ലഹരിയില്‍ പള്ളി സെമിത്തേരിയിൽ അതിക്രമിച്ചു കയറി; കറുത്തവസ്ത്രത്തിൽ റീൽസ്, അറസ്റ്റ്

Spread the love

ആലപ്പുഴ∙ പള്ളി സെമിത്തേരിയിൽ അതിക്രമിച്ചു കയറി റീൽസ് ചിത്രീകരണവും ലഹരി ഉപയോഗവും നടത്തിയ മൂന്നുപേരെ പിടികൂടി. പൂന്തോപ്പ് സ്വദേശികളായ സച്ചിൻ, സഞ്ജയ്, വെള്ളക്കിണർ സ്വദേശി അൻസിൽ എന്നിവരാണ് പിടിയിലായത്. നെഹർഷാദ് എന്നയാളെ കൂടി പിടികൂടാനുണ്ടെന്ന് നോർത്ത് പൊലീസ് അറിയിച്ചു.

 

20നു പുലർച്ചെ ആലപ്പുഴ പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിലാണ് റീൽ ചിത്രീകരിച്ചതും ലഹരി ഉപയോഗിച്ചതും. കറുത്ത വസ്ത്രമണിഞ്ഞ് കുരിശ് തലകീഴായി പിടിച്ചാണ് റീൽസ് ചിത്രീകരിച്ചത്. മതവികാരം വ്രണപ്പെടുത്തിയതിനുൾപ്പെടെ ജാമ്യമില്ലാ വകുപ്പു പ്രകാരം ആണ് ഇവർക്കെതിരെ കേസെടുത്തത്.

  • Related Posts

    കോഴിക്കോട് പടക്കനിർമ്മാണ കേന്ദ്രത്തിൽ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു

    Spread the love

    Spread the loveകോഴിക്കോട്: കോഴിക്കോട് കുന്നമം​ഗലത്തെ പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർ മരിച്ചു. വീട്ടുടമസ്ഥനും ബന്ധുവുമാണ് മരിച്ചത്. കുന്നമംഗലം കുരുക്കത്തൂരിലാണ് സംഭവം. വിഷു ആഘോഷത്തിന്റെ ഭാഗമായി വീട് വാടകക്കെടുത്ത് പടക്ക നിർമ്മാണത്തിൽ ഏർപ്പെടുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. നാലു…

    ട്രെക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായിട്ട് മൂന്നുദിവസം; മൊബൈൽ സ്വിച്ച് ഓഫ്, വ്യാപക തിരച്ചിൽ

    Spread the love

    Spread the loveകുടക് ( കർണാടക)∙ മടിക്കേരിയിൽ ട്രെക്കിങ്ങിനിടെ കാണാതായ മലയാളി ഐടി ഉദ്യോഗസ്ഥ കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിനി ജി.എസ്.ശരണ്യ (36)യ്ക്കായി തിരച്ചിൽ തുടരുന്നു. കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തഡിയൻഡമോൾ കയറാനാണു വ്യാഴാഴ്ച ഇവരെത്തിയത്. ബെട്ട വനമേഖലയിൽ അറുപതംഗ…

    Leave a Reply

    Your email address will not be published. Required fields are marked *