ലഹരിയില്‍ പള്ളി സെമിത്തേരിയിൽ അതിക്രമിച്ചു കയറി; കറുത്തവസ്ത്രത്തിൽ റീൽസ്, അറസ്റ്റ്

ആലപ്പുഴ∙ പള്ളി സെമിത്തേരിയിൽ അതിക്രമിച്ചു കയറി റീൽസ് ചിത്രീകരണവും ലഹരി ഉപയോഗവും നടത്തിയ മൂന്നുപേരെ പിടികൂടി. പൂന്തോപ്പ് സ്വദേശികളായ സച്ചിൻ, സഞ്ജയ്, വെള്ളക്കിണർ സ്വദേശി അൻസിൽ എന്നിവരാണ് പിടിയിലായത്. നെഹർഷാദ് എന്നയാളെ കൂടി പിടികൂടാനുണ്ടെന്ന് നോർത്ത് പൊലീസ് അറിയിച്ചു.   20നു…

എടിഎം നിയമങ്ങളിൽ ഏപ്രിൽ 1 മുതൽ മാറ്റം; പണം പിന്‍വലിക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും

      *ന്യൂഡൽഹി:* ഏപ്രിൽ ഒന്ന് മുതൽ എടിഎം നിബന്ധനകളിൽ മാറ്റങ്ങളുമായി ബാങ്കുകൾ. എച്ച്ഡിഎഫ്സി ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബന്ധൻ ബാങ്ക് എന്നിവയാണ് മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. ബാങ്കുകളിലെ പണം പിൻവലിക്കൽ നടപടികൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് നചപടി. പ്രതിദിന പണം…

മാലിന്യങ്ങൾ ഇനി നാലായി തരംതിരിച്ചു സംസ്കരിക്കണം; വീടുകൾക്കും ബാധകം; ഹോട്ടലുകൾക്ക് പ്രത്യേക മാനദണ്ഡങ്ങൾ

      വീടുകളിലും സ്ഥാപനങ്ങളിലും ഏപ്രിൽ ഒന്ന് മുതൽ മാലിന്യങ്ങൾ നാലായി തരംതിരിച്ചു സംസ്കരിക്കണം. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ജൈവമാലിന്യം, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം, സാനിറ്ററി മാലിന്യം (നാപ്കിൻ, ഡയപ്പർ, ടിഷ്യു പേപ്പർ), പ്രത്യേക പരിചരണം ആവശ്യമുള്ള തടി, ചിരട്ട,…

‘സിസ്റ്റം ശരിയല്ല’! ചികിത്സപ്പിഴവ്; യുവാവിന്റെ കാൽ മുറിച്ചു മാറ്റി, പരാതി

പത്തനംതിട്ട∙ ചികിത്സപ്പിഴവ് കാരണം കാൽ മുറിച്ചു മാറ്റേണ്ടിവന്നെന്ന പരാതിയുമായി യുവാവ്. കലഞ്ഞൂർ സ്വദേശിയായ അഭിമന്യുവാണ് (30) പരാതിയുമായി രംഗത്തെത്തിയത്. എ.സി മെക്കാനിക്കായി ജോലി ചെയ്തിരുന്ന അഭിമന്യു കഴിഞ്ഞ വർഷം ഡിസംബറിലാണ് വീണ് കാലൊടിഞ്ഞത്. കോന്നി മെഡിക്കൽ കോളജിൽ ചികിത്സതേടി. രണ്ട് ഒടിവ്…

വാക്കുതർക്കം: ഐസ്ക്രീം വിൽപനക്കാരനെ കഴുത്തറുത്ത് കൊന്നു, തല കത്തിക്കാൻ ശ്രമം; അറസ്റ്റ്

ബാരാബങ്കി∙ ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ പട്ടാപ്പകൽ നടുറോഡിൽ വച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു. പാരാ ബെഹത ഗ്രാമവാസിയായ ബബ്‌ലു (25) എന്ന ഐസ്‌ക്രീം വിൽപനക്കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പർസാവൽ സ്വദേശിയായ ശങ്കർ യാദവ് (50) അറസ്റ്റിലായി. അറുത്തെടുത്ത തല വീട്ടിൽകൊണ്ടുപോയി കത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ്…

ലഹരിവേട്ട: ഡോക്ടറും അഭിഭാഷകനും അടക്കം 8 പേർ പിടിയിൽ, സംഘത്തിൽ യുവതികളും

കൊച്ചി∙ നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വൻ ലഹരി വേട്ട. ഡോക്ടറും അഭിഭാഷകനും ഇവന്റ്മാനേജ്മെന്റ് ഉടമയും അടക്കം 8 പേർ പിടിയിലായി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതികൾ ഉൾപ്പെടെ പിടിയിലായത്.   തിരുവനന്തപുരം ശംഖമുഖം സ്വദേശിയും ഇവന്‍റ് മാനേജ്മെന്‍റ്…

‘ശ്വാസം പോകുന്നതുവരെ കാത്തിരിക്കാം…’; ജീവനൊടുക്കാൻ നിർബന്ധിച്ച് ഡിവൈഎഫ്ഐ മുൻ നേതാവ്, പരാതി

പത്തനംതിട്ട ∙ ഡിവൈഎഫ്ഐ മുൻ നേതാവ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയ അതിജീവിതയെ ജീവനൊടുക്കാൻ പ്രതി നിർബന്ധിച്ചെന്ന് ആരോപണം. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ് തയാറായില്ലെന്നും അതിജീവിത.   സിപിഎം മുൻ ഏരിയ കമ്മിറ്റി അംഗമായ ചേത്തയ്ക്കൽ ചേകോട്ട് അലൻ മാത്യുവിനെതിരെ…

നരകത്തിലേക്ക് സ്വാഗതം, ശവപ്പെട്ടിയിലേ മടങ്ങൂ’; യുഎസ് സൈന്യത്തിന് മുന്നറിയിപ്പുമായി ഇറാൻ പത്രം

ടെഹ്‌റാൻ: ഇറാന്റെ മണ്ണിൽ പാദം വെക്കുന്ന ഏതൊരു അമേരിക്കൻ സൈനികനും ‘ശവപ്പെട്ടിയിലേ മടങ്ങൂ’ എന്ന മുന്നറിയിപ്പുമായി ഇറാന്റെ ഇംഗ്ലീഷ് ദിനപത്രമായ ‘ടെഹ്റാൻ ടൈംസ്’. ഒന്നാം പേജിൽ ‘നരകത്തിലേക്ക് സ്വാഗതം’ (Welcome To Hell) എന്ന തലക്കെട്ടോടെയുള്ള വാർത്തയാണ് അവർ നൽകിയിരിക്കുന്നത്. മിഡിൽ…

വേനൽമഴ കനക്കുന്നു; വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു

കോട്ടയം ∙ സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിനിടെ വിവിധയിടങ്ങളിൽ വേനൽമഴ. മലബാർ ജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. മലപ്പുറം എടവണ്ണയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. പാലപ്പറ്റ സ്വദേശി കാരിയാണ് (65) മരിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് ഇടിമിന്നലേറ്റത്.   കോട്ടയം ഉൾപ്പെട്ടെയുള്ള ജില്ലകളിലും…

ജോലിയ്ക്ക് നിന്ന വീട്ടിലെ അച്ഛനും മകനും പീഡിപ്പിച്ചു; പരാതിയുമായി സ്റ്റേഷനിൽ, ഭീഷണിപ്പെടുത്തി പൊലീസ്

കൽപറ്റ ∙ പീഡനത്തിനിരയായ പെൺകുട്ടിയോടും കുടുംബത്തോടും പൊലീസ് മോശമായി പെരുമാറിയതായി പരാതി. അമ്പലവയൽ പൊലീസിനെതിരെയാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. പീഡനത്തിന് ഇരയായ 23കാരിയുടെ മൊഴിയെടുക്കാതെ മണിക്കൂറുകളോളം കാത്തു നിർത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്. തുടർന്ന് പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീഴുകയായിരുന്നു. പൊലീസുകാരൻ ഭീഷണിപ്പെടുത്തിയതെന്നാണ്…