മദ്യലഹരിയില്‍ വീട് മാറി കയറി; അതിഥി തൊഴിലാളിയെ പൊലീസെത്തി പുറത്തിറക്കി

Spread the love

തൊടുപുഴ: മദ്യലഹരിയില്‍ വീട് മാറി കയറി അതിഥി തൊഴിലാളി. ഇടുക്കി കട്ടപ്പനയില്‍ ആണ് സംഭവം. കഴിഞ്ഞ ദിവസം പകല്‍ സമയത്ത് ആണ് അപരിചിതനായ വ്യക്തി കട്ടപ്പനയിലെ ഒരു വീട്ടില്‍ കയറിയത്. ഇയാള്‍ മുറിക്കുള്ളില്‍ പ്രവേശിച്ചതോടെ പരിഭ്രാന്തരായ വീട്ടുകാര്‍ കട്ടപ്പന പൊലീസില്‍ വിവരം അറിയിച്ചു.

 

പൊലിസ് എത്തി, മുറിക്കുള്ളില്‍ നിന്നും ഇയാളെ പുറത്തിറക്കി ചോദ്യം ചെയ്തപ്പോള്‍ തന്റെ വീട് ആണെന്ന് തെറ്റി ധരിച്ചാണ് അകത്തു കയറിയതെന്നായിരുന്നു മറുപടി. കഴിഞ്ഞ 12 വര്‍ഷമായി കേരളത്തില്‍ ജോലി ചെയ്ത് വരികയാണ് ഇയാള്‍.

 

മധ്യലഹരിയില്‍ പറ്റിയ അബദ്ധം എന്നാണ് നിഗമനം. ബോധപൂര്‍വ്വം കുറ്റകൃത്യം ചെയ്യാന്‍ ലക്ഷ്യമിട്ടല്ല വീടിനുള്ളില്‍ കയറിയതെന്ന് വ്യക്തമായതിനാല്‍ മറ്റ് നടപടികള്‍ സ്വീകരിയ്ക്കാതെ പൊലിസ് ഇയാളെ വിട്ടയച്ചു.

  • Related Posts

    ചെരിപ്പ് കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന അഞ്ചുപേർ പിടിയിൽ,വിദ്യാർഥികൾക്കും വിൽപ്പന

    Spread the love

    Spread the loveകോഴിക്കോട് : വിൽപ്പനയ്ക്കായി കൊണ്ടുവന്ന 122.72 ഗ്രാം എം.ഡി.എം.എയും പണവും മറ്റ് ഉപകരണങ്ങളുമായി അഞ്ച് യുവാക്കൾ പിടിയിൽ. ഫറോക്ക് ചന്ത സ്വദേശി വണ്ടിത്തെടി വീട്ടിൽ ആഷിക്. വി (31 വയസ്സ്), കോഴിക്കോട് മുഖദാർ സ്വദേശി ആമിനാസ് വീട്ടിൽ മുഹമ്മദ്…

    അരക്കോടിയിലേറെ രൂപയുടെ എംഡിഎംഎ; ആറാം പ്രതിയും പിടിയിൽ

    Spread the love

    Spread the loveകോഴിക്കോട്: പുതിയ ബസ് സ്റ്റാന്റിൽ വെച്ച് വിപണിയിൽ അരക്കോടിയിലേറെ രൂപ വിലമതിക്കുന്ന അതിമാരക രാസ ലഹരി പിടികൂടിയ കേസിലെ ആറാം പ്രതിയും പിടിയിൽ. പെരിന്തൽമണ്ണ പുത്തനത്താണി സ്വദേശി അത്തിക്കോട്ടിൽ വീട്ടിൽ ശബരീഷ് (27) ആണ് മലപ്പുറം കൊളത്തൂരിൽ വെച്ച്…

    Leave a Reply

    Your email address will not be published. Required fields are marked *