വിവിധ പരിപാടികളോടെ ലോക ഭൗമദിനം ആചരിച്ചു

Spread the love

 

കൽപ്പറ്റ: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലോക ഭൗമ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പറ്റ ഭക്ഷ്യ സുരക്ഷാ ഓഫീസിന് മുന്നില്‍ ഫലവൃക്ഷ തൈകള്‍ നട്ടുകൊണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ടി രേഖ നിര്‍വഹിച്ചു.

 

കല്‍പറ്റ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.പി ദിനേശ് വൃക്ഷ തൈകള്‍ നടുന്നതിന് നേതൃത്വം നല്‍കി. ‘നമ്മുടെ ഭൂമി, നമ്മുടെ ശക്തി’ എന്ന ഭൗമദിന സന്ദേശത്തെ അടിസ്ഥാനമാക്കിയാണ് ജില്ലയില്‍ വിവിധ പരിപാടികള്‍ നടത്തുന്നത്. ജില്ലാ എന്‍.സി.ഡി. നോഡല്‍ ഓഫീസര്‍ ഡോ. കെ.ആര്‍ ദീപയുടെ നേതൃത്വത്തില്‍ ഭൗമദിന പ്രതിജ്ഞ എടുത്തു.

 

ഡെപ്യുട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആന്‍സി മേരി ജേക്കബ്, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്യ വിജയകുമാര്‍, കല്‍പറ്റ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ നിഷ മാത്യു ടി, ഡെപ്യുട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എം.ഫസല്‍, ടെക്നിക്കല്‍ അസ്സിസ്റ്റന്റുമാരായ എ ശിവദാസന്‍, വി സുന്ദരന്‍, ആരോഗ്യ വകുപ്പിലെ വിവിധ പ്രോഗ്രാം ഓഫീസര്‍മാര്‍, കല്‍പറ്റ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍, ഭക്ഷ്യസുരക്ഷാ ഓഫീസിലെ ജീവനക്കാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, ആരോഗ്യ കേരളം ഐ.ഡി.എസ്.പി. ജീവനക്കാര്‍എന്നിവര്‍ പങ്കെടുത്തു.

  • Related Posts

    ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം:വയോധികൻ മരിച്ചു 

    Spread the love

    Spread the love  ബത്തേരി: കോട്ടക്കുന്നില്‍ കെഎസ്ആര്‍ടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വയോധികന്‍ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍തന്നെ…

    വയനാട് ടൗൺഷിപ്പിലെ വീട്ടിൽ ചോർച്ചയടക്കാനുള്ള നടപടി തുടങ്ങി

    Spread the love

    Spread the loveകൽപ്പറ്റ: പരാതിയുയർന്ന വയനാട് ടൗൺഷിപ്പിലെ വീട്ടിൽ ചോർച്ചയടക്കാനുള്ള നടപടികൾ ആരംഭിച്ചു. മുണ്ടക്കൈ സ്വദേശി നൗഫലിന് ലഭിച്ച വീട്ടിലാണ് ചോർച്ച കണ്ടെത്തിയത്. തുടർന്ന് വീടിന്റെ ടെറസിൽ വെള്ളം കെട്ടിനിർത്തിയുള്ള പരീക്ഷണം നടത്തിയിരുന്നു. വീട് ചോരുന്നതായുള്ള പരാതി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ…

    Leave a Reply

    Your email address will not be published. Required fields are marked *