‘സിസ്റ്റം ശരിയല്ല’! ചികിത്സപ്പിഴവ്; യുവാവിന്റെ കാൽ മുറിച്ചു മാറ്റി, പരാതി

Spread the love

പത്തനംതിട്ട∙ ചികിത്സപ്പിഴവ് കാരണം കാൽ മുറിച്ചു മാറ്റേണ്ടിവന്നെന്ന പരാതിയുമായി യുവാവ്. കലഞ്ഞൂർ സ്വദേശിയായ അഭിമന്യുവാണ് (30) പരാതിയുമായി രംഗത്തെത്തിയത്. എ.സി മെക്കാനിക്കായി ജോലി ചെയ്തിരുന്ന അഭിമന്യു കഴിഞ്ഞ വർഷം ഡിസംബറിലാണ് വീണ് കാലൊടിഞ്ഞത്. കോന്നി മെഡിക്കൽ കോളജിൽ ചികിത്സതേടി. രണ്ട് ഒടിവ് ഉണ്ടെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ നിർദേശിച്ചു. തുടർന്ന്, കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിടെ പ്ലാസ്റ്ററിട്ട് രണ്ടു ദിവസം സ്ട്രെക്ചറിൽ കിടത്തിയെന്ന് അഭിമന്യു പറയുന്നു.

 

‘‘ ഡിസംബർ 25, 26 തീയതികളിൽ സ്ട്രെക്ചറിൽ കിടത്തി. വേദനയ്ക്കുള്ള മരുന്ന് നൽകിയില്ല. പിന്നീടാണ് വാർഡിലേക്ക് മാറ്റിയത്. പഴുത്ത കാലിലാണ് 31ന് ശസ്ത്രക്രിയ നടത്തി കമ്പിയിട്ടത്’’– അഭിമന്യു പറയുന്നു. സ്കാനിങിൽ ഞരമ്പിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് രണ്ടാമത്തെ കാലിൽനിന്ന് ഞരമ്പെടുത്ത് ഘടിപ്പിച്ചു. പിന്നീട് കാലിന്റെ സ്പർശനശേഷി നഷ്ടമായി. ഇതോടെ കാൽ മുറിച്ചു മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. പുതുവൽസരദിനത്തിൽ കാൽ മുറിച്ചു മാറ്റി. അഭിമന്യുവിന് ഭാര്യയും മകനുമുണ്ട്. അച്ഛൻ ഒരു വർഷം മുൻപ് മരിച്ചു. അഭിമന്യു കിടപ്പിലായതോടെ കുടുംബത്തിന്റെ വരുമാനവും നിലച്ചു.

  • Related Posts

    കോഴിക്കോട് പടക്കനിർമ്മാണ കേന്ദ്രത്തിൽ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു

    Spread the love

    Spread the loveകോഴിക്കോട്: കോഴിക്കോട് കുന്നമം​ഗലത്തെ പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർ മരിച്ചു. വീട്ടുടമസ്ഥനും ബന്ധുവുമാണ് മരിച്ചത്. കുന്നമംഗലം കുരുക്കത്തൂരിലാണ് സംഭവം. വിഷു ആഘോഷത്തിന്റെ ഭാഗമായി വീട് വാടകക്കെടുത്ത് പടക്ക നിർമ്മാണത്തിൽ ഏർപ്പെടുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. നാലു…

    ട്രെക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായിട്ട് മൂന്നുദിവസം; മൊബൈൽ സ്വിച്ച് ഓഫ്, വ്യാപക തിരച്ചിൽ

    Spread the love

    Spread the loveകുടക് ( കർണാടക)∙ മടിക്കേരിയിൽ ട്രെക്കിങ്ങിനിടെ കാണാതായ മലയാളി ഐടി ഉദ്യോഗസ്ഥ കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിനി ജി.എസ്.ശരണ്യ (36)യ്ക്കായി തിരച്ചിൽ തുടരുന്നു. കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തഡിയൻഡമോൾ കയറാനാണു വ്യാഴാഴ്ച ഇവരെത്തിയത്. ബെട്ട വനമേഖലയിൽ അറുപതംഗ…

    Leave a Reply

    Your email address will not be published. Required fields are marked *