വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായി പൂരം നടത്തണമെന്ന് ദേവസ്വങ്ങള്‍; അന്തിമ തീരുമാനം നാളെ

Spread the love

 

 

 

തൃശൂര്‍: വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്തണമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോര്‍ഡ്. ആചാരപരമായ ചടങ്ങുകളും കുടമാറ്റവും നടത്താനാണ് ധാരണ. നാളെ നടക്കുന്ന ഉന്നതതല യോഗത്തില്‍ തീരുമാനം ജില്ലാ ഭരണകൂടത്തെയും മന്ത്രിമാരെയും അറിയിക്കും. മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളുമായതിനാല്‍ പൂര്‍ത്തീകരിക്കാതെ പോകുന്നത് ശരിയല്ലെന്ന പൊതുവികാരത്തിന്റെ പുറത്താണ് തീരുമാനം. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷാണ് തീരുമാനം അറിയിച്ചത്.

 

പൂരം ആചാരപരമായി നടത്തണമെന്നാണ് തിരുവമ്പാടി ദേവസ്വവും അറിയിച്ചിരിക്കുന്നത്. 24വരെ ദുഃഖാചരണവും അതിനുശേഷം പൂരം നടത്തണമെന്നുമാണ് തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാട്. നാളെ നടക്കുന്ന യോഗത്തില്‍ ഈ തീരുമാനം അറിയിക്കും. അതിനുശേഷമായിരിക്കും ഇക്കാര്യത്തില്‍ ഇരു ദേവസ്വവും അന്തിമതീരുമാനം അറിയിക്കുക. സംസ്ഥാന തലത്തില്‍ മന്ത്രിമാരുമായും ജില്ലാ ഭരണകൂടവുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കും. തൃശൂര്‍ കലക്ടറേറ്റില്‍ വച്ചാണ് യോഗം നടക്കുക. ഇതിലെടുക്കുന്ന തീരുമാനമെന്തായാലും അതുമായി മുന്നോട്ട് പോകാന്‍ തയ്യാറാണെന്ന് പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍ അറിയിച്ചു.

 

പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ടുസാമഗ്രികള്‍ നിര്‍മിച്ചിരുന്ന മുണ്ടത്തിക്കോട്ടെ ശാലയില്‍ കഴിഞ്ഞ ദിവസമാണ് ഉഗ്ര സ്ഫോടനമുണ്ടായത്. 14 പേര്‍ ഇതിനകം മരിച്ചു. 12 പേര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇതില്‍ അഞ്ചുപേര്‍ക്ക് 70 ശതമാനത്തിലധികം പൊള്ളലുണ്ട്. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാരംഭിച്ച സ്ഫോടനപരമ്പര രണ്ടുമണിക്കൂറോളം തുടര്‍ന്നു.

  • Related Posts

    താമരശ്ശേരി ചുരത്തിൽ നവീകരണം; അടുത്തയാഴ്ച തുടങ്ങും

    Spread the love

    Spread the loveതാമരശ്ശേരി :ചുരത്തിലെ വളവുകൾ വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി അടുത്തയാഴ്ച ആരംഭിക്കും. വളവുകൾ വീതി കൂട്ടുന്നതിനു ദേശീയപാത വിഭാഗം ഏറ്റെടുത്ത വനഭൂമിയിലെ മരങ്ങൾ മുറിച്ചു നീക്കിയ സ്ഥലത്ത് മണ്ണുപരിശോധനയും മറ്റും നടത്തി തയാറാക്കിയ ഡിസൈൻ വർക്കിന് ഐഐടി അംഗീകാരം ലഭിച്ചു.…

    അമ്മയറിയാതെ ഗിരി മാഞ്ഞു; ഗിരിയറിയാതെ അമ്മയും

    Spread the love

    Spread the loveതൃശൂർ ∙ താങ്ങായും തണലായും കൂടെയുണ്ടായിരുന്ന ഇളയ മകൻ ഗിരിയെ വെടിക്കെട്ടപകടത്തിൽ കാണാതായത് പക്ഷാഘാതം മൂലം രോഗക്കിടക്കയിലായിരുന്ന അമ്മയെ ഉറ്റവരാരും അറിയിച്ചിരുന്നില്ല. നല്ലോർമകളുമായി ആ അമ്മ ഇന്നലെ പുലർച്ചെ വിടവാങ്ങി. സംസ്കാരം കഴിഞ്ഞ് വൈകാതെ ആ വാർത്ത വന്നു:…

    Leave a Reply

    Your email address will not be published. Required fields are marked *