എടിഎം നിയമങ്ങളിൽ ഏപ്രിൽ 1 മുതൽ മാറ്റം; പണം പിന്‍വലിക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും

Spread the love

 

 

 

*ന്യൂഡൽഹി:* ഏപ്രിൽ ഒന്ന് മുതൽ എടിഎം നിബന്ധനകളിൽ മാറ്റങ്ങളുമായി ബാങ്കുകൾ. എച്ച്ഡിഎഫ്സി ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബന്ധൻ ബാങ്ക് എന്നിവയാണ് മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. ബാങ്കുകളിലെ പണം പിൻവലിക്കൽ നടപടികൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് നചപടി. പ്രതിദിന പണം പിൻവലിക്കൽ പരിധിയിൽ കുറവ് വരുത്താൻ സാധ്യതയുണ്ട് എന്നതാണ് പ്രധാനപ്പെട്ട ഒരു മാറ്റം. കൂടാതെ, യുപിഐ (UPI) അധിഷ്ഠിത പണം പിൻവലിക്കലുകൾ ഇനി മുതൽ മാസത്തെ സൗജന്യ എടിഎം ഇടപാടുകളുടെ പരിധിയിൽ ഉൾപ്പെടുത്തും..

 

*എച്ച്ഡിഎഫ്സി ബാങ്ക്:*

 

യുപിഐ ആപ്പുപയോഗിച്ച് ക്യുആർകോഡ് സ്‌കാൻ ചെയ്ത് എടിഎമ്മിൽനിന്ന് പണം പിൻവലിക്കുന്നത് മാസംതോറുമുള്ള സൗജന്യ എടിഎം ഇടപാടുകളുടെ ഭാഗമാക്കുകയാണ് എച്ച്ഡിഎഫ്സി ബാങ്ക്. എടിഎമ്മുകളില്‍ നിന്ന് കാര്‍ഡ് ഇല്ലാതെ യുപിഐ വഴി പണം പിന്‍വലിക്കുന്നവര്‍ക്ക് ഇതൊരു തിരിച്ചടിയാണ്. ഇതോടെ ഇടപാടുകളുടെ എണ്ണം കടന്നാൽ യുപിഐ. ആപ്പുപയോഗിച്ചാണ് എടിഎമ്മിൽനിന്നു പണം പിൻവലിക്കുന്നതെങ്കിലും 23 രൂപയും ജിഎസ്ടിയും ഫീസായി ബാങ്ക് ഈടാക്കും..

 

നിലവിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് സേവിംഗ്സ്, സാലറി അക്കൗണ്ട് ഉടമകൾക്ക് സ്വന്തം ബാങ്ക് എടിഎമ്മുകളിൽ നിന്ന് മാസം അഞ്ച് സൗജന്യ ഇടപാടുകൾ ലഭിക്കുന്നുണ്ട്. മറ്റ് ബാങ്ക് എടിഎമ്മുകളിൽ മെട്രോ നഗരങ്ങളിൽ മൂന്ന് തവണയും മറ്റ് സ്ഥലങ്ങളിൽ അഞ്ച് തവണയുമാണ് സൗജന്യമായി പണം പിൻവലിക്കാവുന്നത്..

 

*പഞ്ചാബ് നാഷണൽ ബാങ്ക്:*

 

പഞ്ചാബ് നാഷണൽ ബാങ്ക് ചില ഡെബിറ്റ് കാർഡുകൾക്കുള്ള എടിഎം വഴിയുള്ള പണം പിൻവലിക്കൽ പരിധികൾ പരിഷ്കരിച്ചു. ചില ഡെബിറ്റ് കാർഡുകൾക്ക് ദിവസം തോറും എടിഎമ്മിൽനിന്ന് പിൻവലിക്കാവുന്ന തുകയുടെ പരിധിയാണ് കുറച്ചത്. നേരത്തെ ചില കാര്‍ഡുകള്‍ ഉപയോഗിച്ച് ഒരു ലക്ഷം രൂപ വരെ പിന്‍വലിക്കാമായിരുന്നു. പുതിയ നിയമപ്രകാരം ഇത് 50,000 രൂപ മുതല്‍ 75,000 രൂപ വരെ ആയി കുറയും. ഓരോ കാര്‍ഡിന്റെയും തരത്തിനനുസരിച്ചായിരിക്കും ഈ മാറ്റം. എല്ലാ കാർഡ് വിഭാഗങ്ങൾക്കും ഇത് ബാധകമല്ല. വലിയ ഇടപാടുകൾക്കായി യുപിഐ, നെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങളെ കൂടുതൽ ആശ്രയിക്കാൻ ബാങ്ക് ഉപഭോക്താക്കളോട് നിർദേശിച്ചു..

 

*ബന്ധൻ ബാങ്ക്:*

 

ബന്ധൻ ബാങ്ക് മാസം തോറുമുള്ള സൗജന്യ ഇടപാടുകളുടെ എണ്ണം പുതുക്കി. മാസത്തില്‍ അഞ്ച് തവണയായുള്ള പണം പിന്‍വലിക്കല്‍ സൗജന്യമായിരിക്കും. മറ്റു ബാങ്കുകളുടേതിൽ മെട്രോ നഗരങ്ങളിൽ മൂന്നും മറ്റു നഗരങ്ങളിൽ അഞ്ചും സൗജന്യ ഇടപാടുകളാണ് ഏപ്രിൽമുതൽ ലഭിക്കുക. പണമല്ലാത്ത ഇടപാടുകള്‍ക്ക് പരിധിയില്ല. ഇത് കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ അധികം നല്‍കണം..

 

*ജിയോ പേയ്മെന്റ് ബാങ്ക്:*

 

ബാങ്കിംഗ് പോയിന്റുകളില്‍ പോയി മൊബൈല്‍ ആപ്പ് വഴി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇനി പണം പിന്‍വലിക്കാം..

  • Related Posts

    എയർബാഗ് പ്രവർത്തിച്ചില്ല’; മുഴുവൻ തുകയും ഉപഭോക്താവിന് തിരികെ നല്‍കണമെന്ന് ഉത്തരവിട്ട് കോടതി

    Spread the love

    Spread the loveന്യൂഡൽഹി* : എയർബാഗുകൾ വിന്യസിക്കാത്തത് നിർമ്മാണത്തിലെ തകരാറാണെന്ന് നിരീക്ഷിച്ച്, വാഹനത്തിന്റെ പൂർണ്ണ തുക ഉപഭോക്താവിന് തിരികെ നൽകാൻ ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനോട് ഉത്തരവിട്ട് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ(എൻസിഡിആർസി).   10.42 ലക്ഷം രൂപ വിലയുള്ള…

    വളർത്തിയത് യുവതിയുടെ കുടുംബം, സഹോദരിയെ അപമാനിച്ചപ്പോൾ വെടി; ആരാണ് ജയൻ ശിവാനന്ദൻ‍ നായർ

    Spread the love

    Spread the loveമുംബൈ∙ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാക്കൾക്കു നേരെ വെടിയുതിർത്ത മലയാളി ജയൻ ശിവാനന്ദൻ‍ നായർക്ക് (51) തോക്ക് ലഭിച്ചത് ഗുജറാത്തിൽനിന്നെന്ന് മൊഴി.   ഗുജറാത്തിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന സമയത്ത് വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ…

    Leave a Reply

    Your email address will not be published. Required fields are marked *