ജോലിയ്ക്ക് നിന്ന വീട്ടിലെ അച്ഛനും മകനും പീഡിപ്പിച്ചു; പരാതിയുമായി സ്റ്റേഷനിൽ, ഭീഷണിപ്പെടുത്തി പൊലീസ്

Spread the love

കൽപറ്റ ∙ പീഡനത്തിനിരയായ പെൺകുട്ടിയോടും കുടുംബത്തോടും പൊലീസ് മോശമായി പെരുമാറിയതായി പരാതി. അമ്പലവയൽ പൊലീസിനെതിരെയാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. പീഡനത്തിന് ഇരയായ 23കാരിയുടെ മൊഴിയെടുക്കാതെ മണിക്കൂറുകളോളം കാത്തു നിർത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്. തുടർന്ന് പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീഴുകയായിരുന്നു. പൊലീസുകാരൻ ഭീഷണിപ്പെടുത്തിയതെന്നാണ് ആരോപണം.

 

ഇന്നലെ രാത്രി 10 മണിയോടെയാണ് പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ എത്തിയത്. പൊലീസ് പെൺകുട്ടിയെ അഭയ കേന്ദ്രത്തിൽ ആക്കുകയായിരുന്നു. ഇന്ന് രാവിലെ കുടുംബം എത്തി സംസാരിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. പെൺകുട്ടി ജോലി ചെയ്ത വീട്ടിൽ നിന്നാണ് പീഡനം ഉണ്ടായത് എന്നാണ് പരാതി. ജോലിയ്ക്കു നിന്ന വീട്ടിലെ പിതാവും മകനും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത് എന്നാണ് പരാതി.

  • Related Posts

    കത്തിമുനയിൽ നിർത്തി ബലാത്സംഗം; എച്ച്ഐവി ബാധിതയെന്ന് പറഞ്ഞപ്പോൾ പ്രകോപിതനായി

    Spread the love

    Spread the loveവിജയവാഡ ∙ പൽനാട് ജില്ലയിലെ മാച്ചർല നഗരത്തിൽ 35 വയസ്സുകാരിക്ക് നേരെ അതിക്രൂരമായ ആക്രമണം. അജ്ഞാതനായ ഒരാൾ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കയറ്റി മാരകമായി പരുക്കേൽപ്പിച്ചു. യുവതിയുടെ താമസസ്ഥലത്താണ് സംഭവം. മാച്ചർലയിൽ സർക്കാർ ഉദ്യോഗസ്ഥയായ ഇവർ വീട്ടിൽ…

    യുവതിയെ പിന്തുടർന്ന് ശല്യപ്പെടുത്തി, യുവാക്കളെ വെടിവച്ച് മലയാളി; ഒരാൾ മരിച്ചു

    Spread the love

    Spread the loveമുംബൈ∙ മുംബൈയിൽ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ചവർക്ക് നേരെ മലയാളി വെടിയുതിർത്തു. ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. കരസേനാ മുൻ ഉദ്യോഗസ്ഥൻ ജയൻ ശിവാനന്ദൻ നായരാണു (51) പിടിയിലായത്. താനെയിലെ മുബ്രയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. അക്ബർ അബ്ദുൽ…

    Leave a Reply

    Your email address will not be published. Required fields are marked *