ഭർത്താവിന്റെ സഹപ്രവർത്തകയെ കൊലപ്പെടുത്തി; ഓഫിസിൽ ചാക്കിൽ കെട്ടിവച്ചു, യുവതി അറസ്റ്റിൽ

Spread the love

പുണെ ∙അവിഹിത ബന്ധം സംശയിച്ചു ഭർത്താവിന്റെ സഹപ്രവർത്തകയെ കൊലപ്പെടുത്തിയ കേസിൽ നാൽപത്തിരണ്ടുവയസ്സുകാരി സ്വാതി സാവന്ത് അറസ്റ്റിലായി. ഇവരുടെ ഭർത്താവും ബിജെപി നേതാവുമായ അഭിഭാഷകൻ സഞ‌്ജയ് സാവന്തിനെ കുറ്റകൃത്യം മറച്ചുവച്ചതിന് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട പൂനം ദിനേഷ് മന്നിനെ (32) സ്വാതിക്കൊപ്പം മർദിച്ച കൗമാരക്കാരിയായ മകളെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

 

3 വർഷമായി സഞ്ജയിന്റെ ഓഫിസിൽ സെക്രട്ടറിയാണു പൂനം. കഴിഞ്ഞ ദിവസം ഓഫിസിലെത്തിയ സ്വാതിയും മകളും പൂനത്തെ ചോദ്യം ചെയ്തതോടെ വഴക്കായി. തുടർന്ന്, മാരകായുധങ്ങളും മരത്തടികളും ഉപയോഗിച്ചു ക്രൂരമായി മർദിക്കുകയായിരുന്നു. പൂനം വീട്ടിലെത്താത്തതിനെ തുടർന്ന് ഭർത്താവ് അന്വേഷിച്ചെത്തിയപ്പോഴാണ് അഭിഭാഷകന്റെ ഓഫിസിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

  • Related Posts

    അമ്മയ്ക്ക് വരുമാനമുണ്ടെന്ന് കരുതി പിതാവിന്റെ ഉത്തരവാദിത്തം ഇല്ലാതാകുന്നില്ല’; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ സംരക്ഷണത്തില്‍ കോടതി

    Spread the love

    Spread the loveഡെറാഡൂണ്‍: കുട്ടികളുടെ സംരക്ഷണത്തിനായുള്ള നിയമപരമായ ബാധ്യതകളില്‍ നിന്ന് പിതാവിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടു. കുട്ടിയുടെ അമ്മയ്ക്ക് വരുമാനമുണ്ടെന്ന കാരണത്താലോ, തനിക്ക് ലോണ്‍ തിരിച്ചടവോ കുടുംബപരമായ മറ്റ് ഉത്തരവാദിത്തങ്ങളോ ഉണ്ടെന്ന് കാട്ടിയോ പിതാവിന് പിന്‍വാങ്ങാന്‍ കഴിയില്ലെന്ന് കോടതി…

    യുവതിയുമായി 40 മിനിറ്റ് ഡേറ്റിങ്ങിന് 18,000 രൂപ! പ്രണയം തേടിയിറങ്ങുന്നവരെ ‘ടെക്വില കെണി’യിൽ വീഴ്ത്തി കഫേകൾ

    Spread the love

    Spread the loveമുംബൈയിലെ തിരക്കേറിയ സാക്കി നാക്കയിലെ ഒരു കഫേ. അവിടെ മങ്ങിയ വെളിച്ചത്തിൽ ചിരിച്ചുകൊണ്ട് സംസാരിക്കുന്ന യുവതി. അവൾ കുടിച്ചുതീർത്തത് ആറ് ടെക്വില ഷോട്ടുകൾ. വെറും 40 മിനിറ്റ് നീണ്ട ഡേറ്റിങ്ങിന് ഒടുവിൽ യുവാവിന് ലഭിച്ച ബില്ല് 18,000 രൂപയ്ക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *