ഓട്ടത്തിനിടെ സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തർക്കം: ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും കാർ യാത്രക്കാരുടെ മർദനം

Spread the love

ഫറോക്ക്∙ ഓട്ടത്തിനിടെ സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും കാർ യാത്രക്കാരുടെ മർദനം. ഫറോക്ക് സ്റ്റാൻഡിൽ രാത്രി 8നാണ് അടിപിടിയുണ്ടായത്. മെഡിക്കൽ കോളജ്-ഫാറൂഖ് കോളജ് റൂട്ടിലോടുന്ന ന്യൂ സ്റ്റാർ ബസ് ജീവനക്കാർക്കാണ് മർദനമേറ്റത്. പരുക്കേറ്റ ഡ്രൈവർ അടിവാരം ഷാറുൽ അർഷദ്(22), കണ്ടക്ടർ കടലുണ്ടി ഷീസ്ബിൻ(20) എന്നിവരെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫറോക്കിലേക്ക്‌ വരുന്നതിനിടെ മുൻപിലുണ്ടായ കാർ ബസിനു വശം കൊടുത്തിരുന്നില്ല. പുതിയപാലം കഴിഞ്ഞയുടനെ കാറിനെ മറികടന്ന ബസ് ഫറോക്ക് സ്റ്റാൻഡിൽ ആളെ ഇറക്കുന്നതിനിടെ പിന്നാലെ കാറിലെത്തിയവർ ബസിൽ കയറി ജീവനക്കാരെ മർദിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും സംഘം കാറുമായി കടന്നു. ബസ് ജീവനക്കാർ പൊലിസിൽ പരാതി നൽകി.

  • Related Posts

    ‘റിസ്റ്റ് ബാൻഡ് വേണം, മൊബൈല്‍ പാടില്ല’; ശസ്ത്രക്രിയകള്‍ക്ക് പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് ശസ്ത്രക്രിയകള്‍ക്ക് പുതിയ മാര്‍ഗരേഖ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു. രോഗികള്‍ക്ക് ശസ്ത്രക്രിയ വിവരങ്ങള്‍ അടങ്ങിയ റിസ്റ്റ് ബാന്‍ഡ് ധരിപ്പിച്ചിരിക്കണം. ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുന്‍കൂട്ടി അടയാളപ്പെടുത്തണം. ഓപ്പറേഷന്‍ തിയേറ്ററില്‍ ആരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ മാര്‍ഗരേഖയില്‍…

    താമരശേരി ചുരത്തിലെ ഗതാഗത പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണം: ആക്ഷൻ കമ്മിറ്റി

    Spread the love

    Spread the loveകൽപ്പറ്റ: താമരശേരി ചുരത്തിലെ ഗതാഗത പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് വിവിധ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിനോടും കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂടങ്ങളോടുമാണ് കമ്മിറ്റി ഈ ആവശ്യം ഉന്നയിച്ചത്.   ചുരം…

    Leave a Reply

    Your email address will not be published. Required fields are marked *