മെഡിസെപ് ചൂഷണം രൂക്ഷം; തള്ളിയത് 1.25 ലക്ഷത്തോളം പേരുടെ ക്ലെയിമുകൾ: സർക്കാർ നോക്കുകുത്തി

Spread the love

തിരുവനന്തപുരം ∙ സർക്കാരിന്റെ മെഡിസെപ് പദ്ധതിപ്രകാരം ചികിത്സാ ഇൻഷുറൻസ് തേടിയവരിൽ ഒന്നേകാൽ ലക്ഷത്തോളം പേരുടെ ക്ലെയിമുകൾ ഇതുവരെ നിരസിച്ചെന്ന് ഒൗദ്യോഗിക കണക്ക്. മൊത്തം തുക ഏകദേശം 100 കോടി രൂപ. നിസ്സാര തുക മാത്രം ക്ലെയിം അനുവദിച്ച കേസുകൾ ഇതിലേറെയാണ്. ഇവ ക്ലെയിം അനുവദിച്ച കേസുകളുടെ പട്ടികയിൽപെടുത്തി ഉയർന്ന ക്ലെയിം നിരക്കാണെന്നു സർക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇൻഷുറൻസ് കമ്പനിയും അവർക്കു കീഴിലെ 2 തേഡ് പാർട്ടി അഡ്മിനിസ്ട്രേഷൻ (ടിപിഎ) കമ്പനികളും. സർക്കാർ ചെറുവിരൽ പോലും അനക്കുന്നുമില്ല.

 

മെഡിസെപ് ഒന്നാംഘട്ടത്തിലെന്ന പോലെ രണ്ടാം ഘട്ടത്തിലും പല ആശുപത്രികളും വൻതുക ഇൗടാക്കുന്ന രീതി തുടരുകയാണ്. സോഫ്റ്റ്‌വെയർ പരിഷ്കരിക്കാത്തതിനാലുള്ള സാങ്കേതിക തകരാറുകൾ പതിവാണ്. ഇതു ചൂണ്ടിക്കാട്ടി ആശുപത്രികൾ കാഷ്‌ലെസ് സൗകര്യം അനുവദിക്കാതെ പണം മുൻകൂട്ടി വാങ്ങുന്നു. ഡിസ്ചാർജ് ചെയ്യുമ്പോഴും സോഫ്റ്റ്‌വെയർ തകരാറെന്നു പറ‍ഞ്ഞ് രോഗിയിൽനിന്നു പണം വാങ്ങും. സർക്കാരുമായുള്ള കരാർ പ്രകാരം, ഓരോ രോഗത്തിന്റെ ചികിത്സയ്ക്കും നിശ്ചിത തുക മാത്രമേ ആശുപത്രി ബിൽ ചെയ്യാവൂ. എന്നാൽ, ഉയർന്ന തുക ബിൽ ചെയ്ത് കരാർ പ്രകാരമുള്ള തുക ഇൻഷുറൻസ് കമ്പനിയിൽ നിന്നും ബാക്കി രോഗിയിൽനിന്നും വാങ്ങുകയാണ്. ഇൻഷുറൻസ് കമ്പനി നിശ്ചയിച്ചിരിക്കുന്ന തുക വളരെ കുറവാണെന്നാണ് ആശുപത്രികളുടെ വാദം.

 

ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥന്റെ ആശ്രിതയുടെ പക്ഷാഘാത ചികിത്സയ്ക്കു കൊച്ചിയിലെ സ്വകാര്യ ആശുപത്രി നൽകിയത് 81,000 രൂപയുടെ ബില്ലാണ്. മെഡിസെപ്പിൽനിന്ന് അനുവദിച്ചത് 24,000 രൂപ മാത്രം. ബാക്കി സ്വന്തം പോക്കറ്റിൽനിന്നു നൽകേണ്ടിവന്നു.

 

പക്ഷാഘാതത്തിന് കിടത്തിച്ചികിത്സ വേണ്ടെന്ന് ഇൻഷുറൻസ് കമ്പനി

 

പക്ഷാഘാതത്തെത്തുടർന്ന് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിൽസ തേടിയ ആളുടെ മെഡിസെപ് അപേക്ഷ ‘കിടത്തിച്ചികിത്സയേ വേണ്ടിയിരുന്നില്ല’ എന്നു പറഞ്ഞ് ഇൻഷുറൻസ് കമ്പനി തള്ളി. ചികിത്സയ്ക്ക് 2.8 ലക്ഷം രൂപ ചെലവായ കടയ്ക്കൽ സ്വദേശിയായ റിട്ട. അഡിഷനൽ ലേബർ കമ്മിഷണർ കെ.രവീന്ദ്രനാണ് (80) ഈ ദുരനുഭവം.

 

ഫെബ്രുവരി ഏഴിനു വീട്ടിൽവച്ച് പക്ഷാഘാതമുണ്ടായ രവീന്ദ്രനെ ഇടതുകാൽ തളർന്ന നിലയിൽ കടയ്ക്കൽ കിംസാറ്റ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നില വഷളായതോടെ ഡോക്ടർമാരുടെ നിർദേശ പ്രകാരം മാർച്ച് 25നു ശ്രീചിത്രയിലെത്തിച്ചു. കഴുത്തിന്റെ ഭാഗത്ത് രക്തക്കുഴലുകൾ അടഞ്ഞിരുന്നു. ഈ ബ്ലോക്ക് മാറ്റാൻ ശസ്ത്രക്രിയ നടത്തിയശേഷം ബില്ലുകളും രേഖകളും സഹിതം ഓൺലൈനായി അപേക്ഷ നൽകിയപ്പോഴാണ് ഇൻഷുറൻസ് കമ്പനിയുടെ വിചിത്ര മറുപടി ലഭിച്ചത്. സർക്കാരിൽ അപ്പീൽ നൽകാനൊരുങ്ങുകയാണ് രവീന്ദ്രൻ.

  • Related Posts

    അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടെ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു

    Spread the love

    Spread the loveശ്രീകൃഷ്ണപുരം: പാലക്കാട് ശ്രീകൃഷ്ണപുരത്ത് അംഗനവാടി ടീച്ചർക്ക് പാമ്പുകടിയേറ്റു.വെള്ളിനഴി ഗ്രാമപഞ്ചായത്തിലെ കോരഞ്ചിറ അംഗനവാടി ടീച്ചർ വിശാല (57)ത്തിനാണ് അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടയിൽ പാമ്പുകടിയേറ്റത്.   ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകി അധ്യാപികയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

    താക്കോല്‍ എത്തിക്കാതെ ജീവനക്കാരന്‍, ശ്മശാനത്തിന്റെ പൂട്ടുപൊളിച്ച് സംസ്‌കാരം; പുറത്തേയ്ക്ക് തീ ആളി

    Spread the love

    Spread the loveകൊല്ലം: ഒന്നേകാല്‍ വര്‍ഷമായി പ്രവര്‍ത്തിപ്പിക്കാതിരുന്ന ശ്മശാനം അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തിപ്പിച്ചത് പൂട്ടുപൊളിച്ച്. യന്ത്രത്തകരാര്‍മൂലം പ്രവര്‍ത്തന രഹിതമായ പുനലൂര്‍ നഗരസഭയുടെ തൊളിക്കോട്ടെ വാതകശ്മശാനത്തിലാണ് നവീകരണത്തിനുശേഷം ആദ്യമായി പ്രവര്‍ത്തിപ്പിക്കാന്‍ പൂട്ട് പൊളിക്കേണ്ടിവന്നത്. താക്കോല്‍ സൂക്ഷിച്ചിരുന്ന ജീവനക്കാരന്‍ സമയത്ത് എത്താത്തതിനെത്തുടര്‍ന്ന് ശ്മശാനം പ്രവര്‍ത്തിപ്പിക്കാന്‍…

    Leave a Reply

    Your email address will not be published. Required fields are marked *