ഡ്രൈവർ മരിച്ചു

കണ്ണൂർ ∙ മുണ്ടേരിയിൽ പിന്നോട്ടു ഉരുണ്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ കാലിടറി തലയിടിച്ച് വീണ് ഡ്രൈവർ മരിച്ചു. വലിയന്നൂർ റോഡിൽ മുണ്ടേരി ചിറക്ക് സമീപം താമസിക്കുന്ന പണ്ടാരവളപ്പിൽ എ.പി.സുലൈമാൻ (62) ആണ് മരിച്ചത്. ഏച്ചൂർ വട്ടപ്പൊയിൽ സ്വദേശിയാണ്.  …

ഇൻഡിഗോ വിമാനം റദ്ദാക്കി, വിവാഹ റിസപ്ഷൻ 1000 കി.മീ. അകലെ; ലൈവിലൂടെ പങ്കെടുത്ത് നവദമ്പതികൾ

ഹുബ്ബള്ളി∙ ഇൻഡിഗോ വിമാനങ്ങളുടെ രാജ്യവ്യാപകമായ റദ്ദാക്കലുകളിൽ കുടുങ്ങി നവദമ്പതികൾ. സ്വന്തം വിവാഹ റിസപ്ഷന് ലൈവിലൂടെയാണ് ഇവർക്ക് പങ്കെടുക്കാനായത്. ഒഡീഷയിലെ ഭുവനേശ്വറിൽനിന്ന് ആയിരത്തോളം കിലോമീറ്റർ അകലെ കർണാടകയിലുള്ള ഹുബ്ബള്ളിയിലേക്കു പോകാനിരുന്ന വിമാനം റദ്ദാക്കിയതാണ് കാരണം. കുടുംബം ക്ഷണിച്ച അതിഥികൾ കൃത്യസമയത്ത് എത്തിയതിനാൽ പരിപാടിക്ക്…

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിച്ചു; കണ്ണൂരിൽ ബിസിനസുകാരൻ അറസ്റ്റിൽ

കണ്ണൂർ ∙ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന പരാതിയിൽ ബിസിനസുകാരൻ അറസ്റ്റിൽ. കോട്ടയം സ്വദേശിനിയു‌ടെ പരാതിയിൽ കണ്ണൂർ കിഴുന്നയിലെ സജിത്തിനെയാണ് (52) എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.   2015നും 2020നും ഇടയിൽ ദുബായിലാണ്…

വിവാഹമോചനം നിഷേധിച്ചു, ഭർത്താവിനെ കൊല്ലാൻ നിർദേശിച്ച് ഭാര്യ; വനത്തിനുള്ളിൽ കൊണ്ടുപോയി കത്തിച്ച് സഹോദരൻ

മുംബൈ ∙ മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും മൂന്നു പേരും അറസ്റ്റിൽ‌. വിവാഹമോചനം നിഷേധിച്ചതിനെ തുടർന്നാണ് കൊലപാതകം. ഭാര്യ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരൻ ഫയാസ് സാക്കിർ ഹുസൈൻ ഷെയ്ഖ് (35) എന്നിവരും കൊലപാതകത്തിനു സഹായിച്ച രണ്ടു…

ഭക്ഷ്യക്കിറ്റ് വിവാദം; യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ നടപടി വേണമെന്ന് എൽ.ഡി.എഫ്

കൽപ്പറ്റ: കൽപ്പറ്റ നഗരസഭ അഞ്ചാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ചിത്രയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടിയ സംഭവത്തിൽ ശക്തമായ നിയമനടപടി വേണമെന്ന് എൽ.ഡി.എഫ്.   ബുധനാഴ്ച രാത്രിയാണ് സ്ഥാനാർത്ഥിയുടെ വീട്ടുമുറ്റത്തെ ഓട്ടോറിക്ഷയിൽ നിന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് കിറ്റുകൾ…

സൈനികരെ ഹണിട്രാപ്പിൽ കുടുക്കി വിവരങ്ങൾ ശേഖരിച്ചു; പാകിസ്ഥാനു വേണ്ടി ചാരവൃത്തിയിലേർപ്പെട്ട മുൻ സൈനികനും യുവതിയും അറസ്റ്റിൽ

അഹമ്മദാബാദ്: പാകിസ്ഥാനു വേണ്ടി ചാരവൃത്തിയിലേർപ്പെട്ട മുൻ സൈനികനും യുവതിയും അറസ്റ്റിൽ. ബീഹാർ സ്വദേശി അജയ് കുമാർ സിംഗ് (47), ഉത്തർപ്രദേശ് സ്വദേശിനി റാഷ്മണി പാൽ (35 എന്നിവരാണ് അറസ്റ്റിലായത്. അജയ് കുമാർ സിംഗിനെ ഗോവയിൽ നിന്നും റാഷ്മണി പാലിനെ ദാമനിൽ നിന്നുമാണ്…

വിൽപ്പനക്കായി സൂക്ഷിച്ച 70 ഗ്രാം കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ

മുട്ടിൽ: വയനാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. രമേഷും സംഘവും ക്രിസ്തുമസ് – ന്യൂഇയർ സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവുമായി ബന്ധപ്പെട്ട് മുട്ടിൽ കൈതൂക്കിവയൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ ചില്ലറ വിൽപ്പനക്കായി സൂക്ഷിച്ച 70…

വിമാനത്താവളങ്ങളിൽ പ്രതിഷേധം, മുദ്രാവാക്യം വിളി, ജീവനക്കാരെ തടയുന്നു; യാത്രക്കാരെ വലച്ച് ഇൻഡിഗോ

ബെംഗളൂരു ∙ ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ വൈകുന്നതിനു പിന്നാലെ രാജ്യത്തെ പല വിമാനത്താവളങ്ങളിലും വ്യാപക പ്രതിഷേധവുമായി യാത്രക്കാർ. ബെംഗളൂരു വിമാനത്താവളത്തിൽ ഉൾപ്പെടെ യാത്രക്കാർ ഇൻഡിഗോ ജീവനക്കാരോട് തട്ടിക്കയറി. വിമാനത്താവളത്തിൽ ഉത്തരവാദിത്തപ്പെട്ട ഇൻഡിഗോ ജീവനക്കാരെ കാണാനില്ലെന്ന് യാത്രക്കാരനായ നന്ദു പറഞ്ഞു.   ‘‘രണ്ടും…

ഒളിവു ജീവിതം ആഡംബര വില്ലയിൽ‌, സൗകര്യമൊരുക്കിയത് അഭിഭാഷക; യാത്രയ്ക്ക് വഴിയൊരുക്കുന്നത് റിയൽ എസ്റ്റേറ്റ് വ്യവസായികൾ

ബെംഗളൂരു ∙ രാഹുൽ‌ മാങ്കൂട്ടത്തിൽ‌ ഒളിവിൽ കഴിയുന്നത് ആ‍ഡംബര സൗകര്യത്തോടെയാണെന്ന് റിപ്പോർട്ട്. ബെംഗളൂരു നഗരത്തിലെ അത്യാഡംബര വില്ലയിലാണ് രാഹുൽ രണ്ടു ദിവസം ഒളിവിൽ‌ കഴിഞ്ഞതെന്നാണ് വിവരം. രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷകയാണ് ഇതിനുള്ള സഹായം ഒരുക്കി നൽകിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഇവിടേക്ക് ബുധനാഴ്ച…