ഭക്തി സാന്ദ്രം ശബരിമല; പൊന്നമ്പല മേട്ടില്‍ മകരവിളക്ക് തെളിഞ്ഞു
ശബരിമലയെ ഭക്തിസാന്ദമാക്കി പൊന്നമ്പല മേട്ടില്‍ മകരജ്യോതി തെളിഞ്ഞു. തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.20 ഓടെ സന്നിധാനത്തേക്ക് എത്തി.പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തിച്ച തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന വൈകിട്ട് 6.40 ന് നായിരുന്നു. ഈ സമയം തന്നെ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞതോടെ…
അപരിചിതന് ലിഫ്റ്റ് കൊടുത്തു: മലയാളിക്ക് ജയിൽവാസവും തൊഴിൽ നഷ്ടവും; 11 വർഷത്തെ സമ്പാദ്യവും സ്വപ്നങ്ങളും പൊലിഞ്ഞ് പ്രവാസി നാട്ടിലേക്ക്
റിയാദ് ∙ അപരിചിതനെ വാഹനത്തിൽ കയറ്റിയ മലയാളിക്ക് നഷ്ടമായത് ജോലിയും 11 വർഷത്തെ സർവീസ് മണിയും കൂടാതെ ജയിൽ വാസവും. കഴിഞ്ഞ 11 വർഷമായി ഡ്രൈവറായി ജോലി ചെയ്തിരുന്ന പത്തനംതിട്ട ജില്ല ആറന്മുള സ്വദേശി പ്രസാദ് കുമാറിനാണ് ജീവിതം തകർത്ത അനുഭവം…
രാസലഹരിയുമായി യുവതി പിടിയിൽ; ഗോവയിലെ ജയിലിൽ നിന്ന് പുറത്തിറങ്ങിയത് 2 മാസം മുൻപ്
കണ്ണൂർ∙ പാപ്പിനിശ്ശേരിയിൽ രാസലഹരിയുമായി യുവതി എക്സൈസ് പിടിയിൽ. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഷിൽനയാണ് (32) അറസ്റ്റിലായത്. 0.459 ഗ്രാം മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തു. ലഹരി മരുന്നു കേസിൽ ഗോവയിൽ ജയിലിലായിരുന്ന ഷിൽന രണ്ട് മാസം മുമ്പാണ് പുറത്തിറങ്ങിയത്. ഇതിന് ശേഷവും ലഹരി…
500 തെരുവുനായ്ക്കളെ വിഷം നൽകി കൊന്നൊടുക്കി; നടപ്പാക്കിയത് പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വാഗ്ദാനം?
ഹൈദരാബാദ് ∙ തെലങ്കാനയിൽ വിവിധ ഗ്രാമങ്ങളിലായി 500 ഓളം തെരുവുനായ്ക്കളെ വിഷം ഉള്ളിൽചെന്നു ചത്തനിലയിൽ കണ്ടെത്തി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനം നിറവേറ്റുന്നതിനായി തെരുവ് നായ്ക്കളെ വിഷം നൽകി കൂട്ടക്കൊല ചെയ്തെന്നാണ് ആരോപണം. കാമറെഡ്ഡി ജില്ലയിലെ ഭവാനിപേട്ട്, പൽവഞ്ച, ഫരീദ്പേട്ട്, വാഡി,…
എന്‍എച്ച്എം ദേശീയ മിഷന്‍ ഡയറക്ടര്‍ വയനാട് സന്ദര്‍ശിച്ചു
കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്നുള്ള അഡീഷണല്‍ സെക്രട്ടറിയും എന്‍എച്ച്എം മിഷന്‍ ഡയറക്ടറുമായ ആരാധന പട്‌നായിക് ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തി. എന്‍എച്ച്എം ഡയറക്ടര്‍ ഡോ. കസ്തൂബ് സന്ദീപ് ഗിരി, സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, സ്‌റ്റേറ്റ്…
മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നൈപുണ്യ വികസനം അനിവാര്യം: ഐ.ടി. സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഐ.എ. എസ്
കൊച്ചി : കാലാനുസൃതമായ നൈപുണ്യ വികസനത്തിലൂടെ മാത്രമേ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കൂവെന്ന് കേരള ഐ.ടി. വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഐ.എ. എസ്. കേരള സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരള സംഘടിപ്പിച്ച…
കിടാരി പാർക്കിനെതിരെ നൽകിയ വ്യാജ പരാതി കോടതി തള്ളി
പുല്പള്ളി :പുല്പള്ളി ക്ഷീര സഹകരണ സംഘത്തിൽ ക്ഷീര വികസന വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കിടാരി പാർക്കിനെതിരെ തരുവണയിലെ ആർവാൾ സ്വദേശിനി മൈമൂന മജീദ് നൽകിയ പരാതി വ്യാജമാണെന്ന് കണ്ടെത്തി തള്ളിയതായി കല്പറ്റ ഉപഭോക്തൃ സംരക്ഷണ കോടതി വ്യക്തമാക്കി.2023 ൽ അഞ്ചു പശുവിനെ…
വൈദ്യുതാഘാതമേറ്റ് പശു ചത്തു
പുതുശ്ശേരിക്കടവ് വെട്ടാശ്ശേരി രാജൻ എന്നയാളുടെ കറവയുള്ള പശുവാണ് ചത്തത്.ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. കടയുടെ പിൻവശത്താണ് അപകടമുണ്ടായത്. കുന്നുമ്മലങ്ങാടി ക്ഷീര സംഘം ഭരണസമിതി അംഗങ്ങളും പോലീസും കെ.എസ്.ഇ.ബി. അധികൃതരും സ്ഥലത്തെത്തി.
വയനാട് ആസ്ഥാനമായി സർവ്വകലാശാല ആരംഭിക്കണം: ആവശ്യവുമായി പ്രൊ.കെ.കെ.എൻ. കുറുപ്പ് മുഖ്യമന്ത്രിക്ക് കത്തയച്ചു
കൽപ്പറ്റ: വയനാട് ആസ്ഥാനമായി പുതിയ സർവ്വകലാശാല പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനമെടുക്കണമെന്ന് ചരിത്രകാരനും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ.കെ.കെ.എന്‍. കുറുപ്പ് കൽപ്പറ്റയിൽ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രാജ്യത്ത് പിന്നാക്കമെന്ന് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയ 112 ജില്ലകളില്‍ ഒന്നാണ് വയനാട്. വിദ്യാഭ്യാസ രംഗത്ത്…
ഇനി യാത്രാദുരിതമില്ല; ആനവണ്ടിയെത്തുന്നു… കോഴിക്കോട് കുറ്റ്യാടി- മാനന്തവാടി റൂട്ടില്‍ 12 കെഎസ്ആര്‍ടിസി ബസുകൾ
കോഴിക്കോട്–കുറ്റ്യാടി–മാനന്തവാടി റൂട്ടിൽ 12 പുതിയ കെഎസ്ആർടിസി ബസുകൾ എത്തുന്നു. യാത്ര ദുരിതത്തിന് പരിഹാരമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. കോഴിക്കോട്–കുറ്റ്യാടി–മാനന്തവാടി റൂട്ടിൽ 12 പുതിയ കെഎസ്ആർടിസി ബസ് സർവീസുകൾ അനുവദിക്കാൻ തീരുമാനം. കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എംഎൽഎയാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്. എംഎൽഎയുടെ…
















