ജഗതിയിലെ സ്പായില്‍ അനധികൃത ജോലി; ബംഗ്ലദേശ് വനിതകളും ഉടമകളും അറസ്റ്റിൽ

Spread the love

തിരുവനന്തപുരം ∙ ജഗതിയിലെ സ്പായില്‍ അനധികൃതമായി ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലദേശി വനിതകള്‍ ഉള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലദേശ് സ്വദേശിനികളായ റുമ ചര്‍ണാഭ (21), റിമ ഷെയ്ഖ് (21) എന്നിവരാണ് അറസ്റ്റിലായത്. സ്ഥാപനത്തിന്റെ ഉടമകളായ തിരുവല്ലം സ്വദേശി നിഹു ഹുസൈന്‍ (29), ശാസ്താംകോട്ട സ്വദേശി ഹരികൃഷ്ണന്‍ (34) എന്നിവരും അറസ്റ്റിലായി.

 

പാസ്‌പോര്‍ട്ടോ മറ്റ് അനുബന്ധ യാത്രാ രേഖകളോ മതിയായ തിരിച്ചറിയല്‍ കാര്‍ഡുകളോ ഇല്ലാതെയാണ് ബംഗ്ലദേശി വനിതകള്‍ കേരളത്തില്‍ എത്തിയതെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. തുടര്‍ന്ന് ഇവര്‍ ബംഗാള്‍ സ്വദേശികള്‍ എന്ന വ്യാജേന ജഗതിയിലെ സ്പായില്‍ തെറാപിസ്റ്റുകളായി ജോലി ചെയ്യുകയായിരുന്നു. സിറ്റി പൊലീസ് കമ്മിഷണര്‍ കെ.കാര്‍ത്തിക്കിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

  • Related Posts

    വീടിന്റെ വാതിൽ തകർത്ത് വൻ കവർച്ച: 10 പവനും ഡയമണ്ട് കമ്മലുകളും പണവും മോഷ്ടിച്ചു

    Spread the love

    Spread the loveപന്തീരാങ്കാവ്∙ പെരുമണ്ണ പെരുമൺ പുറയിൽ വാടക വീടിന്റെ വാതിൽ തകർത്ത് വൻ കവർച്ച. കോട്ടായി താഴം പുവ്വാട്ടു പറമ്പ് റോഡിലെ ഇന്ദ്രപ്രസ്ഥം വീട്ടിലാണ് ദിവ്യയുടെ 10 പവൻ വരുന്ന ആഭരണങ്ങളും 2 ഡയമണ്ട് കമ്മലും മുപ്പതിനായിരത്തോളം രൂപയും മോഷണം…

    ‘ആന്റിവെനത്തില്‍ വീഴ്ച പാടില്ല, കൃത്യമായ ചികിത്സ നല്‍കണം’; ഡിഎംഒമാര്‍ക്ക് നിര്‍ദേശം

    Spread the love

    Spread the loveതിരുവനന്തപുരം: പാമ്പ് കടിയേറ്റ് വരുന്നവര്‍ക്ക് ആന്റിവെനം നല്‍കുന്നതില്‍ ആശുപത്രിയില്‍ വീഴ്ചവരരുതെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. പാമ്പ് കടിയേറ്റെന്ന സംശയത്തോടെ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കണം. ഇതില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ട്ര്‍ ഡിഎംഒമാര്‍ക്ക് നിര്‍ദേശം നല്‍കി.  …

    Leave a Reply

    Your email address will not be published. Required fields are marked *