കുടിവെള്ളത്തിനായി നെട്ടോട്ടമോടി പച്ചിലക്കാട് പടിക്കംവയൽ ഉന്നതിയിലെ കുടുംബങ്ങൾ

Spread the love

 

പച്ചിലക്കാട്: കണിയാമ്പറ്റ പഞ്ചായത്തിലെ 19-ാം വാർഡിലെ പച്ചിലക്കാട് പടിക്കംവയൽ ഉന്നതിയിലെ മൂന്ന് കുടുംബങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. ശുദ്ധജല വിതരണപദ്ധതികളൊന്നും എത്താത്തതും കിണർ ഇല്ലാത്തതുമാണ് ഈ കുടുംബങ്ങളെ ദുരിതത്തിലാക്കുന്നത്.

വർഷങ്ങളായി സ്വകാര്യവ്യക്തിയുടെ കിണറിനെ ആശ്രയിക്കുന്ന ഇവർക്ക് സ്വന്തമായൊരു കിണർ നിർമിച്ചുനൽകാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ശുദ്ധജലവിതരണപദ്ധതികൾക്കും കിണറിനുമായി പലതവണ വാർഡംഗങ്ങളെ സമീപിച്ചിട്ടും ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നാണ് ഉന്നതിക്കാർ പറയുന്നത്. അധികൃതരുടെ കനിവ് കാത്തുമടുത്ത ഇവർ സ്വയം കിണർ കുത്തി റിങ് ഇറക്കിയെങ്കിലും ഈ കിണറ്റിൽ ചെളിനിറഞ്ഞ വെള്ളമായതിനാൽ കുടിക്കാൻ സാധിക്കില്ല. 150 മീറ്ററിലേറെ ദൂരത്തുനിന്നും തലച്ചുമടായാണ് ഇവർ വെള്ളം വീടുകളിൽ എത്തിക്കുന്നത്. വേനൽ കനക്കുന്നതോടെ ഈ കിണറ്റിലെ വെള്ളം കുറയുന്നത് ഉന്നതിക്കാരെ കൂടുതൽ പ്രയാസത്തിലാക്കും.

ഇവരുടെ വീടുകളുടെ അവസ്ഥയും അതീവ ശോചനീയമാണ്. ശൗചാലയം പോലുമില്ലാത്ത പൊട്ടിത്തകർന്ന വീടുകളിലാണ് ഇവർ കഴിയുന്നത്. ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി കോടികൾ ചെലവഴിക്കുമ്പോഴും കുടിവെള്ളത്തിന് പോലും നെട്ടോട്ടമോടേണ്ടി വരുന്ന സാഹചര്യത്തിൽ, വിനിയോഗിക്കപ്പെടുന്ന ഫണ്ടുകളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നുണ്ട്.

  • Related Posts

    ബത്തേരിയില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന; നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

    Spread the love

    Spread the loveസുൽത്താൻ ബത്തേരി : ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി സുൽത്താൻബത്തേരി മുനിസിപ്പാലിറ്റി പരിധിയിലെ സുൽത്താൻ ബത്തേരി ടൗൺ മേഖലകളിൽ ആരോഗ്യവകുപ്പിൻ്റെ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തി. ഹോട്ടലുകൾ, കൂൾ ബാറുകൾ,റിസോർട്ടുകൾ,മറ്റു ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ്…

    വനിതാ എസ്.ഐയെ അക്രമിച്ചു പരിക്കേല്പിച്ച സംഭവത്തിൽ കാപ്പ കേസ് പ്രതിയടക്കം മൂന്ന് പേർ പിടിയിൽ

    Spread the love

    Spread the loveമാനന്തവാടി: മാനന്തവാടി സ്റ്റേഷനിലെ വനിതാ സബ് ഇൻസ്‌പെക്ടറെ അക്രമിച്ചു പരിക്കേല്പിക്കുകയും പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കാപ്പ കേസ് പ്രതിയടക്കം മൂന്ന് പേർ പിടിയിൽ. ഇടുക്കി, അടിമാലി, കടവനപ്പുഴ വീട്, കെ.എ. അഭിജിത്ത്(26), തരുവണ, പൊരുന്നന്നൂര്‍,…

    Leave a Reply

    Your email address will not be published. Required fields are marked *