മദ്യപാനത്തിനിടെ തർക്കം; യുവാവിനെ സുഹൃത്ത് ഫ്രയിങ് പാൻ കൊണ്ട് തലയ്ക്കടിച്ചു കൊന്നു

Spread the love

കൊച്ചി ∙ പച്ചാളത്തു യുവാവിനെ സുഹൃത്തു ഫ്രയിങ് പാൻ കൊണ്ടു തലയ്ക്കടിച്ചു കൊന്നു. പച്ചാളം ജനത കോളനി ലൈൻ തുണ്ടിപ്പറമ്പിൽ സെബാസ്റ്റ്യൻ എബ്രോയുടെ മകൻ അൽ ജൂഡ് എബ്രോയാണു (40) കൊല്ലപ്പെട്ടത്. പ്രതി എസ്ആർഎം റോഡ് ശാരദ നിവാസിൽ ഷിനോജ് രവീന്ദ്രനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. അൽ ജൂഡും സുഹൃത്തുക്കളും ഷിനോജിന്റെ വീടി‍ന്റെ ടെറസിലിരുന്നു മദ്യപിക്കാൻ എത്തുന്നതു പതിവാണെന്നു പൊലീസ് പറയുന്നു.

 

ഇന്നലെ രാത്രി മദ്യപാനത്തിനിടെ ഷിനോജും അൽ ജൂഡും തമ്മിൽ നിസ്സാര കാര്യത്തെച്ചൊല്ലി‍ വാക്കേറ്റമുണ്ടായി. ക്ഷുഭിതനായ ഷിനോജ് സമീപത്തുണ്ടായിരുന്ന ഫ്രയിങ് പാൻ കൊണ്ട് അൽ ജൂഡിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റു രക്തംവാർന്നു കിടന്ന അൽ ജൂഡിനെ ഉപേക്ഷിച്ചു ഷിനോജും മറ്റുള്ളവരും സ്ഥലംവിട്ടു. വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന അതിഥിത്തൊഴിലാളികളാണു പുലർച്ചെ ടെറസിനു മുകളിൽ മൃതദേഹം കണ്ടതും പൊലീസിനെ വിവരമറിയിച്ചതും.

 

മദ്യപിക്കാൻ ഒപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ വീട്ടിൽനിന്നു ഷിനോജിനെ പൊലീസ് പിന്നീടു കസ്റ്റഡിയിലെടുത്തു. പിടിയിലാകുമ്പോഴും മദ്യലഹരിയിലായിരുന്നു പ്രതി.

  • Related Posts

    പാമ്പ് കടിച്ചത് പാന്റ്‌സില്‍; 11 കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    Spread the love

    Spread the loveകോഴിക്കോട്: വീട്ടുമുറ്റത്തുവെച്ച് പതിനൊന്നു വയസ്സുകാരനെ പാമ്പ് കൊത്തി. പാന്റ്‌സില്‍ കൊത്തിയതുകൊണ്ട് വിദ്യാര്‍ഥി പരിക്കേല്‍ക്കാതെ രക്ഷപെട്ടു. നാദാപുരത്ത് കല്ലാച്ചി പാലോറോത്ത് മുക്കിലെ പൂലോറോത്ത് ഹാരിസിന്റെ മകന്‍ അബ്ദുല്‍ റാനിഷിനെ(11)യാണ് പാമ്പ് കൊത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.   വീട്ടുമുറ്റത്ത്…

    വീടിന്റെ വാതിൽ തകർത്ത് വൻ കവർച്ച: 10 പവനും ഡയമണ്ട് കമ്മലുകളും പണവും മോഷ്ടിച്ചു

    Spread the love

    Spread the loveപന്തീരാങ്കാവ്∙ പെരുമണ്ണ പെരുമൺ പുറയിൽ വാടക വീടിന്റെ വാതിൽ തകർത്ത് വൻ കവർച്ച. കോട്ടായി താഴം പുവ്വാട്ടു പറമ്പ് റോഡിലെ ഇന്ദ്രപ്രസ്ഥം വീട്ടിലാണ് ദിവ്യയുടെ 10 പവൻ വരുന്ന ആഭരണങ്ങളും 2 ഡയമണ്ട് കമ്മലും മുപ്പതിനായിരത്തോളം രൂപയും മോഷണം…

    Leave a Reply

    Your email address will not be published. Required fields are marked *