സംശയവും വിഷാദരോഗവും; പെൺമക്കളെ പിതാവ് കഴുത്തറുത്ത് കൊന്നു

Spread the love

ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപുരിൽ ഇരട്ട പെൺമക്കളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. 11 വയസ്സുകാരികളായ റിദ്ധി, സിദ്ധി എന്നിവരാണ് കൊല്ലപ്പെട്ടത്. പിതാവ് ശശി രഞ്ജൻ മിശ്ര(48)നെ പോലീസ് അറസ്റ്റ് ചെയ്തു.

 

ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഫ്ലാറ്റിൽ വെച്ച് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുട്ടികളുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി തന്നെ പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് താൻ മക്കളെ കൊന്നു എന്ന വിവരം അറിയിച്ചു.

 

ബിഹാർ സ്വദേശിയായ ശശി രഞ്ജൻ ഭാര്യ രേഷ്മയ്ക്കും ഇരട്ട പെൺമക്കൾക്കും ആറ് വയസ്സുള്ള മകനുമൊപ്പമാണ് കാൺപുരിൽ താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ശശി രഞ്ജനാണ് പെൺകുട്ടികളെ ഉറക്കാൻ കൊണ്ടുപോയത്. പുലർച്ചെ 2:30 ഓടെ ഒരു മകളെ ഇയാൾ ബാത്റൂമിലേക്ക് കൊണ്ടുപോകുന്നത് കണ്ടതായും പിന്നീട് മുറിയിലെ ലൈറ്റുകൾ അണച്ചതായും രേഷ്മ പറഞ്ഞു. എന്നാൽ രണ്ടു മണിക്കൂറിനുശേഷം ഇയാൾ പോലീസിന്റെ എമർജൻസി നമ്പറിൽ വിളിച്ച് മക്കളെ കൊലപ്പെടുത്തിയ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹങ്ങൾ, ശശി രഞ്ജൻ അപ്പോൾ മുറിക്കുള്ളിൽ തന്നെയുണ്ടായിരുന്നു.

 

കൊലപാതകത്തിന് പിന്നിൽ ശശി രഞ്ജന്റെ കടുത്ത സംശയരോഗമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഇയാൾ സംശയിച്ചിരുന്നു. താൻ മക്കളെ നോക്കിക്കൊള്ളാമെന്നും ഭാര്യ മകനൊപ്പം താമസിക്കണമെന്നും ഇയാൾ നിരന്തരം പറഞ്ഞിരുന്നു.

 

ശശി രഞ്ജൻ കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും വീടിനുള്ളിൽ സുരക്ഷയ്ക്കെന്ന പേരിൽ ഒന്നിലധികം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നുവെന്നും ഭാര്യ പറഞ്ഞു. പെൺമക്കളുടെ മുറിയിൽ പ്രവേശിക്കാൻ പോലും ഇയാൾ ഭാര്യയെ അനുവദിച്ചിരുന്നില്ല എന്നും ഇവർ പോലീസിനോട് പറ‍ഞ്ഞു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

  • Related Posts

    പവൻ കല്യാണിന് ദേഹാസ്വാസ്ഥ്യം, ശസ്ത്രക്രിയയ്ക്ക് വിധേയനായി, എല്ലാം ശുഭകരമെന്ന് ഭാര്യ

    Spread the love

    Spread the loveആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർതാരവുമായ പവൻ കല്യാൺ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ശനിയാഴ്ച വൈകീട്ടായിരുന്നു ശസ്ത്രക്രിയ. വെള്ളിയാഴ്ച കാലത്ത് ഉദ്യോഗസ്ഥരുമായി കൂടിയാലോചനകൾ നടത്തുന്നതിനിടെ കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. നിലവിൽ അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്ന് ഭാര്യ അന്ന ലെഷ്നേവ…

    തമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയില്‍ വൻ സ്‌ഫോടനം; 20 മരണം; നിരവധി പേര്‍ക്ക് പരിക്ക്; വിരുദുനഗറില്‍ ദുരന്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

    Spread the love

    Spread the love    വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയില്‍ പടക്കനിർമ്മാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തില്‍ 20 പേർ കൊല്ലപ്പെട്ടു.   വിരുദുനഗറിന് സമീപമുള്ള കട്ടാനർപട്ടിയിലെ വനജ ഫയർ ക്രാക്കർ ഫാക്ടറിയിലാണ് ഞായറാഴ്ച സ്‌ഫോടനമുണ്ടായത്. മുത്തുമണിക്കം എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ…

    Leave a Reply

    Your email address will not be published. Required fields are marked *