ബന്ധുവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ അപകടം; വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് വീണു, യുവതിക്ക് ദാരുണാന്ത്യം

Spread the love

അമ്പലപ്പുഴ: രോഗിയായ ബന്ധുവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം. പുന്നപ്ര സ്വദേശിനി സ്വാതി (22) ആണ് അപകടത്തില്‍ മരിച്ചത്. പുലര്‍ച്ചെ ഒന്നരയോടെ പുന്നപ്ര അറവുകാട് കണ്ണമ്പള്ളി ജങ്ഷന് സമീപമായിരുന്നു അപകടം.

 

മാതൃസഹോദരന്‍ അഭിലാഷിന് പെട്ടെന്നുണ്ടായ വയറുവേദനയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഓട്ടോയില്‍ പോവുകയായിരുന്നു സ്വാതിയും സംഘവും. യാത്രാമധ്യേ സൈഡ് റോഡില്‍ നിന്നും പെട്ടെന്ന് പഴയ നടക്കാവ് റോഡിലേക്ക് കയറി വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ ഓട്ടോ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം തെറ്റി പോസ്റ്റിലിടിക്കുകയായിരുന്നു.

 

ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് കമ്പികളുമായി വാഹനത്തിന് മുകളിലേക്ക് വീണു. ഇതോടെ തത്സമയം രക്ഷാപ്രവര്‍ത്തനം നടത്താനാവാതെ നാട്ടുകാര്‍ നിസ്സഹായരായി. കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതി വിച്ഛേദിച്ച ശേഷം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്വാതിയെ പുറത്തെടുത്തത്. അപ്പോഴേക്കും രക്തം വാര്‍ന്ന് സ്വാതി മരണത്തിന് കീഴടങ്ങിയിരുന്നു. അഭിലാഷ്, ദീപിക, ഡ്രൈവര്‍ ഹരിസുധന്‍ എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. പുന്നപ്ര പാലപ്പറമ്പ് വീട്ടില്‍ സോണിമോന്റെയും മിനിമോളുടെയും മകളാണ് സ്വാതി.

  • Related Posts

    രാത്രിയില്‍ വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരെ ഭയപ്പെടുത്തും; ഭീതി പടര്‍ത്തിയ യുവാവ് പിടിയില്‍

    Spread the love

    Spread the loveകൊച്ചി: നെട്ടൂരില്‍ രാത്രികാലങ്ങളില്‍ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരെ ഭയപ്പെടുത്തുന്ന യുവാവ് പിടിയില്‍. നെട്ടൂര്‍ സ്വദേശിയായ സനൂപ് എന്നയാളെയാണ് പനങ്ങാട് പൊലീസ് പിടികൂടിയത്. ഇയാള്‍ വാഹനങ്ങള്‍ തടയുന്ന വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി.   ‘രാത്രി…

    പഴകിയ ഭക്ഷണം, കൂലിയില്ലാതെ ജോലി, മർദനം: കർണാടകയിലെ അടിമജീവിതത്തിൽനിന്നു രക്ഷപ്പെട്ട് ഉദയൻ

    Spread the love

    Spread the loveകാസർകോട് ∙ രാവിലെ ആറുമുതൽ രാത്രി എട്ടു വരെ ജോലി, രണ്ടു നേരം കുറച്ചു ഭക്ഷണം, അതും പഴകിയത്, കുടിക്കാനോ കുളിക്കാനോ വെള്ളമില്ല, പണി കഴിഞ്ഞാൽ മുറിയിൽ പൂട്ടിയിടും. രക്ഷപ്പെടാൻ ശ്രമിച്ചാൽ ക്രൂരമർദനം. കർണാട‌കയിലെ ഇഞ്ചിത്തോട്ടത്തിലെ അടിമപ്പണിയിൽനിന്ന് പൊലീസ്…

    Leave a Reply

    Your email address will not be published. Required fields are marked *