യുവാവ് പുഴയിൽ ചാടി; കൂടെയുണ്ടായിരുന്ന പെൺകുട്ടി ബഹളം വച്ചു, രക്ഷകരായി അഗ്നിരക്ഷാസേന

Spread the love

കണ്ണൂർ ∙ യുവാവ് പാലത്തിൽ നിന്നും പുഴയിൽ ചാടിയത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി. എഴിലോട് സ്വദേശി ശ്രീനന്ദ് (21) ആണ് കാര താലിച്ചാലം പാലത്തിന്റെ മുകളിൽ നിന്നും ചാടിയത്. അർധരാത്രിയാണ് സംഭവം. യുവാവിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ പയ്യന്നൂർ അഗ്നിരക്ഷാസേനയിൽ വിവരം അറിയിച്ചു. അഗ്നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ 200 മീറ്ററോളം ഒഴുകി അവശനിലയിൽ യുവാവിനെ കണ്ടെത്തി. തുടർന്ന് പയ്യന്നൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് അപകടനില തരണം ചെയ്തു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.വി.ദയാൽ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.കെ.അജിത്കുമാർ, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ കെ.വി.വിപിൻ, പി.പി.രാഹുൽ, യു.കെ.ലിജീഷ്, ഹോം ഗാർഡുമാരായ വി.വി.പദ്മനാഭൻ, ടി.കെ.ശ്രീജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.

  • Related Posts

    സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ; നാലുദിവസത്തിനിടെ കൂടിയത് 2800 രൂപ, 1,17,000ന് മുകളില്‍

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 360 രൂപയാണ് വര്‍ധിച്ചത്. 1,17,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കൂടിയത്. 14,660 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു…

    പന്തൽ പൊളിക്കാൻ മുഖ്യമന്ത്രി വരുമോ? വർഷങ്ങളായി ഗൃഹപ്രവേശംകാത്ത് ഈ വീട്

    Spread the love

    Spread the loveകോട്ടയം ∙ 20 വർഷം ദുബായിൽ കഷ്ടപ്പെട്ട് മിച്ചം പിടിച്ച തുകയ്ക്കാണ് കൊല്ലാട് മലമേൽക്കാവ് കല്ലുങ്കൽക്കടവ് മുല്ലശേരി പുത്തൻവീട്ടിൽ ഉമ്മൻ ജോൺ വീട് നിർമിച്ചത്. സിൽവർലൈൻ പ്രഖ്യാപനം നടന്ന വർഷം വീടിന്റെ നിർമാണം പൂർത്തിയായി. ഗൃഹപ്രവേശം നടത്താൻ ആലോചന…

    Leave a Reply

    Your email address will not be published. Required fields are marked *