ഡ്യൂപ്ലിക്കേറ്റ് താക്കോൽ, വഴിതെറ്റിക്കാൻ മന്ത്രവാദ സാമഗ്രികൾ; കാനറ ബാങ്ക് മോഷണക്കേസിൽ ബാങ്ക് മാനേജറും കൂട്ടാളികളും അറസ്റ്റിൽ

ബെംഗളൂരു∙ കർണാടക വിജയപുരയിലെ കാനറ ബാങ്കിന്റെ മണഗുളി ശാഖയിൽ നിന്ന് 53.3 കോടി രൂപയുടെ സ്വർണവും പണവും മോഷ്ടിച്ച കേസിൽ ബാങ്കിലെ മുൻ മാനേജറും രണ്ട് കൂട്ടാളികളും അറസ്റ്റില്‍. മേയ് 25നായിരുന്നു ബാങ്കിന്റെ ലോക്കറിൽനിന്ന് 53.3 കോടി രൂപ വിലമതിക്കുന്ന 58.9…

കൊൽക്കത്തയിൽ വിദ്യാർഥിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർ അറസ്റ്റിൽ

കൊൽക്കത്ത∙ തെക്കൻ കൊൽക്കത്തയിലെ ലോ കോളജിലെ ഗാർഡ് റൂമിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേർ അറസ്റ്റിൽ. ബുധനാഴ്ച 7.30നും 8.50നും ഇടയിലാണ് സംഭവം. അറസ്റ്റു ചെയ്യപ്പെട്ടവരിൽ കോളജിലെ രണ്ടു വിദ്യാർഥികളും ഒരു പൂർവവിദ്യാർഥിയുമുണ്ട്. നഗരത്തിലെ ആർ.ജി. കർ മെഡിക്കൽ കോളജിൽ ഒരു…

കടലിൽ നിന്ന് കണ്ടെടുത്തത് ശ്രീരാമന്റെ വില്ല് !

ശ്രീരാമന്റെ വില്ല് കടലിൽ നിന്ന് കണ്ടെത്തിയതായി അവകാശപ്പെടുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം   ∙ അന്വേഷണം   ഭീമാകാരമായ ഒരു വില്ല് കടലിലിൽ നിന്ന് ഉയർത്തുന്നതും പിന്നീട് അതൊരു കപ്പലിലേയ്ക്ക് മാറ്റുന്നതുമാണ് പ്രചരിക്കുന്ന…

അബ്ദുൾ സലാമിന് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ

2023 വർഷത്തെ സംസ്ഥാന പൊലീസ് മേധാവിയുടെ സൈബർ കുറ്റന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഹോണർ വയനാട് സൈബർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ സലാം കെ എ അർഹനായി.   2023 ൽ കൽപ്പറ്റ സ്വദേശിയെ സൈബർ…

ആഘോഷത്തിനിടെ 13–ാം നിലയിൽ കയറി; റീൽസ് എടുക്കുന്നതിനിടെ താഴെ വീണ് യുവതിക്ക് ദാരുണാന്ത്യം, ദുരൂഹത

ബെംഗളൂരു∙ സുഹൃത്തുക്കൾക്കൊപ്പം ബെംഗളൂരുവിൽ പാർട്ടി ആഘോഷത്തിനെത്തിയ യുവതി നിർമാണത്തിലിരുന്ന കെട്ടിടത്തിനു മുകളിൽനിന്നു വീണ് മരിച്ചു. ബെംഗളൂരു പരപ്പന അഗ്രഹാര സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സുഹ‍‍ൃത്തുക്കൾക്കൊപ്പം പാർട്ടി ആഘോഷത്തിനായാണ് രായസാന്ദ്രയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് നന്ദിനിയും സുഹൃത്തുക്കളും എത്തിയത്. റീൽസ് എടുക്കുന്നതിനായാണ്…

ദലിത് യുവതിക്കെതിരായ വ്യാജ മോഷണക്കേസ്: എതിർ കക്ഷികൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവ്

തിരുവനന്തപുരം∙ ദലിത് യുവതി ബിന്ദുവിനെ വ്യാജ മോഷണക്കേസില്‍ കുടുക്കി പൊലീസ് മാനസികമായി പീഡിപ്പിച്ച കേസില്‍ പരാതിക്കാരിയായ ഓമന ഡാനിയല്‍ ഉള്‍പ്പെടെ എതിര്‍ കക്ഷികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ എസ്‌സി, എസ്‌ടി കമ്മിഷന്‍ ഉത്തരവ്.   ബിന്ദു സ്വര്‍ണ മാല മോഷ്ടിച്ചെന്ന് പരാതി…

ബാണാസുര ഡാം ഷട്ടർ തുറന്നു

ബാണാസുരഡാം ഷട്ടർ തുറന്നു.ഒരു ഷട്ടർ 10സെ.മി ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു .10 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി ഒഴുക്കിവിടും.തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം.  

തോണി സർവ്വീസ് നിർത്തിവയ്ക്കാൻ നിർദേശം

ബാണാസുര ഡാമിന്റെ ഷട്ടറുകൾ തുറക്കുന്ന സാഹചര്യത്തിൽ കബനി നദിയിലെ പെരിക്കല്ലൂർ കടവ്, മരക്കടവ് കടവിലെ തോണി സർവ്വീസ്‌താത്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം നൽകി. കബനി നദിയിൽ ജലനിരപ്പ് ഉയരുമോ എന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിർദ്ദേശം.

സമൂഹ മാധ്യമം വഴി പരിചയപ്പെട്ടു, ആദ്യ കൂടിക്കാഴ്ചയിൽ തർക്കം; യുവതിയെ കൊന്ന് കുഴിച്ചുമൂടി, യുവാവ് അറസ്റ്റിൽ

ബെംഗളൂരു∙ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കൊലപ്പെടുത്തി ഫാം ഹൗസിൽ കുഴിച്ചിട്ട യുവാവ് അറസ്റ്റിൽ. എൻജിനീയറിങ് ബിരുദധാരിയായ പുനീത് ഗൗഡയാണ് (28) മാണ്ഡ്യയിൽ അറസ്റ്റിലായത്. പ്രീതി സുന്ദരേശാണ് കൊല്ലപ്പെട്ടത്. ആദ്യ കൂടിക്കാഴ്ചയിലായിരുന്നു കൊലപാതകം. തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചത്.   പ്രീതി വിവാഹിതയും രണ്ട്…

5 ദിവസം അതിതീവ്ര മഴ: 7 ജില്ലകളിൽ അവധി, 5 ഇടങ്ങളിൽ ഓറഞ്ച് അലർട്ട്, ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 5 ദിവസം അതിതീവ്ര മഴയ്ക്കു സാധ്യത. ഇന്നും നാളെയും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ കാറ്റ് വീശാം. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്നും പത്തനംതിട്ട, കോട്ടയം, ഇടുക്കി,…