മദ്യപിച്ചതിന്റെ ഷെയർ ചോദിച്ചത് ഇഷ്ടപ്പെട്ടില്ല, അടിപിടി വൈരാഗ്യമായി; വിവേകിന്റെ കൊലപാതകത്തിനു പിന്നിൽ സാമ്പത്തിക തർക്കം

Spread the love

കൊച്ചി ∙ കളമശ്ശേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയതിനു പിന്നിൽ സാമ്പത്തിക തർക്കമെന്ന് പൊലീസ്. കളമശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന ഞാറയ്ക്കൽ കിഴക്കേപ്പാടം നികത്തിതറ വീട്ടിൽ വിനോദിന്റെ മകൻ വിവേകാണ് (25) ഇന്നലെ രാത്രി കൊല്ലപ്പട്ടത്. കളമശേരിയിൽ താമസിക്കുന്ന ഇയാളുടെ സുഹൃത്തുക്കൾ കൂടിയായ വാട്ടേക്കുന്നം മനോളിപ്പറമ്പ് വീട്ടിൽ ജബ്ബാറിന്റെ മകൻ സനോജ് (39), തൃശൂർ തിരുവില്വാമല തലപ്പിള്ളി ശശി നിവാസിൽ കൊച്ചുകുട്ടന്റെ മകൻ പ്രസാദ് (28), കളമശേരി ഗ്ലാസ് ഫാക്ടറി കോളനിയിലെ ആറുകണ്ടത്തിൽ വീട്ടിൽ ബെന്നിയുടെ മകൻ ജോയൽ ബെന്നി (24) എന്നിവര്‍ അറസ്റ്റിലായി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടിട്ടുണ്ടായ തർക്കവും വ്യക്തി വൈരാഗ്യവും മൂലം വിവേക് താമസിക്കുന്ന ഗ്ലാസ് ഫാക്ടറി കോളനിയിലെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒന്നും രണ്ടും പ്രതികൾ കൊലപാതകം നടത്തി രക്ഷപെടുന്നതിനിടെ വൈറ്റില ജംക്‌ഷനിലും മൂന്നാം പ്രതിയെ ഗ്ലാസ് ഫാക്ടറി കോളനി പരിസരത്തു നിന്നും പിടി കൂടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

 

കൊലപാതകത്തിലേക്ക് നയിച്ചതായി പൊലീസ് പറയുന്ന കാരണങ്ങൾ ഇങ്ങനെ: ഒരുമിച്ചു മദ്യപിച്ചതിന്റെ ഷെയർ ചോദിച്ചത് ഇഷ്ടപ്പെടാതിരുന്ന വിവേക്, സനോജിനേയും പ്രസാദിനേയും ഇന്നലെ വൈകിട്ട് മർദിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ഒന്നും രണ്ടും പ്രതികൾ വീണ്ടും മദ്യപിച്ച ശേഷം വിവേകിന്റെ സുഹൃത്തു കൂടിയായ ജോയലിനെ കൂട്ടി രാത്രി 11 മണിയോടെ വിവേകിന്റെ വീടിന്റെ സമീപത്തെത്തി. സനോജും പ്രസാദും വിവേകിന്റെ വീടിനു സമീപം മറഞ്ഞു നിന്നു. ജോയൽ വിവേകിനെ സൗഹൃദം നടിച്ച് വീട്ടിൽ നിന്നും വിളിച്ചിറക്കി പുറത്തു കൊണ്ടുവന്നു. ആ സമയം മറഞ്ഞിരിക്കുകയായിരുന്ന സനോജും പ്രസാദും ചേർന്ന് വിവേകിനെ ആക്രമിക്കുകയും സനോജ് കയ്യിൽ കരുതിയിരുന്ന കത്തി എടുത്തു വിവേകിനെ നെഞ്ചിൽ കുത്തുകയുമായിരുന്നു. തുടർന്ന് ഒന്നും രണ്ടും പ്രതികൾ വന്ന ഓട്ടോറിക്ഷയിൽ രക്ഷപ്പെടുകയും മൂന്നാം പ്രതി സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു. കുത്തേറ്റ വിവേക് വീടിനു മുന്നിൽ കുഴഞ്ഞു വീണു. തുടർന്ന് പിതാവും വിവേകിന്റെ ഭാര്യയും മറ്റു ബന്ധുക്കളും ചേർന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വെളുപ്പിന് ഒന്നരയോടെ മരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായതെന്ന് പൊലീസ് പറയുന്നു.

 

വിവേകും മറ്റുള്ളവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുമെന്നാണ് പൊലീസ് പറയുന്നത്. ഓട്ടോറിക്ഷ ഡ്രൈവർമാരാണ് സനോജും പ്രസാദും. മൂവരും തമ്മിൽ കൊലപാതകത്തിലേക്ക് നയിക്കാൻ മാത്രമുള്ള എന്തു സാമ്പത്തിക തർക്കമാണുള്ളതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ലഹരി ഇടപാടിലെ പണം വീതംവയ്പുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും പൊലീസ് ഇത് സ്ഥിരീകരിക്കാൻ തയാറായിട്ടില്ല.

  • Related Posts

    സ്കൂട്ടർ കത്തിച്ചെന്ന പരാതി: പൊലീസ് സിസിടിവി പരിശോധിച്ചു; കുടുങ്ങിയത് ഉടമ

    Spread the love

    Spread the loveപയ്യന്നൂർ ∙ വീടിനുസമീപം നിർത്തിയിട്ട സ്കൂട്ടർ രാത്രി തീവച്ച് നശിപ്പിച്ചെന്ന പരാതിയിൽ പൊലീസ് മണിക്കൂറുകൾക്കകം ഉടമ സ്കൂട്ടർ കത്തിക്കുന്ന സിസിടിവി ദൃശ്യം കണ്ടെത്തി. കോറോം കാനായി വള്ളിക്കെട്ടിൽ നിർത്തിയിട്ട സ്കൂട്ടർ ഇന്നലെ രാവിലെയാണ് കത്തിനശിച്ച നിലയിൽ വീട്ടുകാർ കണ്ടത്.…

    കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ കഥ, പേര് മാറ്റില്ല: കോടതിയിൽ ‘കേരള സ്റ്റോറി 2’ നിർമാതാവ്

    Spread the love

    Spread the loveവിവാദ ചിത്രം ‘ദ് കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതിർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണ്…

    Leave a Reply

    Your email address will not be published. Required fields are marked *