ഒരു മണിക്കൂറിനുള്ളിൽ തള്ളപ്പൂച്ചയും രണ്ട് കുഞ്ഞുങ്ങളും ചേർന്ന് പിടികൂടിയത് എട്ട് പാമ്പുകളെ!

Spread the love

ആറ്റിങ്ങൽ ∙ ഒരു മണിക്കൂറിനുള്ളിൽ തള്ളപ്പൂച്ചയും രണ്ട് കുഞ്ഞുങ്ങളും ചേർന്ന് പിടികൂടിയത് എട്ട് പാമ്പുകളെ. ആറ്റിങ്ങൽ തച്ചൂർക്കുന്ന് തുമ്പിക്കോട്ട് കോണത്ത് കഴിഞ്ഞ ദിവസമാണു സംഭവം. തുമ്പിക്കോട്ട് കോണം ചെല്ലം വീട്ടിൽ നിഷയുടെ വളർത്തു പൂച്ചകളാണ് പാമ്പുകളെ പിടികൂടിയത്. പാമ്പുപിടുത്തക്കാരൻ രാജേഷ് തിരുവാമന സ്ഥലത്തെത്തി 3 പാമ്പുകളെകൂടി പിടികൂടി. ഒരു പാമ്പ് രക്ഷപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. നിഷയുടെ വീടിനോട് ചേർന്ന, കാടുവളർന്ന് കിടക്കുന്ന പുരയിടത്തിൽ നിന്നാണ് പാമ്പുകളെ പിടികൂടിയത്.

 

തള്ളപ്പൂച്ച പാമ്പിനെ പിടികൂടി കൊണ്ടുവരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നിഷ പരിസരം മുഴുവൻ പരിശോധന നടത്തി. ഇതിനിടെ രണ്ട് പൂച്ച കുഞ്ഞുങ്ങളും പാമ്പിനെ പിടികൂടി കൊണ്ടുവരുന്നത് കണ്ടു. അര മണിക്കൂറിനുള്ളിൽ നാല് പാമ്പുകളെ പിടികൂടിയതോടെയാണ് രാജേഷിനെ വിളിച്ചു വരുത്തിയത്. പാമ്പുകൾ ചത്ത നിലയിലായിരുന്നുവെന്നു നിഷ പറഞ്ഞു. അണലി ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് പിടികൂടിയത്. ആറ്റിങ്ങൽ സ്വദേശി പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നാണ് പാമ്പുകളെ പിടികൂടിയത്. പാമ്പുകളുടെ ശല്യം നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്.

  • Related Posts

    പാമ്പ് കടിച്ചത് പാന്റ്‌സില്‍; 11 കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    Spread the love

    Spread the loveകോഴിക്കോട്: വീട്ടുമുറ്റത്തുവെച്ച് പതിനൊന്നു വയസ്സുകാരനെ പാമ്പ് കൊത്തി. പാന്റ്‌സില്‍ കൊത്തിയതുകൊണ്ട് വിദ്യാര്‍ഥി പരിക്കേല്‍ക്കാതെ രക്ഷപെട്ടു. നാദാപുരത്ത് കല്ലാച്ചി പാലോറോത്ത് മുക്കിലെ പൂലോറോത്ത് ഹാരിസിന്റെ മകന്‍ അബ്ദുല്‍ റാനിഷിനെ(11)യാണ് പാമ്പ് കൊത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.   വീട്ടുമുറ്റത്ത്…

    വീടിന്റെ വാതിൽ തകർത്ത് വൻ കവർച്ച: 10 പവനും ഡയമണ്ട് കമ്മലുകളും പണവും മോഷ്ടിച്ചു

    Spread the love

    Spread the loveപന്തീരാങ്കാവ്∙ പെരുമണ്ണ പെരുമൺ പുറയിൽ വാടക വീടിന്റെ വാതിൽ തകർത്ത് വൻ കവർച്ച. കോട്ടായി താഴം പുവ്വാട്ടു പറമ്പ് റോഡിലെ ഇന്ദ്രപ്രസ്ഥം വീട്ടിലാണ് ദിവ്യയുടെ 10 പവൻ വരുന്ന ആഭരണങ്ങളും 2 ഡയമണ്ട് കമ്മലും മുപ്പതിനായിരത്തോളം രൂപയും മോഷണം…

    Leave a Reply

    Your email address will not be published. Required fields are marked *