താമരശേരി ചുരത്തിലെ ഗതാഗത പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണം: ആക്ഷൻ കമ്മിറ്റി

Spread the love

കൽപ്പറ്റ: താമരശേരി ചുരത്തിലെ ഗതാഗത പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് വിവിധ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിനോടും കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂടങ്ങളോടുമാണ് കമ്മിറ്റി ഈ ആവശ്യം ഉന്നയിച്ചത്.

 

ചുരം റോഡിന്റെ നവീകരണം ഉടൻ ആരംഭിക്കണം. ചുരത്തിലെ ഗതാഗത പ്രശ്നത്തിന് ഏക പരിഹാരം ആനക്കാംപൊയിൽ-കള്ളാടി തുരങ്ക പാത മാത്രമാണെന്ന തെറ്റായ ബോധം ജനങ്ങളിൽ അടിച്ചേൽപ്പിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. തുരങ്കപാത നിർമാണം പൂർത്തിയാകുന്നതിന് വർഷങ്ങളെടുക്കും. അതുവരെ ജനം യാത്രാദുരിതം അനുഭവിക്കണമെന്ന നിലപാടിൽ ഔചിത്യമില്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.

 

ചുരം റോഡിൽ മൾട്ടി ആക്‌സിൽ ചരക്കുവാഹന ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തണം. ചുരത്തിലെ മുഴുവൻ മുടിപ്പിൻ വളവുകളിലും 24 മണിക്കൂറും പോലീസ് സേവനം ഉറപ്പുവരുത്തണം. ഇക്കാര്യത്തിൽ ജില്ലയിലെ ജനപ്രതിനിധികൾ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

 

ചെയർമാൻ അഡ്വ. വി.പി. യെൽദോ അധ്യക്ഷത വഹിച്ചു. കൺവീനർ വർഗീസ് വട്ടേക്കാട്ടിൽ, ജോയിന്റ് കൺവീനർ പി. പദ്‌മരാജ്, എൻ. ബാദുഷ, വി.പി. വിജയൻ, വി. രാംജിത്, എൻ. സലിംകുമാർ, കെ.ഐ. ഏലിയാസ്, കെ.വി. അഷ്റഫ്, കെ.വി. പ്രകാശ്, തോമസ് അമ്പലവയൽ, സി. ഷൈജൽ, കെ. കൃഷ്ണൻകുട്ടി, പി.ജെ. മോഹൻദാസ്, ഗോകുൽദാസ് എന്നിവർ പ്രസംഗിച്ചു.

  • Related Posts

    ‘റിസ്റ്റ് ബാൻഡ് വേണം, മൊബൈല്‍ പാടില്ല’; ശസ്ത്രക്രിയകള്‍ക്ക് പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് ശസ്ത്രക്രിയകള്‍ക്ക് പുതിയ മാര്‍ഗരേഖ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു. രോഗികള്‍ക്ക് ശസ്ത്രക്രിയ വിവരങ്ങള്‍ അടങ്ങിയ റിസ്റ്റ് ബാന്‍ഡ് ധരിപ്പിച്ചിരിക്കണം. ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുന്‍കൂട്ടി അടയാളപ്പെടുത്തണം. ഓപ്പറേഷന്‍ തിയേറ്ററില്‍ ആരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ മാര്‍ഗരേഖയില്‍…

    നഗ്നതാ പ്രദർശനം; പരാതിക്ക് പിന്നാലെ നെട്ടയത്ത് സിപിഎം–ബിജെപി സംഘർഷം: 9 പേർക്ക് പരിക്ക്

    Spread the love

    Spread the loveതിരുവനന്തപുരം∙ നെട്ടയത്ത് മലമുകളിൽ ബിജെപി നേതാവിന്റെ ഭാര്യയെ അസഭ്യം പറഞ്ഞെന്ന പരാതിയിൽ തുടങ്ങിയ തർക്കം സിപിഎം–ബിജെപി സംഘർഷത്തിൽ കലാശിച്ചു. കല്ലേറിലും ലാത്തിച്ചാർജിലും 4 ബിജെപി പ്രവർത്തകർക്കും 5 പൊലീസുകാർക്കും പരുക്കേറ്റു. കല്ലേറിൽ വട്ടിയൂർക്കാവ് സ്റ്റേഷനിലെ സിപിഒ ദീപുവിന് തലയ്ക്കു…

    Leave a Reply

    Your email address will not be published. Required fields are marked *