വയോധിക സ്വയം വെട്ടി മരിച്ചു

Spread the love

മാനന്തവാടി: പയ്യമ്പള്ളിയില്‍ വയോധിക സ്വയം വെട്ടി മരിച്ചു. മുട്ടന്‍കര പൂവ്വത്തിങ്കല്‍ ചാക്കോയുടെ ഭാര്യ മേരി (67) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴേ മുക്കാലോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ഭര്‍ത്താവ് ചാക്കോ പള്ളിയില്‍ പോയി തിരികെ വന്നപ്പോള്‍ വീടിന്റെ ഇരു വാതിലുകളും അകത്ത് നിന്നും പൂട്ടിയ നിലയില്‍ കാണപ്പെടുകയായിരുന്നു.

വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനാല്‍ അയല്‍വാസികളെ വിവരമറിയിച്ച് പിന്‍വശത്തെ വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മുറിവേറ്റ് കിടക്കുന്ന നിലയില്‍ മേരിയെ കണ്ടത്. ഇടത് കൈയും, കാലും സ്വയം വെട്ടിമുറിച്ച നിലയിലായിരുന്നു.  ഉടന്‍ തന്നെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

മരണകാരണം വ്യക്തമല്ല.മാനന്തവാടി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. മക്കള്‍: പരേതനായ ഷാജി, സന്തോഷ്, സംഗീത.സംസ്‌കാരം പിന്നീട് പടമല സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ നടക്കും.

  • Related Posts

    ബിയർ കാൻ, ടൈറ്റാനിക് വീൽ, ലോട്ടസ് വീൽ… പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവം

    Spread the love

    Spread the loveകൽപറ്റ ∙ പൂത്തിരിയിലും പടക്കങ്ങളിലും പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവമായി. പടക്കങ്ങളിൽ കേമനായ ഗുണ്ടിനാണ് ഡിമാൻഡ് കൂടുതൽ. ചെറുതും വലുതുമായി വിവിധ തരം ഗുണ്ടുകൾ ഉണ്ട്. 70 രൂപ മുതൽ 300 രൂപ വരെയാണു ഗുണ്ട് പായ്ക്കറ്റിനു…

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    Leave a Reply

    Your email address will not be published. Required fields are marked *