ഒരുമിച്ച് പിറന്ന്, ഒരേദിവസം പൊലീസ് ഉദ്യോഗസ്ഥരായ ഇരട്ട സഹോദരങ്ങൾ; കൂട്ടായെത്തിയതും ഇരട്ടസഹോദരികൾ

Spread the love

ചിറ്റൂർ ∙ മിനിറ്റുകളുടെ വ്യത്യാസത്തിൽ പിറന്ന്, ഒരേദിവസം ജോലിയിൽ പ്രവേശിച്ച ഇരട്ട സഹോദരങ്ങൾക്ക് ഒരേദിവസം വിവാഹവും. തത്തമംഗലം മേട്ടുവളവ് ചാടി ഹൗസിൽ എസ്.സബിയുള്ളയുടെയും എ.എസ്.നസീറ ബീഗത്തിന്റെയും മക്കളായ എസ്.ആഷിക് അഹമ്മദ് (28), എസ്.ആരിഫ് അഹമ്മദ് എന്നിവരാണ് വടക്ക‍ഞ്ചേരി അഞ്ചുമൂർത്തി മംഗലം വടക്കേത്തറ ഹൗസിൽ എ.അലിയാർ–എച്ച്.സലീന ദമ്പതികളുടെ മക്കളായ അൻസില നസ്രിൻ (22), അൻസിയ നസ്രിൻ (22) എന്നിവരെ വിവാഹം ചെയ്തത്. വധൂവരൻമാരായി ഇരട്ടസഹോദരങ്ങളെത്തന്നെ ലഭിച്ചത് ഇരു കുടുംബങ്ങൾക്കും ഇരട്ടി മധുരമായി. കഴിഞ്ഞ ദിവസം ആഷിക് അൻസിലയെ മഹറണിയിച്ച നേരത്തുതന്നെ ആരിഫ് അൻസിയയെയും മഹറണിയിച്ചു. തൃശൂർ ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലെ പൊലീസ് ഉദ്യോഗസ്ഥരാണ് ആഷിക്കും ആരിഫും. 2020 ഫെബ്രുവരി 15നാണ് ഇരുവരും സിവിൽ പൊലീസ് ഓഫിസർമാരായി ജോലിയിൽ പ്രവേശിച്ചത്. അൻസിലയും അൻസിയയും ഡിഇഎൽ–എഡ് കഴിഞ്ഞവരാണ്.

  • Related Posts

    ചെരിപ്പ് കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന അഞ്ചുപേർ പിടിയിൽ,വിദ്യാർഥികൾക്കും വിൽപ്പന

    Spread the love

    Spread the loveകോഴിക്കോട് : വിൽപ്പനയ്ക്കായി കൊണ്ടുവന്ന 122.72 ഗ്രാം എം.ഡി.എം.എയും പണവും മറ്റ് ഉപകരണങ്ങളുമായി അഞ്ച് യുവാക്കൾ പിടിയിൽ. ഫറോക്ക് ചന്ത സ്വദേശി വണ്ടിത്തെടി വീട്ടിൽ ആഷിക്. വി (31 വയസ്സ്), കോഴിക്കോട് മുഖദാർ സ്വദേശി ആമിനാസ് വീട്ടിൽ മുഹമ്മദ്…

    അരക്കോടിയിലേറെ രൂപയുടെ എംഡിഎംഎ; ആറാം പ്രതിയും പിടിയിൽ

    Spread the love

    Spread the loveകോഴിക്കോട്: പുതിയ ബസ് സ്റ്റാന്റിൽ വെച്ച് വിപണിയിൽ അരക്കോടിയിലേറെ രൂപ വിലമതിക്കുന്ന അതിമാരക രാസ ലഹരി പിടികൂടിയ കേസിലെ ആറാം പ്രതിയും പിടിയിൽ. പെരിന്തൽമണ്ണ പുത്തനത്താണി സ്വദേശി അത്തിക്കോട്ടിൽ വീട്ടിൽ ശബരീഷ് (27) ആണ് മലപ്പുറം കൊളത്തൂരിൽ വെച്ച്…

    Leave a Reply

    Your email address will not be published. Required fields are marked *