ഇനി യാത്രാദുരിതമില്ല; ആനവണ്ടിയെത്തുന്നു… കോഴിക്കോട് കുറ്റ്യാടി- മാനന്തവാടി റൂട്ടില്‍ 12 കെഎസ്ആര്‍ടിസി ബസുകൾ

Spread the love

കോഴിക്കോട്–കുറ്റ്യാടി–മാനന്തവാടി റൂട്ടിൽ 12 പുതിയ കെഎസ്ആർടിസി ബസുകൾ എത്തുന്നു. യാത്ര ദുരിതത്തിന് പരി​ഹാരമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. കോഴിക്കോട്–കുറ്റ്യാടി–മാനന്തവാടി റൂട്ടിൽ 12 പുതിയ കെഎസ്ആർടിസി ബസ് സർവീസുകൾ അനുവദിക്കാൻ തീരുമാനം. കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എംഎൽഎയാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്. എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തിലാണ് സർവീസുകൾ ആരംഭിക്കുന്നതിൽ ധാരണയായത്. കെഎസ്ആർടിസി കൺട്രോളിങ് ഇൻസ്‌പെക്ടർ വി എം ഷാജി, എടിഒ രഞ്ജിത്ത്, ഇൻസ്‌പെക്ടർ ഇൻചാർജ് എസ്. ഷിബു എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

ഇതോടൊപ്പം വടകര–കുറ്റ്യാടി–മാനന്തവാടി–മൈസൂരു റൂട്ടിൽ പുതിയ ദീർഘദൂര കെഎസ്ആർടിസി സർവീസ് ആരംഭിക്കാനും നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പുലർച്ചെ വടകരയിൽ നിന്ന് പുറപ്പെടുന്ന ബസ് രാവിലെ 10 മണിയോടെ മൈസൂരുവിൽ എത്തുന്ന രീതിയിലായിരിക്കും സർവീസ് ക്രമീകരിക്കുക.മണിയൂർ, വേളം പഞ്ചായത്തുകളിലെ ഗതാഗത പ്രശ്‌നങ്ങളും യോഗത്തിൽ ചർച്ചയായി. ഇതിന്റെ ഭാഗമായി രാവിലെ വടകരയിൽ നിന്ന് മണിയൂരിലേക്ക് പുതിയ കെഎസ്ആർടിസി സർവീസ് ആരംഭിച്ചതായും അധികൃതർ അറിയിച്ചു. പുറമേരി പഞ്ചായത്തിൽ ഗ്രാമവണ്ടി സർവീസ് നടപ്പാക്കിയതോടെ അവിടുത്തെ ഗതാഗത ബുദ്ധിമുട്ടുകൾക്ക് പരിഹാരമായതായും യോഗം വിലയിരുത്തി.

 

 

 

കുറ്റ്യാടി റൂട്ടിൽ രാത്രികാല യാത്രാ സൗകര്യങ്ങളുടെ അഭാവം പരിഹരിക്കണമെന്ന ആവശ്യം മുൻപ് തന്നെ എംഎൽഎ ഗതാഗത മന്ത്രി ബി. ഗണേഷ് കുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വടകരയിൽ നിന്ന് കുറ്റ്യാടി വഴി മൈസൂരുവിലേക്ക് ബസ് സർവീസുകൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനവും സമർപ്പിച്ചതായി എംഎൽഎ അറിയിച്ചു.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *