മരുമകളുടെ പരാതിയെ തുടർന്ന് കല്ലറ തുറന്ന് പോസ്റ്റ്മോർട്ടം; രാസപരിശോധനാ ഫലം കാത്ത് പൊലീസ്

Spread the love

ചെങ്ങന്നൂർ ∙ മരണത്തിൽ ദുരൂഹതയുണ്ടെന്ന മരുമകളുടെ പരാതിയെ തുടർന്നു വയോധികന്റെ മൃതദേഹം കല്ലറ തുറന്ന് പോസ്റ്റ്മോർട്ടം നടത്തിയ സംഭവത്തിൽ രാസപരിശോധനാ ഫലം കാത്ത് പൊലീസ്. പുലിയൂർ പടിഞ്ഞാറെപറമ്പിൽ ബിൻസ് ഭവനിൽ എം.യേശുദാസന്റെ(74) മൃതദേഹമാണു കഴിഞ്ഞ ദിവസം പോസ്റ്റ്മോർട്ടം ചെയ്തത്. ചതവുകളോ മുറിവുകളോ ശരീരത്തിൽ കണ്ടെത്താൻ സാധിച്ചില്ലെന്നാണു സൂചന.

 

ഭക്ഷ്യവസ്തുക്കളുടെ സാംപിൾ ശേഖരിക്കാൻ കഴിഞ്ഞതായും വിവരമുണ്ട്. ആന്തരികാവയവങ്ങളുടെ സാംപിൾ തിരുവനന്തപുരത്തെ കെമിക്കൽ ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. പരിശോധനാഫലം ലഭിക്കാൻ ആഴ്ചകൾ വേണ്ടിവന്നേക്കും. എറണാകുളത്തെ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള പരിശോധനാ ഫലം വൈകാതെ ലഭിക്കും.

 

സ്വത്തുക്കൾ ബന്ധുവിന്റെ പേരിലേക്കു മാറ്റിയതിൽ അസ്വാഭാവികതയുണ്ടോ എന്നത് ഉൾപ്പെടെ പൊലീസ് പരിശോധിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും മൊബൈൽഫോണിൽ പകർത്തിയ വിഡിയോ ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുകയും ചെയ്തു. കഴിഞ്ഞമാസം 20ന് ആണ് യേശുദാസൻ മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന കാനഡയിൽ നഴ്സായ മരുമകൾ ലീനയുടെ പരാതിയെ തുടർന്നാണു ചെങ്ങന്നൂർ പൊലീസ് പ്രാഥമികാന്വേഷണം നടത്തി കേസെടുത്തത്.

 

24നു യേശുദാസന്റെ സംസ്കാരം നടത്തിയതിനു പിന്നാലെയാണു യേശുദാസന്റെ പേരിലുള്ള ഭൂമിയും കെട്ടിടവും ബന്ധുവിന്റെ പേരിൽ ആധാരം റജിസ്റ്റർ ചെയ്ത് 90 ദിവസത്തിനിടെയാണു മരണം സംഭവിച്ചതെന്ന ആരോപണവുമായി ലീന രംഗത്തെത്തിയത്.

  • Related Posts

    മൂഴിക്കൽ കൊലപാതകം: 4.50ന് വിളിച്ചപ്പോൾ ഫോൺ പ്രതിയുടെ കൈയിൽ; കിണറ്റിലിട്ടത് അദ്നാൻ തന്നെ

    Spread the love

    Spread the loveകോഴിക്കോട് ∙ മൂഴിക്കലിൽ മാതൃസഹോദരിയുടെ മകളെ കൊലപ്പെടുത്തിയശേഷം യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇരുവരുടെയും ഫോണുകൾ കിണറ്റിലിട്ടത് യുവാവ് തന്നെയെന്ന് ചേവായൂർ പൊലീസ്. സംഭവദിവസം വീട്ടിലുണ്ടായിരുന്നവരെയും പുലർച്ചെ വിവരമറിഞ്ഞു വീട്ടിലെത്തിയ ചിലരെയും ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായി…

    സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്; 3 ജില്ലകളിൽ ചൂട് കനക്കും

    Spread the love

    Spread the loveതിരുവനന്തപുരം ∙ സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെലോ അലർട്ട്.   2024ന്…

    Leave a Reply

    Your email address will not be published. Required fields are marked *