നാട്ടിൽ പിന്നിലായെന്ന് കരുതി മോശക്കാരനാകില്ല; രാഹുൽ ഗാന്ധി അവിടെ തോറ്റിട്ടല്ലേ ഇവിടെ വന്നു നിന്നത്’:എം. സ്വരാജ്

നിലമ്പൂർ ∙ ആര്യാടൻ ഷൗക്കത്തിനെ അഭിനന്ദിക്കുന്നുവെന്ന് എം. സ്വരാജ്. ഞങ്ങളെ എതിർക്കുന്നവർ പ്രചാരണത്തിന്റെ പലഘട്ടങ്ങളിലും വിവാദം ഉയർത്തിക്കൊണ്ടു വരാൻ ശ്രമിച്ചെങ്കിലും ഞങ്ങൾ പിടികൊടുത്തില്ല. വികസനകാര്യങ്ങൾ ഉയർത്തി പിടിക്കാനാണ് ശ്രമിച്ചത്. അത് ജനങ്ങൾ പരിഗണിച്ചോ എന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ സംശയമുണ്ടെന്നും സ്വരാജ്…

ആത്മഹത്യ, വാഹനാപകടം: വിദ്യാർഥികൾക്ക് ലൈഫ് ഇൻഷുറൻസ് നിർബന്ധമാക്കി ബെംഗളൂരു സർവകലാശാല

ബെംഗളൂരു ∙ വിദ്യാർഥികൾക്ക് ബെംഗളൂരു സർവകലാശാല ആരോഗ്യ, ലൈഫ് ഇൻഷുറൻസ് നിർബന്ധമാക്കി. പ്രീമിയം എത്രയെന്നു തീരുമാനമായിട്ടില്ല. വാർഷിക ഫീസിനൊപ്പം പ്രീമിയം തുകയും ഉൾപ്പെടുത്താനാണു നീക്കം. വിദ്യാർഥികളെ പ്രധാനമന്ത്രി ജൻ സുരക്ഷാ യോജനയിൽ റജിസ്റ്റർ ചെയ്യിക്കാനും കോളജുകൾക്ക് സർവകലാശാല നിർദേശം നൽകി.  …

വനിതാ പൈലറ്റിന് നേരെ ലൈംഗികാതിക്രമം

മുംബൈ∙ വനിതാ പൈലറ്റിനുനേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ ഊബർ ഡ്രൈവർക്കും മറ്റു രണ്ടു പേർക്കുമെതിരെ പൊലീസ് കേസെടുത്തു. നാവിക സേനാ ഉദ്യോഗസ്ഥനായ ഭർത്താവിനൊപ്പം വ്യാഴാഴ്ച രാത്രി അത്താഴം കഴിച്ചശേഷം ദക്ഷിണ മുംബൈയിൽനിന്ന് യുവതി ഒറ്റയ്ക്ക് ഉൗബറിൽ ഘാട്കോപ്പറിലെ വീട്ടിലേക്കു പോകുമ്പോഴാണു…

വി.എസ് അച്യുതാനന്ദൻ ആശുപത്രിയിൽ

മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പട്ടം എസ്‌യുടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് വിഎസ്. ആരോഗ്യ നില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

ഷൗക്കത്ത് ‘നിലമ്പൂർ സുൽത്താൻ’: സ്വദേശത്ത് അടിതെറ്റി സ്വരാജ്, മൂന്നാമങ്കത്തിൽ വീണ് അൻവർ

മലപ്പുറം∙ നിലമ്പൂർ നിയമസഭാ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചു. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് 11,077 വോട്ടിന്റെ ഭൂരിപക്ഷം. യുഡിഎഫ് സ്ഥാനാർഥി ഷൗക്കത്തിന് 69,932 വോട്ടും എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് 59,140 വോട്ടും അൻവറിന് 17,873 വോട്ടും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന്…

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം: ഏറ്റെടുക്കുന്ന ഭൂമിക്ക് കനത്ത തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഹൈക്കോടതിയില്‍

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് കനത്ത തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ്. 549 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ആവശ്യം. ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടപ്പെടുന്ന ഓരോ തേയിലച്ചെടിക്കും മരത്തിനും വില…

ഇല്ലാത്ത ഐപിഒയും ലാഭ വാഗ്ദാനവും; 83കാരനിൽ നിന്ന് കോടികൾ‌ തട്ടി, കെണിയായത് വാട്സ്ആപ്പ് ഗ്രൂപ്പ്

ഓഹരികളിൽ നിക്ഷേപിച്ചാൽ വൻതുകയുടെ ലാഭം നേടിത്തരാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുസംഘം 83കാരനിൽ നിന്ന് റാഞ്ചിയത് 1.19 കോടി രൂപ. മുംബൈ ദാദർ നിവാസിയാണ് സാമ്പത്തിക തട്ടിപ്പിനിരയായത്. പ്രാരംഭ ഓഹരി വിൽപനയിൽ (ഐപിഒ) നിക്ഷേപിച്ചാൽ കോടികളുടെ ലാഭം തിരികെ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സംഭവം…

അബദ്ധത്തിൽ റോഡിലേക്ക് വീണു; സൈക്കിൾ യാത്രികൻ ടിപ്പർ ദേഹത്ത് കയറാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ∙ സൈക്കിൾ യാത്രികൻ ടിപ്പറിന്റെ പിൻചക്രം ദേഹത്ത് കയറാതെ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ പയ്യന്നൂർ വിഠോബ ക്ഷേത്രത്തിനു മുന്നിലാണ് സംഭവം. പയ്യന്നൂരിലെ മാധ്യമ പ്രവർത്തകൻ എൻ.എം.രാമചന്ദ്രനാണ് രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അമ്പലത്തിനു മുൻപിൽ റോഡരികിൽ പ്രാർഥിക്കാൻ സൈക്കിൾ…

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ‌ പാൽ മോഷണം; ജീവനക്കാരൻ മോഷ്ടിച്ചത് 25 ലീറ്റർ, പിടികൂടി വിജിലൻസ്

തിരുവനന്തപുരം ∙ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 25 ലീറ്റർ പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ. അസിസ്റ്റന്റ് സ്റ്റോർ കീപ്പർ സുനിൽകുമാറാണ് പിടിയിലായത്. തുടർച്ചയായി പാൽ മോഷണം പോകുന്നുവെന്ന് ആരോപിച്ച് ക്ഷേത്ര വിജിലൻസ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കവെയാണ് അസിസ്റ്റന്റ്…

റോഡിലേക്ക് കുതിച്ചെത്തി കടുവ; കണ്ടത് പട്രോളിങ്ങിനു പോയ പൊലീസ് ഉദ്യോഗസ്ഥർ

രാത്രികാല പട്രോളിങ്ങിനു പോയ പൊലീസുകാർ വനഭാഗത്തെ റോഡിൽ കടുവയെ കണ്ടു. ഇന്ന് പുലർച്ചെ ഒന്നോടെ കോന്നി – തണ്ണിത്തോട് റോഡിൽ മുണ്ടോംമൂഴിക്കും തണ്ണിത്തോട് മൂഴിക്കും ഇടയിലുള്ള ഭാഗത്താണ് കടുവയെ കണ്ടത്. പട്രോളിങ്ങിനിടെ എലിമുള്ളുംപ്ലാക്കൽ നിന്ന് തേക്കുതോടിനു പോകാനായി വരികയായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ.…