റേഷൻ കാർഡിൽ ഭാര്യയുടെ ചിത്രമില്ല; പകരം ‘ബീയർ കുപ്പി’ ! പരാതിയുമായി നിർമാണത്തൊഴിലാളി

Spread the love

അസംഘടിത നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ പേര് റജിസ്റ്റർ ചെയ്യാൻ ഇ–റേഷൻ കാർഡ് ഡൗൺലോഡ് ചെയ്ത മധുര ചിന്നപ്പൂലംപെട്ടി സ്വദേശി തങ്കവേൽ ഞെട്ടി. റേഷൻ കാർഡിൽ ഭാര്യ ജയപ്രിയയുടെ ചിത്രത്തിന്റെ സ്ഥാനത്തുള്ളതു ‘ബീയർ കുപ്പി’.

 

വിവാഹിതയായ മകളുടെ പേര് ഏതാനും ദിവസം മു‍ൻപ് സേവന കേന്ദ്രം വഴി കാർഡിൽനിന്നു നീക്കിയിരുന്നു. തുടർന്നു പുതിയ കാർഡ് എത്തും മുൻപ് താൽക്കാലിക ഇ-റേഷൻ കാർഡ് ഡൗൺലോഡ് ചെയ്തപ്പോഴാണു വിചിത്ര സംഭവം. ബീയർ കുപ്പിയുടെ ചിത്രമുള്ള കാർഡ് സ്വീകരിക്കാനാകില്ലെന്നു പറഞ്ഞ് ക്ഷേമനിധി ബോർഡും കൈമലർത്തി. അതോടെ, റജിസ്ട്രേഷൻ മുടങ്ങി. സംഭവത്തിൽ അധികൃതർക്കു പരാതി നൽകിയിട്ടുണ്ട്.

  • Related Posts

    ആംബുലൻസിനുള്ളിൽ ആരോഗ്യ പ്രവർത്തകരുടെ പ്രസവ ശുശ്രൂഷ; നവജാതശിശുവിനു ദാരുണാന്ത്യം

    Spread the love

    Spread the loveലക്നൗ ∙ ആംബുലൻസിനുള്ളിൽ വച്ച് കഠിനമായ പ്രസവവേദനയനുഭവപ്പെട്ട യുവതിക്ക് അശാസ്ത്രീയ രീതിയിൽ പ്രസവ ശുശ്രൂഷ നൽകി ആരോഗ്യപ്രവർത്തകർ. സംഭവത്തെത്തുടർന്ന് നവജാതശിശുവിനു ദാരുണാന്ത്യം. യുപിയിലെ ബസ്തിയിലാണ് സംഭവം. ആംബുലൻസിനുള്ളിൽ വച്ച് ആശാ വർക്കർ പ്രസവമെടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ശിശുവിന്റെ ഉടൽ വേർപെടുകയും…

    ആദ്യരാത്രിയിൽ വധു ആവശ്യപ്പെട്ടത് 90 ലക്ഷം; വരനെയും വീട്ടുകാരെയും പൂട്ടിയിട്ടു, സ്വർണവുമായി മുങ്ങി

    Spread the love

    Spread the loveലക്നൗ ∙ വിവാഹത്തിനു ശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ വധു, ആദ്യരാത്രിയിൽ വരനോട് ആവശ്യപ്പെട്ടത് 90 ലക്ഷം രൂപ. പണം നൽകാതെ ശാരീരിക ബന്ധത്തിനു സമ്മതിക്കില്ലെന്ന് യുവതി നിലപാടെടുത്തതോടെ തർക്കം രൂക്ഷമായി. തനിക്ക് വിവാഹത്തിൽ താൽപര്യമില്ലെന്നും സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *