അക്കൗണ്ടിലുള്ള പണം മുഴുവൻ തിരികെ കൊടുക്കണം, പേയ്ടിഎം ബാങ്കിങ് ലൈസൻസ് റദ്ദാക്കി ആർബിഐ, യുപിഐ ഇടപാടുകളെ ബാധിക്കുമോ?

Spread the love

ന്യൂഡൽഹി∙ പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി. ഇതോടെ പേയ്ടിഎമ്മിന് ഇനി ബാങ്കിങ് പ്രവർത്തനങ്ങളൊന്നും നടത്താനാവില്ല. എന്നാൽ യുപിഐ അടക്കമുള്ള മറ്റു സേവനങ്ങൾക്ക് തടസ്സമില്ല.

 

2022ൽ പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെ ആർബിഐ തുടങ്ങിവച്ച കടുത്ത നടപടികളുടെ തുടർച്ചയാണിത്. 2022 മാർച്ച് മുതൽ പുതിയ ഉപയോക്താക്കളെ എടുക്കുന്നത് നിർത്തിവയ്ക്കാൻ ആർബിഐ ഉത്തരവിട്ടിരുന്നു. പിന്നീട് 2024ൽ പേയ്ടിഎം ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കാനാവില്ലെന്ന വ്യവസ്ഥയും നടപ്പാക്കി. പേയ്ടിഎം ബാങ്കിനു കീഴിലുള്ള പ്രീപെയ്ഡ് വോലറ്റുകൾ, ഫാസ്ടാഗുകൾ, എൻസിഎംസി കാർഡുകൾ തുടങ്ങിയവയ്ക്കും ഇത് ബാധകമാക്കിയിരുന്നു.

 

പേയ്ടിഎം ബാങ്ക് അക്കൗണ്ടിലുള്ള പണം പിൻവലിക്കുന്നതിനോ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനോ തടസ്സമുണ്ടായിരുന്നില്ല. എന്നാൽ ബാലൻസ് തീർന്നാൽ പിന്നീട് ഇടപാട് സാധ്യമാകുമായിരുന്നില്ല. ബാങ്കിങ് ലൈസൻസ് റദ്ദാകുന്ന സാഹചര്യത്തിൽ അക്കൗണ്ടുകളിലുള്ള പണം പൂർണമായും ഉടമകൾക്ക് തിരികെ നൽകേണ്ടി വരും.

 

ഇതിന് ആവശ്യമായ പണലഭ്യത പേയ്ടിഎം ബാങ്കിനുണ്ടെന്ന് ആർബിഐ അറിയിച്ചു. വലിയൊരു പങ്ക് ഉപയോക്താക്കളും ഇതിലെ തുക ഇതിനകം പിൻവലിച്ചിട്ടുണ്ടെന്നാണ് സൂചന. ചട്ടംലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആർബിഐ നടപടി. പല തവണയായി നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണിത്.

 

ബാങ്കിന്റെ ഐടി സംവിധാനത്തിന്റെ സമഗ്രമായ ഓഡിറ്റ് നടത്താൻ ഐടി ഓഡിറ്റ് കമ്പനിയെ നിയമിക്കാനും നിർദേശമുണ്ടായിരുന്നു. തുടർന്നുള്ള പരിശോധനയിലും വീഴ്ചകൾ കണ്ടെത്തിയിരുന്നു. നിക്ഷേപകരുടെയും താൽപര്യത്തിനു വിരുദ്ധമായ രീതിയിലായിരുന്നു ബാങ്കിന്റെ പ്രവർത്തനമെന്ന് ആർബിഐ ചൂണ്ടിക്കാട്ടി.

  • Related Posts

    ശമ്പളത്തിന് അനുസരിച്ച് പ്ലാന്‍ ചെയ്ത് പലിശ ഒഴിവാക്കാം; ഇനി ക്രെഡിറ്റ് കാര്‍ഡ് ബില്ലിങ് സൈക്കിള്‍ മാറ്റം, വിശദാംശങ്ങള്‍

    Spread the love

    Spread the loveന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ആശ്വാസ നടപടിയുമായി റിസര്‍വ് ബാങ്ക്. ഉപയോക്താക്കള്‍ക്ക് ബില്ലിങ് സൈക്കിള്‍ കുറഞ്ഞത് ഒരു തവണയെങ്കിലും മാറ്റാന്‍ അനുവദിച്ച് റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഇത് പണമടയ്‌ക്കേണ്ട തീയതികളില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുന്നു.…

    വീണ്ടും ദുരന്തം; കമ്പത്ത് പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം, രണ്ടു മരണം

    Spread the love

    Spread the loveചെന്നൈ: കമ്പത്ത് പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനത്തില്‍ രണ്ടുമരണം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.   ഇന്ന് രാവിലെയാണ് സംഭവം. തേനി ജില്ലയിലെ കുംഭനഗരത്തിലെ കാട്ടുപിള്ളി വാസല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്മി പടക്ക നിര്‍മ്മാണ…

    Leave a Reply

    Your email address will not be published. Required fields are marked *