കിടാരി പാർക്കിനെതിരെ നൽകിയ വ്യാജ പരാതി കോടതി തള്ളി

Spread the love

പുല്പള്ളി :പുല്പള്ളി ക്ഷീര സഹകരണ സംഘത്തിൽ ക്ഷീര വികസന വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കിടാരി പാർക്കിനെതിരെ തരുവണയിലെ ആർവാൾ സ്വദേശിനി മൈമൂന മജീദ് നൽകിയ പരാതി വ്യാജമാണെന്ന് കണ്ടെത്തി തള്ളിയതായി കല്പറ്റ ഉപഭോക്തൃ സംരക്ഷണ കോടതി വ്യക്തമാക്കി.2023 ൽ അഞ്ചു പശുവിനെ വാങ്ങിയ പരാതിക്കാരി മാസങ്ങൾക്ക് ശേഷം പശുവിന് അസുഖം ബാധിച്ചു മരിച്ചെന്നു പറഞ്ഞു കോടതിയെ സമീപിച്ചു. പശുക്കൾക്ക് ക്ഷീര വികസന വകുപ്പിന്റെ സബ്‌സിഡിയും ഇൻഷുറൻസ് തുകയും മേടിച്ചു എടുകുകയും ചെയ്തതിന് ശേഷമാണ് പരാതിയുമായി രംഗത്ത് വന്നതെന്ന് കോടതി കണ്ടെത്തി. ഇതേ വിഷയം ഉന്നയിച്ച് നേരത്തെ പോലീസിലും ജില്ലാ കലക്ടർക്കും പരാതി നൽകിയെങ്കിലും പരാതിയിൽ കഴമ്പില്ല എന്ന് കണ്ടെത്തി തള്ളി കളഞ്ഞിരുന്നു.പശുക്കളെ നൽകുമ്പോൾ അസുഖങ്ങൾ ഇല്ലായിരുന്നു എന്ന് കിടാരി പാർക്കിലെ ഡോക്ടറും വാങ്ങിയപ്പോൾ അസുഖങ്ങൾ ഇല്ലായിരുന്നു എന്ന് വെള്ളമുണ്ടയിലെ വെറ്റിനറി ഡോക്ടറും സാക്ഷ്യപെടുത്തി. പരാതിക്കാരിക്ക് ഈ മേഖലയിൽ വേണ്ടത്ര മുൻ പരിചയം ഇല്ലാത്തതും കോടതി വിലയിരുത്തി.

 

സംസ്ഥാന സർക്കാർ ജില്ലയിലാരംഭിച്ച ഏക കിടാരി പാർക്കിൽ കഴിഞ്ഞ മാസമാണ് 1000 മത്തെ കിടാരിയുടെ വിൽപ്പനയ്ക്ക് മന്ത്രി ജെ ചിഞ്ചു റാണി തന്നെ നേരിട്ടെത്തിയത്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന കിടാരി പാർക്കിനെതിരെ നൽകിയ വ്യാജ പരാതിയിൽ ഗൂഡ ലക്ഷ്യങ്ങൾ ഉണ്ടെന്നും ക്ഷീര കർഷകർ പിന്തുണ നൽകണമെന്നും സംഘം പ്രസിഡന്റ്‌ ബൈജു നമ്പിക്കൊല്ലി അഭ്യർത്ഥിച്ചു.

  • Related Posts

    കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു

    Spread the love

    Spread the love    കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു.…

    വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി വയനാട്ടിലെ കന്നിവോട്ടര്‍

    Spread the love

    Spread the loveകല്‍പ്പറ്റ: ഹല്‍വ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടര്‍. വയനാട് കാവുംമന്ദം 142-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹല്‍വ ലഭിക്കാത്തതില്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വോട്ട് ചെയ്തു കഴിഞ്ഞ ഉടനെ ബൂത്തിലെ…

    Leave a Reply

    Your email address will not be published. Required fields are marked *