നാടുവിട്ടത് ലോണ്‍ ആപ്പിന്റെയും ബ്ലേഡ് മാഫിയയുടെയും ഭീഷണി മൂലം; വിഷ്ണുവിന്റെ മൊഴി

Spread the love

കോഴിക്കോട്: ലോണ്‍ ആപ്പിന്റെയും ബ്ലേഡ് മാഫിയയുടെയും ഭീഷണികളെത്തുടര്‍ന്നാണ് നാടു വിട്ടതെന്ന് വടകര ആയിഞ്ചേരി സ്വദേശി വിഷ്ണുവിന്റെ മൊഴി. മഡ്ഗാവ്, രത്‌നഗിരി, ഉഡുപ്പി എന്നിവിടങ്ങളിലാണ് താമസിച്ചത്. ഉഡുപ്പിയില്‍ വെച്ച് മൊബൈല്‍ ഫോണ്‍ മോഷണം പോയി. വഴിയില്‍ കണ്ട മലയാളികളാണ് വെള്ളവും ഭക്ഷണവും നല്‍കിയതെന്നും വിഷ്ണു പൊലീസിനോട് പറഞ്ഞു.

 

എട്ടു ദിവസം മുമ്പ് കാണാതായ വിഷ്ണുവിനെ ഇന്നുരാവിലെ പയ്യന്നൂര്‍ സ്റ്റേഷനില്‍ വെച്ചാണ് കണ്ടെത്തുന്നത്. തുടര്‍ന്ന് വിഷ്ണുവിനെ വടകര പൊലീസ് സ്റ്റേഷനിലെത്തിച്ചു. നേത്രാവതി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ സഹോദരനെ ഫോണില്‍ വിളിച്ചതാണ് വഴിത്തിരിവായത്. ഇക്കഴിഞ്ഞ ഏപ്രില്‍ 13 നാണ് 25 കാരനായ വിഷ്ണുവിനെ കാണാതായത്. ലോണ്‍ ആപ്പില്‍ നിന്നും ബ്ലേഡ് സംഘത്തില്‍ നിന്നും വിഷ്ണു പണം വായ്പ എടുത്തിരുന്നു.

 

ബാങ്കില്‍ പോകുന്നുവെന്നു പറഞ്ഞാണ് വിഷ്ണു വീട്ടില്‍ നിന്നും പോയതെന്ന് വീട്ടുകാര്‍ പറയുന്നു. പതിനായിരം രൂപയാണ് 25 കാരനായ വിഷ്ണു ലോണ്‍ ആപ്പില്‍ നിന്നും വായ്പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ്, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ലോണ്‍ ആപ്പ് മാഫിയാ സംഘത്തിലുള്ളവര്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്.

  • Related Posts

    ‘കേരളത്തില്‍ എവിടെയും 3ലക്ഷം വരെ ലോണ്‍’; ചതിയില്‍ വീഴരുതെന്ന് നടന്‍ അജു വര്‍ഗീസ്

    Spread the love

    Spread the loveകൊച്ചി: തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നതായി നടന്‍ അജുവര്‍ഗീസ്. എഎം ട്രസ്റ്റ് ലോണ്‍ സര്‍വീസസ് എന്ന പേരിലാണ് പരസ്യം. ആരും ചതിയില്‍പ്പെടരുതെന്നും അജി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പരസ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അജുവര്‍ഗീസ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ…

    ഓട്ടത്തിനിടെ സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തർക്കം: ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും കാർ യാത്രക്കാരുടെ മർദനം

    Spread the love

    Spread the loveഫറോക്ക്∙ ഓട്ടത്തിനിടെ സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും കാർ യാത്രക്കാരുടെ മർദനം. ഫറോക്ക് സ്റ്റാൻഡിൽ രാത്രി 8നാണ് അടിപിടിയുണ്ടായത്. മെഡിക്കൽ കോളജ്-ഫാറൂഖ് കോളജ് റൂട്ടിലോടുന്ന ന്യൂ സ്റ്റാർ ബസ് ജീവനക്കാർക്കാണ് മർദനമേറ്റത്. പരുക്കേറ്റ ഡ്രൈവർ…

    Leave a Reply

    Your email address will not be published. Required fields are marked *