‘ആന്റിവെനത്തില്‍ വീഴ്ച പാടില്ല, കൃത്യമായ ചികിത്സ നല്‍കണം’; ഡിഎംഒമാര്‍ക്ക് നിര്‍ദേശം

Spread the love

തിരുവനന്തപുരം: പാമ്പ് കടിയേറ്റ് വരുന്നവര്‍ക്ക് ആന്റിവെനം നല്‍കുന്നതില്‍ ആശുപത്രിയില്‍ വീഴ്ചവരരുതെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. പാമ്പ് കടിയേറ്റെന്ന സംശയത്തോടെ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കണം. ഇതില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ട്ര്‍ ഡിഎംഒമാര്‍ക്ക് നിര്‍ദേശം നല്‍കി.

 

പാമ്പ് കടിയേറ്റ് ആദ്യ മണിക്കൂറില്‍ തന്നെ ചികിത്സ ലഭ്യമാക്കണം. എങ്കില്‍ മാത്രമെ ജീവന്‍ രക്ഷിക്കാനാകൂ. ആന്റിവെനം നല്‍കുന്നത് സംബന്ധിച്ച് ആവശ്യമെങ്കില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം.

 

പാമ്പ് കടിയേറ്റവര്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കണം. താലൂക്ക് ആശുപത്രികള്‍ തുടങ്ങി മുകളിലേക്കുള്ള ആശുപത്രികളില്‍ ആന്റിവെനം ഉറപ്പാക്കണം. ഈ ദിവസങ്ങളില്‍ പ്രത്യേകിച്ച് ജാഗ്രത ആവശ്യമാണ്.

 

പാമ്പ് കടിയേറ്റുള്ള മരണങ്ങളില്‍ ആശുപത്രികള്‍ക്ക് എതിരെ വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഡിഎംഒമാരുടെ യോഗം വിളിച്ച് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. അടുത്തിടെ പാമ്പ് കടിയേറ്റ് മരിച്ച സംഭവങ്ങളില്‍ രോഗി മരിച്ച ശേഷമാണ് പാമ്പ് കടിയേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചത്. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് ഡിഎംഓമാര്‍ക്ക് നല്‍കിയിട്ടുള്ളത്.

  • Related Posts

    വീടിന്റെ വാതിൽ തകർത്ത് വൻ കവർച്ച: 10 പവനും ഡയമണ്ട് കമ്മലുകളും പണവും മോഷ്ടിച്ചു

    Spread the love

    Spread the loveപന്തീരാങ്കാവ്∙ പെരുമണ്ണ പെരുമൺ പുറയിൽ വാടക വീടിന്റെ വാതിൽ തകർത്ത് വൻ കവർച്ച. കോട്ടായി താഴം പുവ്വാട്ടു പറമ്പ് റോഡിലെ ഇന്ദ്രപ്രസ്ഥം വീട്ടിലാണ് ദിവ്യയുടെ 10 പവൻ വരുന്ന ആഭരണങ്ങളും 2 ഡയമണ്ട് കമ്മലും മുപ്പതിനായിരത്തോളം രൂപയും മോഷണം…

    സ്റ്റേജിൽ നൃത്തം അവതരിപ്പിക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

    Spread the love

    Spread the loveകോഴിക്കോട് ∙ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി സ്റ്റേജിൽ നൃത്തം അവതരിപ്പിക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. പാലാഴി വാഴയിൽ എം.എൻ. ഷാജുവിന്റെ ഭാര്യ കെ.പി. ഷൈനി (52) ആണ് മരിച്ചത്. കോഴിക്കോട് പെരുമണ്ണ പയ്യടി മേത്തൽ ചിറക്കൽ ശിവഭഗവതി ക്ഷേത്രത്തിൽ…

    Leave a Reply

    Your email address will not be published. Required fields are marked *